പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

14 ദിവസത്തിൽ 11 ദിവസം

കുലുക്കിക്കളയുക

സകല ഭാരവും (അനാവശ്യമായ ഭാരം)... നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. – എബ്രായര്‍ 12:1 

ഒരു വെള്ളമില്ലാത്ത കുഴിയില്‍ വീണ കൃഷിക്കാരന്‍റെ കഴുതയെക്കുറിച്ചുള്ള കഥ എനിക്ക് ഇഷ്ടമാണ്. കൃഷിക്കാരന്‍ ഇനി ഈ കഴുതയെ എന്തു ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ കഴുത കുഴിയില്‍ കിടന്നു കരഞ്ഞുകൊണ്ടിരിക്കുന്നു. അവസാനം കുഴി ആഴമുള്ളതായതുകൊണ്ട് മൂടേണ്ടത് ആവശ്യമാണ് എന്നുള്ള തീരുമാനത്തില്‍ മാത്രമല്ല ഈ വയസ്സന്‍ കഴുതയെ കുഴയില്‍ നിന്നു കയറ്റുക എന്നുള്ളത് ഭാരിച്ച ജോലിയുമാണ്. അതുകൊണ്ട് അയാല്‍ അയല്‍ക്കാരോട് കഴുതയെ കുഴിയില്‍ ഇട്ട് മൂടുവാന്‍ സഹായമാവശ്യപ്പെട്ടു. 

അവന്‍ മണ്ണിടുവാനുള്ള തൂമ്പയും മറ്റുമായി വന്ന് കുഴിയിലേക്ക് മണ്ണിടുവാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയ മൃഗം ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. നമ്മെ ആരെങ്കിലു കഠിനമായി ഉപദ്രവിച്ചാല്‍ കരയുകയെന്നത് സ്വാഭാവികമായ പ്രതികരണമാണ്. ഈ കഴുത ആദ്യം അങ്ങനെ ചെയ്തെങ്കിലും പിന്നെ അവന്‍ ശാന്തനായി. കുറച്ച് കട്ട മണ്ണ് ഇട്ടതിനുശേഷം കൃഷിക്കാരന്‍ കുഴിയിലേക്കു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു ഓരോ പ്രാവശ്യവും മണ്ണ് വീഴുമ്പോഴും ശരീരം കൊണ്ട് അതു കുലുക്കി കളഞ്ഞതിനുശേഷം അതിന്‍റെ മുകളില്‍ കയറി നില്‍ക്കും. 

കൃഷിക്കാരന്‍ തുടര്‍മാനമായി മണ്ണിട്ടുകൊണ്ടിരുന്നു. കഴുത ഓരോ പ്രാവശ്യവും മണ്ണുവീഴുമ്പോഴും അതു ശരീരംകൊണ്ട് കുലുക്കികളഞ്ഞ് അതിന്‍റെ മുകളില്‍ കയറി നില്‍ക്കും. അവസാനത്തെ പ്രാവശ്യം മണ്ണിട്ടപ്പോള്‍ കഴുത ശരീരംകൊണ്ട് കുലുക്കി കളഞ്ഞതിനുശേഷം ഒരു അടിയും മുകളിലേക്ക് വച്ച് കുഴിയില്‍നിന്നു പുറത്തേക്കു വന്നു. നമുക്ക് ഈ കഥയില്‍നിന്നും പാഠം ഉള്‍ക്കൊള്ളുവാന്‍ കഴിയും. നമ്മുടെ ജീവിതത്തില്‍ കഷ്ടത വരുമ്പോള്‍ നാം ശാന്തമായിരുന്നു ശ്രദ്ധിച്ചാല്‍ നാം എന്തു ചെയ്യണമെന്ന് ദൈവം പറഞ്ഞു തരും.

ദൈവത്തിന്‍റെ കരുണയായും കൃപയാലും എന്‍റെ ജീവിതത്തില്‍ വന്ന മുറിവേറ്റ വികാരങ്ങള്‍, ക്രൂരതയോടെയുള്ള പെരുമാറ്റങ്ങള്‍, പീഡനങ്ങള്‍, അനീതിയായ കാര്യങ്ങള്‍ ഭയമില്ലാത്ത കാര്യങ്ങള്‍ ഇവയെല്ലാം കുലുക്കികളയുവാന്‍ എനിക്കു കഴിഞ്ഞു. ഈ കഴുതയെപ്പോലെ നമ്മുടെ ജീവിതത്തില്‍ വരുന്ന കഷ്ടതകളെ കഴുകിക്കളയാം.

തിരുവെഴുത്ത്

ദിവസം 10ദിവസം 12

ഈ പദ്ധതിയെക്കുറിച്ച്

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/