Athiravile Thirusanidhiyilസാംപിൾ

Athiravile Thirusanidhiyil

366 ദിവസത്തിൽ 19 ദിവസം

ആഗ്രഹങ്ങളും ആവശ്യങ്ങളും ആവലാതികളുമായി വിശുദ്ധനായ ദൈവത്തിന്റെ തിരുസന്നിധിയിലേക്കാണ് കടന്നുചെല്ലുന്നതെന്ന കാര്യം നാം ഓര്‍ക്കാറില്ല. മ്ലേച്ഛതയും വക്രതയും വഞ്ചനയും വൈരാഗ്യവും അസൂയയും അഹങ്കാരവും നിറഞ്ഞ ഹൃദയവുമായാണ് പലരും അനുഗ്രഹങ്ങള്‍ക്കുവേണ്ടി കേഴുന്നത്. വ്യഭിചാരിയും വഞ്ചകനും കൊലപാതകിയുമായിത്തീര്‍ന്ന ദാവീദിന് പാപവേഴ്ചയിലൂടെ ബത്ത്‌ശേബയില്‍ ഒരു കുഞ്ഞു ജനിച്ചിട്ടും പാപബോധമുണ്ടായിരുന്നില്ല. നാഥാന്‍പ്രവാചകനെ ദൈവം അവന്റെ അടുക്കല്‍ അയയ്ക്കുന്നതുവരെയും തന്റെ എല്ലാ പ്രവൃത്തികളും ദൈവം അംഗീകരിച്ചിരിക്കുന്നുവെന്നാണ് ദാവീദ് ധരിച്ചിരുന്നത്. എന്നാല്‍ ''ആ മനുഷ്യന്‍ നീ തന്നെ'' എന്നു പ്രവാചകന്‍ തന്റെനേരേ വിരല്‍ ചൂണ്ടിയപ്പോള്‍ ദാവീദ് ഞെട്ടിപ്പോയി. ദുഷ്ടത നിറഞ്ഞ പാപഹൃദയവുമായി മാസങ്ങളായി ദൈവസന്നിധിയില്‍ അവന്‍ നടത്തിയ ആരാധനകളില്‍ ദൈവം പ്രസാദിച്ചിരുന്നില്ല. കാരണം പാപവും ദുഷ്ടതയും നിറഞ്ഞ ഹൃദയത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് വസിക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ പ്രവാചകന്‍ അവന്റെ പാപങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ''ദൈവമേ, നിര്‍മ്മലമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിച്ച് സ്ഥിരമായ ഒരു ആത്മാവിനെ എന്നില്‍ പുതുക്കണമേ!'' (സങ്കീ. 51 : 10) എന്ന് തകര്‍ന്ന ഹൃദയത്തോടെ ദാവീദ് നിലവിളിച്ചു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് പലപ്പോഴും മറുപടി ലഭിക്കാതിരിക്കുമ്പോള്‍ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനും വിശ്വസ്തതയ്ക്കും ഭംഗം സംഭവിക്കാറുണ്ട്. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ കേവലം നാമമാത്ര പ്രാര്‍ത്ഥനകളാണോ, അതോ പരിശുദ്ധിയും ഹൃദയ പരമാര്‍ത്ഥതയുമുള്ള പ്രാര്‍ത്ഥനകളാണോ എന്ന് സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. 

                      സഹോദരങ്ങളേ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുണ്ടായിരുന്ന ജീവന്‍ നഷ്ടപ്പെടുന്നുവോ? ദാവീദിനെപ്പോലെ ഹൃദയാഗാധങ്ങളില്‍ അടിഞ്ഞിരിക്കുന്ന ദുഷ്ടത മറച്ചുവച്ചുകൊണ്ടാണോ നിങ്ങള്‍ ആരാധനകളിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്? ''യഹോവയായ ഞാന്‍ ഹൃദയത്തെ പരിശോധിക്കുന്നു; ഞാന്‍ അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തനും അവനവന്റെ വഴികള്‍ക്കും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു'' (യിരെമ്യാവ് 17 : 10) എന്നുള്ള ദൈവശബ്ദം നിങ്ങള്‍ കേള്‍ക്കുമോ?

നിന്‍ പാപങ്ങള്‍ രക്തവര്‍ണ്ണംപോലെയാകിലും

കമ്പിളിപോലെയായിത്തീരും

യേശു പാപം മോചിക്കും

യേശു നിന്നെ രക്ഷിക്കും                 വരൂ... വരൂ... നീ...

തിരുവെഴുത്ത്

ദിവസം 18ദിവസം 20

ഈ പദ്ധതിയെക്കുറിച്ച്

Athiravile Thirusanidhiyil

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com