Athiravile Thirusanidhiyilസാംപിൾ

Athiravile Thirusanidhiyil

366 ദിവസത്തിൽ 26 ദിവസം

ഭക്ഷണം വെടിഞ്ഞ് ഉണ്ണാവ്രതമെടുക്കുന്നത് ഉപവാസമാണെന്നു കരുതുന്ന ക്രൈസ്തവ സഹോദരങ്ങള്‍ അനേകരാണ്. ബാബിലോണിയന്‍ പ്രവാസകാലത്ത് യിസ്രായേല്‍മക്കള്‍ അനുഷ്ഠിച്ചിരുന്ന നാല് ഉപവാസങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു അഞ്ചാം മാസത്തിലെയും ഏഴാം മാസത്തിലെയും ഉപവാസങ്ങള്‍. യെരൂശലേംദൈവാലയം ചുട്ടുകരിച്ച് തങ്ങളെ അടിമകളാക്കി പിടിച്ചുകൊണ്ടുപോയ ദിവസത്തെയും തങ്ങളുടെ നേതാവായ ഗെദല്യാവ് കൊല്ലപ്പെട്ടതിനെയും അനുസ്മരിച്ച് വിലാപം കഴിക്കുന്ന ഉപവാസങ്ങളായിരുന്നു അവ. അവര്‍ വീണ്ടും യെരൂശലേമില്‍ മടങ്ങിയെത്തിയപ്പോള്‍ കരഞ്ഞുകൊണ്ട്, ഈ ഉപവാസങ്ങള്‍ തുടരണമോ എന്നുള്ള ചോദ്യത്തിന് മറുപടിയായി ദൈവം ചോദിക്കുകയാണ് ''കഴിഞ്ഞ 70 വര്‍ഷങ്ങള്‍ നിങ്ങള്‍ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്?'' ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ്, നഷ്ടബോധങ്ങളുടെ വേദനയില്‍ വിലപിച്ചുകൊണ്ട്, അവര്‍ ദൈവസന്നിധിയില്‍ ഇരുന്നു. എന്നാല്‍ യഹോവയാം ദൈവം, ''ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ ഉപവാസമെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേരു പറയുന്നത്?'' (യെശയ്യാവ്  58 : 5) എന്നാണ് അവരോടു ചോദിച്ചത്. എന്തെന്നാല്‍ ഭക്ഷണം വര്‍ജ്ജിച്ചുവെങ്കിലും അവരുടെ പാപങ്ങളെ ഉപേക്ഷിച്ച് അനുതപിച്ച് പുതിയ സൃഷ്ടികളായിത്തീരുവാന്‍ അവര്‍ കൂട്ടാക്കിയില്ല. നമ്മെ ദൈവസന്നിധിയില്‍ നിന്നകറ്റിയ പാപപങ്കിലമായ ജീവിതത്തെക്കുറിച്ച് അനുതപിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന മന്ദിരങ്ങളായ പുതിയ സൃഷ്ടികളാക്കി രൂപാന്തരപ്പെടുത്തുന്നവയായിരിക്കണം നമ്മുടെ ഉപവാസപ്രാര്‍ത്ഥനകള്‍. 

                         സഹോദരങ്ങളേ! യിസ്രായേല്‍മക്കളെപ്പോലെ ഏകദിന, ത്രിദിന ഉപവാസങ്ങളുടെ പാരമ്പര്യം അവകാശപ്പെടുവാന്‍ നമുക്കും കഴിഞ്ഞേക്കാം! എന്നാല്‍ ഉപവാസപ്രാര്‍ത്ഥനകള്‍ കഴിയുംതോറും ദൈവകൃപയില്‍ വളരുവാന്‍, ദൈവത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ദൈവത്തില്‍നിന്നും നമ്മെ അകറ്റിക്കളയുന്ന പാപങ്ങളെ കണ്ടുപിടിച്ച് അവയെ എന്നെന്നേക്കുമായി ഉപേക്ഷിക്കുമ്പോഴാണ് നമുക്ക് വിശുദ്ധിയില്‍ വളരുവാന്‍ കഴിയുന്നത്. അല്ലെങ്കില്‍ യിസ്രായേല്‍മക്കളോടു ചോദിച്ച ചോദ്യം സര്‍വ്വശക്തനായ ദൈവം നമ്മോടും ചോദിക്കുന്നു... ''നിങ്ങള്‍ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്?'' 

ഉപവാസ പ്രാര്‍ത്ഥനയാല്‍ നാം 

നേടണമാത്മാവിന്‍ ശക്തി 

കൃപാവരങ്ങള്‍ നേടി നാം 

കര്‍ത്തനെയെന്നും ഘോഷിക്കാം.          ലോകത്തിന്‍ അറ്റത്തോളം...

തിരുവെഴുത്ത്

ദിവസം 25ദിവസം 27

ഈ പദ്ധതിയെക്കുറിച്ച്

Athiravile Thirusanidhiyil

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com