Athiravile Thirusanidhiyilസാംപിൾ

Athiravile Thirusanidhiyil

366 ദിവസത്തിൽ 49 ദിവസം

സര്‍വ്വശക്തനായ ദൈവത്തിനായി ജീവിക്കുവാന്‍ സ്വയം സമര്‍പ്പിച്ച് പരിശുദ്ധാത്മശക്തിയാര്‍ജ്ജിച്ച് ജീവിതവീഥിയിലേക്കിറങ്ങുന്ന അനേക സഹോദരങ്ങള്‍ പരീക്ഷണങ്ങളും പ്രലോഭനങ്ങളും നിറഞ്ഞ ജീവിതയാത്രയില്‍ വീണുപോകുന്നു. അനുനിമിഷം അത്യുന്നതനായ ദൈവവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ഒരു വ്യക്തിക്കു മാത്രമേ താന്‍ പ്രാപിച്ച ആത്മനിറവില്‍ നിലനില്‍ക്കുവാനോ വളരുവാനോ കഴിയുകയുള്ളു. ദൈവം നല്‍കിയിരിക്കുന്ന ജീവിത സാഹചര്യങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ ഏറുമ്പോള്‍ സമാധാനം തകര്‍ന്നുടയരുത്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളെ അതിജീവിക്കുവാന്‍ എഫെസ്യസഭയ്ക്ക് മാര്‍ഗ്ഗരേഖ നല്‍കുന്ന അപ്പൊസ്തലന്‍ വീഞ്ഞു കുടിച്ച് മത്തരാകാതെ ആത്മാവില്‍ നിറഞ്ഞ് ആത്മാവിനാല്‍ നിയന്ത്രിക്കപ്പെടുവാന്‍ ഉദ്‌ബോധിപ്പിക്കുന്നു. ലോകമനുഷ്യന്‍ വീഞ്ഞിന്റെ ലഹരിയിലാണ് സമാധാനം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ മോഹങ്ങളിലും ചിന്തകളിലും വീണുപോകാതിരിക്കണമെങ്കില്‍ ദൈവജനത്തിന്റെ സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ദൈവനാമമഹത്ത്വത്തിന് ഉതകുന്നതായിത്തീരണം. ഒരു ദൈവപൈതലിന്റെ സംഭാഷണങ്ങളില്‍ നിറഞ്ഞുനില്‍ക്കേണ്ടത് സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്ത്വവും മനോഹരത്വവും തുളുമ്പുന്ന സങ്കീര്‍ത്തനങ്ങളും സ്തുതി ഗീതികളുമാണ്. അവ സംഭാഷണങ്ങളില്‍ മാറ്റൊലികൊള്ളണം. ദൈവത്തോടുള്ള ധ്യാനം നമ്മുടെ ഹൃദയമന്ത്രമായി ഉയര്‍ന്ന്, അവനുവേണ്ടി എല്ലാം മറന്ന് എവിടെയും എപ്പോഴും പ്രവര്‍ത്തിക്കുവാനുള്ള തീക്ഷ്ണത നമ്മുടെ ജീവിതലക്ഷ്യമായി മാറുമ്പോള്‍ മാത്രമാണ് നമ്മുടെ അധരങ്ങള്‍കൊണ്ട് എപ്പോഴും എവിടെയും ദൈവത്തെക്കുറിച്ചു വര്‍ണ്ണിക്കുവാന്‍ കഴിയുന്നത്. അതു ഏതു പ്രതിബന്ധത്തെയും പ്രതികൂലത്തെയും തരണംചെയ്യുവാനുള്ള പരിശുദ്ധാത്മനിറവ് നമുക്ക് സദാ പ്രദാനം ചെയ്യുന്നു. 

                      സഹോദരാ! സഹോദരീ! നിന്റെ സംഭാഷണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് നിന്റെ ഔന്നത്യങ്ങളുടെയും, ശ്രേഷ്ഠതകളുടെയും വര്‍ണ്ണനകളല്ലേ? സാമൂഹ്യവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ വാചാലമാകുന്ന നിന്റെ സംഭാഷണങ്ങളില്‍, നിന്നെ വഴിനടത്തുന്ന ദൈവത്തിന് എന്തെങ്കിലും പ്രസക്തി നീ നല്‍കാറുണ്ടോ? ഒരു ദൈവപൈതലിന്റെ ശബ്ദത്തില്‍ എപ്പോഴും മുഴങ്ങേണ്ടത് അവനെ വഴിനടത്തുന്ന ദൈവത്തിന്റെ മഹത്ത്വമാണ്, മനോഹരത്വമാണ് എന്നു നീ ഓര്‍മ്മിക്കുമോ? 

എന്‍ മനമേ നീ സ്തുതി പാടിടുക, സ്തുതി പാടിടുക 

അനുദിനം അനുനിമിഷം 

യേശുവിന്‍ സ്‌നേഹം അവര്‍ണ്ണനീയം 

അനന്തമജ്ഞാതം.                                 നാവുകളാലതു ഘോഷിപ്പാന്‍....

തിരുവെഴുത്ത്

ദിവസം 48ദിവസം 50

ഈ പദ്ധതിയെക്കുറിച്ച്

Athiravile Thirusanidhiyil

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com