ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!ഉദാഹരണം

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

7 ദിവസത്തിൽ 2 ദിവസം

"വിജയകരമായ ബന്ധങ്ങളുടെ താക്കോലുകൾ"

ഒരു സുഹൃത്തിനോടോ, കുടുംബാംഗത്തോടോ, ജീവിതപങ്കാളിയോടോ, അല്ലെങ്കിൽ ദൈവത്തോടുപോലുമുള്ള ബന്ധത്തെ വിജയത്തിലെത്തിക്കുന്നതിന് രണ്ട് അടിസ്ഥാന ഘടകങ്ങളുണ്ട്: അവ വ്യക്തികൾക്കിടയിൽ പങ്കിടുന്ന സ്നേഹവും വാത്സല്യവും, പിന്നെ ആ സ്നേഹത്തെ പ്രവൃത്തിയിൽ കൊണ്ടുവരുന്നതും ആണ്.

യഥാർത്ഥ സ്നേഹത്തോടുകൂടെ എപ്പോഴും പ്രവൃത്തിയുമുണ്ടാകുന്നു എന്നതാണ് സത്യം; ഒരു യഥാർത്ഥ സുഹൃത്ത് മറ്റൊരാൾ ആവശ്യത്തിൽ ആയിരിക്കുന്നുവെന്ന് കണ്ടാൽ സഹായിക്കും. ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിലും ഇത് സത്യമാണ്. ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിൽ പ്രവൃത്തിയുമുണ്ടാകുന്നു; നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ സ്പർശിച്ചുകൊണ്ട് ദൈവത്തിന്റെ ഹൃദയത്തെ സ്പർശിക്കുന്നു.

മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം പരമാവധി പ്രയോജനപ്പെടുത്തുന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നിന്നാണ്. വാസ്‌തവത്തിൽ, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ വിപുലീകരണമായിരിക്കണം എന്ന് ദൈവം ആവശ്യപ്പെടുന്നു. യേശു പ്രകടിപ്പിച്ച ബൈബിളിലെ ഏറ്റവും വലിയ രണ്ട് കൽപ്പനകൾ പരിഗണിക്കുക:

“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.” മർക്കൊസ് 12:30-31

വിശ്വാസികൾ എന്ന നിലയിൽ, ദൈവത്തോടുള്ള നമ്മുടെ ലംബമായ ബന്ധവും പരസ്‌പരമുള്ള നമ്മുടെ തിരശ്ചീന ബന്ധവുമാണ് ദൈവത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടവ – അതായത് ദൈവത്തെ സ്നേഹിക്കുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുക.

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

സന്തോഷവും ഉദ്ദേശ്യവും നിറഞ്ഞ ജീവിതം ബന്ധങ്ങളിലും സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ സംബന്ധിച്ച് നിങ്ങൾ കൂടുതൽ വ്യക്തത തേടുകയാണെങ്കിൽ, നിങ്ങളുടെ അന്വേഷണത്തിനും കണ്ടെത്തലിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഈ പദ്ധതി ഉപയോഗിക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.

More

ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml