പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉദാഹരണം

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

7 ദിവസത്തിൽ 7 ദിവസം

ഭയപ്പാടിന്റെ സമയങ്ങളില്‍ പരിശുദ്ധാത്മാവ്

ക്രൂശീകരണത്തിന് മുന്‍പ് ഓടിപ്പോയതായ പത്രോസും മറ്റ് ശിഷ്യന്മാരും പിന്നീട് ക്രൂശിനെ അനുഗമിച്ചു. പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിച്ചതിന് ശേഷം അനേകരും ധൈര്യത്തോടെ തങ്ങളുടെ ജീവന്‍ പോലും ക്രിസ്തുവിന് കൊടുക്കുവാന്‍ തയ്യാറായി. സാധാരണക്കാരായ അനുഗാമികളെപ്പോലും ലോകത്തെ കീഴ്മേല്‍ മറിക്കുന്ന അസാധാരണ വ്യക്തികളാക്കി മാറ്റി മറിക്കുവാന്‍ അഭിഷേകത്തിന് കഴിഞ്ഞു. നമ്മുടെ എല്ലാ ഭയങ്ങളിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ്,ഉന്നതനായ ആശ്വാസ പ്രദനും ഉപദേശകനുമായവന്‍ കര്‍ത്താവിന്റെ വാഗ്ദത്തം പോലെ നമ്മോടൊപ്പം ഉണ്ടാവും. എല്ലാ ഭയങ്ങളേയും അതിജീവിക്കുവാന്‍ അവന്‍ നമ്മെ അഭിഷേകം ചെയ്യും.

കൊരിന്തിലെ അതിതീവ്രമായ ജാതീയതയാലും അധാര്‍മ്മികതയാലും പൗലോസ് ഭാരപ്പെട്ടു. സുവിശേഷം പങ്കുവയ്ക്കുന്നതില്‍ അവിടെ തനിക്ക് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഭയത്താല്‍ ഒരുപക്ഷേ പൗലോസിന് മിണ്ടാതിരിക്കുവാനോ പ്രസംഗം തുടരാതിരിക്കുവാനോ ഒരു പ്രേരണ ഉണ്ടാകാമായിരുന്നു. ദൈവം തന്റെ ആവിശ്യങ്ങളെ അറിയുകയും ദര്‍ശനം നല്‍കി ഭയം കൂടാതെ പ്രസംഗം തുടരുവാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു. ദൈവം തന്നെ സംരക്ഷിക്കുമെന്ന വാഗ്ദത്തം നല്‍കി പൗലോസിനെ ഉറപ്പിക്കുകയും ദൈവത്തിന് തന്നെക്കുറിച്ച് വലിയ പദ്ധതികള്‍ ഉണ്ടെന്ന് അരുളി ചെയ്യുകയും ചെയ്തു. അതുപോലെ ഉപദ്രവങ്ങളുടെ നടുവില്‍ നാമും ഭയചകിതരായി,നിരാശരായി,ശാന്തമായി ഇരിക്കുവാനുള്ള പ്രേരണ നമ്മില്‍ ഉണ്ടാകും. എന്നാല്‍ പരിശുദ്ധാത്മാവ് നമ്മെ ധൈര്യത്തോടെ നടക്കുവാനും വെല്ലുവിളികളുടെ നടുവില്‍ സുവിശേഷം പ്രസംഗിക്കുവാനും നമ്മെ പ്രോത്സാഹിപ്പിക്കും. എന്തുകൊണ്ടെന്നാല്‍ അവന്‍ നമ്മോട് കൂടെയുണ്ട് എന്നതുമാത്രമല്ല അവന്റെ അഭിഷേകം നമ്മെ ശക്തീകരിക്കുകയും ചെയ്യുന്നു.

സമര്‍പ്പണവും പ്രാര്‍ത്ഥനയും

നിശബ്ദരായിരിക്കുവാന്‍ പ്രേരണ ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ നാം ഭയപ്പാടോടെ ഇരിക്കുമ്പോള്‍ നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രവര്‍ത്തി തുടരുവാന്‍ നമ്മെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം നാം അനുഭവിക്കാറുണ്ടോ?

അന്ത്യത്തോളം വിശ്വസ്തതയോടെ ദൈവത്തെ സേവിക്കുന്നത് തുടരുവാനും ഭയമില്ലാതെ മുമ്പോട്ട്‌ പോകേണ്ടതിനുമായി പീഡനത്തിന്റെ ഭയാനകമായ ഓരോ നിമിഷങ്ങളിലും നമ്മെ ശക്തിപ്പെടുത്തേണ്ടതിനുമായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

ആരെങ്കിലും ഉപദ്രവിക്കപ്പെടുമ്പോള്‍ ഭയമാണ് ശക്തമായ വികാരങ്ങളില്‍ ഒന്ന്. അക്രമങ്ങള്‍, തടവ്, പള്ളികള്‍ അടച്ചു പൂട്ടല്‍, പ്രിയപ്പെട്ടവരുടെയോ സഹവിശ്വാസികളുടെയോ വിശ്വാസം നിമിത്തമുള്ള മരണം എന്നിവ നിമിത്തം ക്രിസ്തീയ യാത്ര തുടരാനാകാതെ നിസ്സഹായരായി എല്ലാവരും നമ്മെ ഭയത്തോടെ വിട്ടുപിരിയും. ഉപദ്രവത്തെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഉപദ്രവം നേരിടുമ്പോള്‍ അവയെ നേരിടുവാന്‍ നിങ്ങളെ തന്നെ ഒരുക്കി എടുക്കേണ്ടതിന് ഈ വായനാ പദ്ധതി ഒരു നല്ല മാര്‍ഗ്ഗമായി മാറുന്നു.

More

ഈ പ്ലാൻ നൽകിയതിന് Persecution Relief-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://persecutionrelief.org/