1
GENESIS 6:6
സത്യവേദപുസ്തകം C.L. (BSI)
മനുഷ്യനെ സൃഷ്ടിച്ചതിൽ സർവേശ്വരനു ദുഃഖം തോന്നി. അവിടുത്തെ ഹൃദയം വേദനിച്ചു.
Порівняти
Дослідити GENESIS 6:6
2
GENESIS 6:5
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത എത്ര വലിയതാണെന്നും അവന്റെ വിചാരങ്ങളും ഭാവനകളും എത്രമാത്രം ദുഷിച്ചതാണെന്നും സർവേശ്വരൻ കണ്ടു.
Дослідити GENESIS 6:5
3
GENESIS 6:8
എന്നാൽ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി.
Дослідити GENESIS 6:8
4
GENESIS 6:9
നോഹയുടെ വംശപാരമ്പര്യം: നോഹ തന്റെ തലമുറയിലെ നീതിനിഷ്ഠനും നിഷ്കളങ്കനുമായ വ്യക്തിയായിരുന്നു. നോഹ ദൈവസാന്നിധ്യത്തിൽ ജീവിച്ചു.
Дослідити GENESIS 6:9
5
GENESIS 6:7
“ഞാൻ സൃഷ്ടിച്ച മനുഷ്യനെ ഭൂമിയിൽനിന്നു നീക്കിക്കളയും, മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയുംകൂടി നശിപ്പിക്കും; അവയെ സൃഷ്ടിച്ചതിൽ ഞാൻ ദുഃഖിക്കുന്നു” എന്നു സർവേശ്വരൻ പറഞ്ഞു.
Дослідити GENESIS 6:7
6
GENESIS 6:1-4
ഭൂമിയിൽ മനുഷ്യർ പെരുകുകയും അവർക്കു പുത്രിമാർ ജനിക്കുകയും ചെയ്തു. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യവതികളായി കണ്ടു തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഭാര്യമാരായി സ്വീകരിച്ചു. അപ്പോൾ സർവേശ്വരൻ പറഞ്ഞു: “എന്റെ ആത്മാവ് സദാകാലവും മനുഷ്യരിൽ വസിക്കുകയില്ല. അവർ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവർഷമായിരിക്കും.” ദൈവപുത്രന്മാർ മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവർക്കു പുത്രന്മാർ ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീർത്തികേട്ട വീരന്മാർ.
Дослідити GENESIS 6:1-4
7
GENESIS 6:22
ദൈവം കല്പിച്ചതുപോലെയെല്ലാം നോഹ ചെയ്തു.
Дослідити GENESIS 6:22
8
GENESIS 6:13
ദൈവം നോഹയോടു പറഞ്ഞു: “ഞാൻ മനുഷ്യവർഗത്തെ മുഴുവൻ നശിപ്പിക്കാൻ പോകുന്നു. അവർ നിമിത്തം ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടൊപ്പം ഞാൻ അവരെ നശിപ്പിക്കും.
Дослідити GENESIS 6:13
9
GENESIS 6:14
ഗോഫർമരംകൊണ്ടു നീ ഒരു പെട്ടകം ഉണ്ടാക്കി അതിനകത്ത് അറകൾ പണിയുക. പെട്ടകത്തിന്റെ അകത്തും പുറത്തും കീൽ തേക്കണം.
Дослідити GENESIS 6:14
10
GENESIS 6:12
ദൈവം ഭൂമിയുടെ അവസ്ഥ ദർശിച്ചു; അതു സർവത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുർമാർഗികളായിത്തീർന്നിരുന്നു.
Дослідити GENESIS 6:12
11
GENESIS 6:19
നിന്നോടൊപ്പം ജീവിച്ചിരിക്കേണ്ടതിന് സകല ജീവികളിൽനിന്നും, ഈരണ്ടെണ്ണത്തെ ആണും പെണ്ണുമായി പെട്ടകത്തിൽ പ്രവേശിപ്പിക്കണം.
Дослідити GENESIS 6:19
Головна
Біблія
Плани
Відео