“നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു;
പച്ചമരത്തിൻ കീഴിലൊക്കെയും അന്യദേവന്മാരോടൊപ്പം ദുർമ്മാർഗ്ഗമായി നടന്നതും,
എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ
നിന്റെ അകൃത്യം സമ്മതിക്കുകമാത്രം ചെയ്യുക”
എന്നു യഹോവയുടെ അരുളപ്പാടു.
“വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ”
എന്നു യഹോവയുടെ അരുളപ്പാടു;
“ഞാനല്ലോ നിങ്ങളുടെ ഭർത്താവ്;
ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുവനെയും
ഒരു കുടുംബത്തിൽ രണ്ടുപേരെയും വീതം എടുത്ത്
സീയോനിലേക്കു കൊണ്ടുവരും.