“യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ
എന്റെ അടുക്കലേക്ക് മടങ്ങി വന്നുകൊള്ളുക”
എന്നു യഹോവയുടെ അരുളപ്പാടു;
നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽ നിന്നു നീക്കിക്കളയുമെങ്കിൽ
നീ അലഞ്ഞു നടക്കേണ്ടിവരുകയില്ല.
‘യഹോവയാണ’ എന്നു നീ പരമാർത്ഥമായും
ന്യായമായും നീതിയായും സത്യം ചെയ്യുമെങ്കിൽ,
ജനതകൾ അവിടുത്തെ നാമത്തിൽ അവരെത്തന്നെ അനുഗ്രഹിക്കുകയും
അവിടുത്തെ നാമത്തിൽ പുകഴുകയും ചെയ്യും.”