ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത
കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു.
യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ,
നിങ്ങൾ വിശ്രമിക്കാനേ പാടില്ല.
അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ
അവിടത്തേക്ക് സ്വസ്ഥത നൽകരുത്.