1
സദൃശവാക്യങ്ങൾ 11:25
സമകാലിക മലയാളവിവർത്തനം
ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും; അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.
താരതമ്യം
സദൃശവാക്യങ്ങൾ 11:25 പര്യവേക്ഷണം ചെയ്യുക
2
സദൃശവാക്യങ്ങൾ 11:24
ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു; മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു.
സദൃശവാക്യങ്ങൾ 11:24 പര്യവേക്ഷണം ചെയ്യുക
3
സദൃശവാക്യങ്ങൾ 11:2
അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു, എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു.
സദൃശവാക്യങ്ങൾ 11:2 പര്യവേക്ഷണം ചെയ്യുക
4
സദൃശവാക്യങ്ങൾ 11:14
മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 11:14 പര്യവേക്ഷണം ചെയ്യുക
5
സദൃശവാക്യങ്ങൾ 11:30
നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം, ജ്ഞാനമുള്ളവർ സുഹൃത്തുക്കളെ നേടുന്നു.
സദൃശവാക്യങ്ങൾ 11:30 പര്യവേക്ഷണം ചെയ്യുക
6
സദൃശവാക്യങ്ങൾ 11:13
കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, എന്നാൽ വിശ്വസ്തരോ, രഹസ്യം കാത്തുസൂക്ഷിക്കുന്നു.
സദൃശവാക്യങ്ങൾ 11:13 പര്യവേക്ഷണം ചെയ്യുക
7
സദൃശവാക്യങ്ങൾ 11:17
ദയാലു തനിക്കുതന്നെ നന്മനേടുന്നു, എന്നാൽ ക്രൂരർ തങ്ങൾക്കുതന്നെ അനർഥം വരുത്തുന്നു.
സദൃശവാക്യങ്ങൾ 11:17 പര്യവേക്ഷണം ചെയ്യുക
8
സദൃശവാക്യങ്ങൾ 11:28
സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും, എന്നാൽ നീതിനിഷ്ഠർ പച്ചിലപോലെ തഴയ്ക്കും.
സദൃശവാക്യങ്ങൾ 11:28 പര്യവേക്ഷണം ചെയ്യുക
9
സദൃശവാക്യങ്ങൾ 11:4
സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല, എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു.
സദൃശവാക്യങ്ങൾ 11:4 പര്യവേക്ഷണം ചെയ്യുക
10
സദൃശവാക്യങ്ങൾ 11:3
നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു, എന്നാൽ അവിശ്വസ്തർ തങ്ങളുടെ കാപട്യംമൂലം നശിച്ചുപോകുന്നു.
സദൃശവാക്യങ്ങൾ 11:3 പര്യവേക്ഷണം ചെയ്യുക
11
സദൃശവാക്യങ്ങൾ 11:22
വിവേചനശക്തിയില്ലാത്ത സുന്ദരി, പന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെ.
സദൃശവാക്യങ്ങൾ 11:22 പര്യവേക്ഷണം ചെയ്യുക
12
സദൃശവാക്യങ്ങൾ 11:1
കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു, കൃത്യതയുള്ള തൂക്കം അവിടത്തെ പ്രസാദം നേടിത്തരും.
സദൃശവാക്യങ്ങൾ 11:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ