ഉല്പ. 36
36
ഏശാവിന്‍റെ വംശപാരമ്പര്യം
1ഏദോം എന്ന ഏശാവിന്‍റെ വംശപാരമ്പര്യമാണിത്:
2ഏശാവ് ഹിത്യനായ ഏലോൻ്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും 3യിശ്മായേലിന്‍റെ മകളും നെബായോത്തിൻ്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.
4ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു; 5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ.
6എന്നാൽ ഏശാവ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെ എല്ലാവരേയും തന്‍റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്‍റെ സഹോദരനായ യാക്കോബിന്‍റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്ക് പോയി. 7അവർക്ക് ഒന്നിച്ച് പാർക്കുവാൻ കഴിയാത്തവിധം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു. 8അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
9സേയീർപർവ്വതത്തിലുള്ള ഏദോമ്യരുടെ പിതാവായ ഏശാവിന്‍റെ വംശപാരമ്പര്യം: 10ഏശാവിന്‍റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്‍റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ മകൻ രെയൂവേൽ. 11എലീഫാസിന്‍റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്. 12തിമ്നാ എന്നവൾ ഏശാവിന്‍റെ മകനായ എലീഫാസിന്‍റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്‍റെ ഭാര്യയായ ആദായുടെ പുത്രന്മാർ. 13രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാർ. 14സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്‍റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
15ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്‍റെ ആദ്യജാതൻ എലീഫാസിന്‍റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, 16കോരഹ്പ്രഭു, ഗഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്ത് എലീഫാസിൽ നിന്നുത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ. 17ഏശാവിന്‍റെ മകനായ രെയൂവേലിന്‍റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ ഏദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാർ. 18ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ. 19ഇവർ ഏദോം എന്നും പേരുള്ള ഏശാവിന്‍റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
20ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ, 21അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ ഏദോംദേശത്ത് സേയീരിന്‍റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ. 22ലോതാന്‍റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്‍റെ സഹോദരി തിമ്നാ. 23ശോബാലിന്‍റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം. 24സിബെയോന്‍റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ #36:24 ചൂടുറവുകൾ ഒരു ഇനം കാട്ടുകഴുതകള്‍കണ്ടെത്തിയ അനാ ഇവൻ തന്നെ.
25അനാവിൻ്റെ മക്കൾ ഇവർ: ദീശോനും അനാവിൻ്റെ മകൾ ഒഹൊലീബാമായും ആയിരുന്നു. 26ദീശാന്‍റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ. 27ഏസെരിന്‍റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ. 28ദീശാന്‍റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു. 29ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു, 30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു.
31യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ: 32ബെയോരിന്‍റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ. 33ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി. 34യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി. 35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബദദിന്‍റെ മകൻ ഹദദ് അവനു പകരം രാജാവായി; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേര്. 36ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി. 37സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല്‍ അവനു പകരം രാജാവായി. 38ശൗല്‍ മരിച്ചശേഷം അക്ബോരിന്‍റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. 39അക്ബോരിന്‍റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പാവു എന്നു പേർ. അവന്‍റെ ഭാര്യക്ക് മെഹേതബേൽ എന്നു പേർ; അവൾ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.
40വംശങ്ങളായും കുലങ്ങളായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, 41ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു, 42കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു, 43മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവർ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഏദോമ്യപ്രഭുക്കന്മാർ ഇവർ ആകുന്നു; ഏദോമ്യരുടെ പിതാവ് ഏശാവ് തന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉല്പ. 36: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.