സങ്കീ. 8
8
ദൈവിക മഹത്വവും മനുഷ്യ അന്തസ്സും
സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു.
2അങ്ങേയുടെ വൈരികൾ നിമിത്തം,
ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ,
ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും
വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു.
3അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയും
അവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു?
മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?
5അങ്ങ് അവനെ ദൈവത്തേക്കാൾ#8:5 ദൈവത്തേക്കാൾ ദൂതന്മാരെക്കാള് അല്പം മാത്രം താഴ്ത്തി,
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6അങ്ങേയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി,
സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു#8:6 സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എബ്രായര്‍ 2:6-9 വരെ നോക്കുക;
7ആടുകളെയും കാളകളെയും
കാട്ടിലെ മൃഗങ്ങളെയും
8ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും
സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.
9ഞങ്ങളുടെ കർത്താവായ യഹോവേ,
തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 8: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.