അതിജീവിക്കുന്ന ഭയംഉദാഹരണം

അതിജീവിക്കുന്ന ഭയം

5 ദിവസത്തിൽ 1 ദിവസം

അതിജീവിക്കുന്ന ഭയം

ഡിഷ്‌നറി - ഭയത്തെ ഇപ്രകാരം നിർവചിക്കുന്നു. ''വേദനയുടെയോ അപായത്തിന്റെയോ അഥവാ ഉപദ്രവത്തിന്റെയോ വിരട്ടൽ കാരണമാകുന്ന സുഖപ്രദമല്ലാത്ത വികാരം''. ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാരെ അവരുടെ അവതാര പുരുഷന്മാരായി കരുതുന്നു. കളിയിൽ മുൻ നിരയിൽ എത്തുവാൻ നിർബന്ധിക്കുന്ന സമ്മർദ്ദം സ്ഥിരമാണ്. ഒരു ക്രിക്കറ്റ് കളിക്കാരന്റെ യഥാർത്ഥ സമ്മർദ്ദത്തിനു അപ്പുറമായി ഞാൻ സ്ഥിരമായി പോരാടുന്ന അനേക ഭയങ്ങൾ ഉണ്ട്. ഞാൻ തോൽവിയുടെ ഭയം അഭിമുഖീകരിക്കുന്നു. ശരിയായ രീതിയിൽ നിർവഹിക്കുവാനോ നേടുവാനോ കഴിയാത്തതിലുള്ള ഭയം എന്നിൽ വച്ചിട്ടുള്ള അഥവാ മറ്റുള്ളവർ എന്നിൽ വച്ചിട്ടുള്ള പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള ജീവിതം നയിക്കാൻ കഴിയാത്തതിലുള്ള ഭയം ഇതെല്ലം ദിനചര്യകളിൽ  ഞാൻ അനുഭവിക്കുന്നു.

ദൈവം എനിക്ക് വേണ്ടി കരുതീട്ടുള്ള ഏറ്റവും നല്ല ജീവിതം ജീവിക്കുവാൻ  ഈ ഭയത്തെ ഞാൻ ജയിക്കേണ്ടതാണ് എന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇത് വായിക്കുമ്പോൾ നിങ്ങളും അഭിമുഖീകരിക്കുന്ന ഭയത്തിൽ നിന്നും ഒരു വിജയപ്രദമായ ജീവിതം നയിക്കുവാൻ കഴിയുമെന്ന്  തീരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

''നിങ്ങൾ ഭയപ്പെടരുത്'' എന്ന് പറഞ്ഞ് ദൈവം തന്റെ ജനത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാലും ഭയചകിതരായ മനുഷ്യ ജീവികളായിരിപ്പാൻ കഴിയും. ആവർത്തനം 31 :8 ഇൽ പറയുന്നു ''അവൻ നിന്നെ ഒരു നാളും കൈവിടില്ല ഉപേഷിക്കുകയുമില്ല. 

നമ്മുടെ സാഹചര്യം എന്തുതന്നെയായാലും "ഭയപ്പെടരുത്, അധൈര്യപ്പെടരുത് എന്നരുളിചെയ്ത ദൈവം നമ്മോടു കൂടെയുണ്ട് എന്ന അറിവിൽ സമാധാനവും സന്തോഷവും നാം അനുഭ വിക്കേണ്ടതുണ്ട്.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

അതിജീവിക്കുന്ന ഭയം

സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റർ J.P. Duminy ഭയങ്ങളെ അഭിമുഖീകരിക്കുന്നതിലും വിജയം പ്രാപിക്കുന്നതിലും ഉള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ്. നമ്മുടെ യഥാർത്ഥ വിലയും മൂല്യവും മനസിലാക്കി നമ്മുടെ ഭയങ്ങളെ അവനിലേക്ക്‌ ഏല്പിച്ചു കൊടുക്കാൻ സർവശക്തനും ശൃഷ്ടിതവുമായ ദൈവത്തിങ്കലേക്കു നോക്കുവാനുള്ള പ്രാ ധാന്യതയെ താൻ ഇവിടെ ഊന്നി പറയുന്നു.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ JP Duminy ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://jp21foundation.org/