പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം
വ്യക്തിപരമായ വിടുതൽ
നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു, അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു. (നെഹമ്യാവ് 9:11)
ചെറിയൊരു നദി കുറുകെ കടക്കുന്നതു പലർക്കും ഭയമുള്ള കാര്യമാണ്. അപ്പോൾ സമുദ്രമോ? ആഴിയിൽ വഴി തുറക്കുവാൻ ശക്തനായതിനാലാണ് കനാൻ യാത്രക്കാരായ ജനത്തെ ദൈവം ചെങ്കടൽ വഴിയായി നടത്തിയത്. ചില മണിക്കൂറുകളിലെ ആശങ്കകൾക്കൊടുവിൽ ജനത്തിനതു ബോധ്യമായി. ലക്ഷക്കണക്കിനു വരുന്ന ജനം ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു. മരുഭൂമിയിൽ പ്രവേശിച്ച് ജനം പുതിയ പാട്ടോടും നൃത്തത്തോടും കൂടെ
ദൈവത്തെ ആരാധിച്ചു. അതു ദൈവത്തിനു മഹത്വമായി. എന്നാൽ വലിയ പുരുഷാരത്തിന്റെ ആരാധന പ്രതീക്ഷിച്ചൊന്നുമല്ല ദൈവം അത്ഭുതങ്ങൾ ചെയ്യുന്നത്. അത്ഭുതപ്രവർത്തികൾ ഗുണഭോക്താക്കളുടെ എണ്ണം നോക്കിയല്ല ദൈവം ചെയ്യുന്നത്. ഒറ്റവ്യക്തിയും ദൈവത്തിനു പ്രാധാന്യമുള്ളതാണ്. ലക്ഷോപലക്ഷം വരുന്ന യിസ്രാ യേൽ ജനത്തിനുവേണ്ടി ചെങ്കടലിനെ മാത്രമല്ല യോർദ്ദാനെയും ദൈവം വിഭജിച്ചു. അതേ യോർദ്ദാനെ രണ്ടു പ്രവാചകന്മാർക്കുവേണ്ടി മാത്രമായും ദൈവം വിഭജിച്ചു, ഏലിയാവും ഏലിശയും. മാത്രമല്ല ഏലിയാവിന്റെ ദൈവം എവിടെ? എന്നു ചോദിച്ചു കൊണ്ട് പുതപ്പടിച്ച ഏലിശാ എന്ന ഒറ്റ മനുഷ്യനുവേണ്ടിയും ആ യോർദ്ദാനെ ദൈവം വിഭജിച്ച് അത്ഭുതത്തിന്റെ വഴിതുറന്നു. അയ്യായിരം പേർക്കായി അപ്പം വർധിപ്പിച്ചുകൊടുത്ത കർത്താവ് ഏലിയാവിനും വിധവയുടെ വീട്ടുകാർക്കും വേണ്ടിമാത്രമായി മാവു വർധിപ്പിച്ച് അതേ അത്ഭുതം ചെയ്തു. ഒരു വലിയ സമൂഹത്തിന്റെ ഭാഗമായിനിൽക്കുന്നതിനാലല്ല വ്യക്തിപരമായി ദൈവത്തോടു ബന്ധപ്പെ ട്ടു നിൽക്കുന്നതിനാലാണ് ദൈവപ്രവൃത്തി നാം ആസ്വദിക്കുന്നത്. വ്യക്തികളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ദൈവീക പദ്ധതികളുടെ പൂർത്തീകരണത്തിനു തടസ്സമായി നിൽക്കാൻ ചെങ്കടലിനും യോർദ്ദാനും കഴിയുകയില്ല. ദൈവീക പദ്ധതികൾക്കു വിധേയപ്പെടുന്നവരുടെ മുന്നിൽ ഏതു ദുർഘടവും വഴിമാറും. കടലിന്റെ നടുവിൽ ഉണങ്ങിയ വഴി എന്നത് മനുഷ്യനു ഉൾക്കൊള്ളാവുന്ന പരിഹാരമാർഗമല്ല, എന്നാൽ ദൈവത്തിലാശ്രയിക്കുന്നവർക്കായി ദൈവം അപ്രകാരം ചെയ്യുമെന്നറിയുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
More
ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org