പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

14 ദിവസത്തിൽ 7 ദിവസം

വീണ്ടും ശ്രമിക്കുക

ഞങ്ങള്‍ സകല വിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല. ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല. ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല. വീണുകിടക്കുന്നവര്‍എങ്കിലും നശിച്ചുപോകുന്നില്ല. – 2 കൊരിന്ത്യര്‍ 4:8, 9

നമ്മുടെ പദ്ധതികള്‍ പരാചയപ്പെടുകയും ആഗ്രഹങ്ങള്‍ സഫലീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നിരാശയുണ്ടാകാറുണ്ട്. പലനാളത്തെ ശ്രമത്തിനും കാത്തിരിപ്പിനും ശേഷവും നമ്മുടെ പ്രതീക്ഷകള്‍ നടക്കാതിരിക്കുമ്പോള്‍ ഒരു പക്ഷെ നമ്മുടെ ആത്മിയ ജീവിതത്തില്‍ തന്നെ ഒരു മന്ദത അനുഭവപ്പെടുകയും, തക്കസമയത്ത് ശരിയായ ഒരു കൈത്താങ്ങല്‍ ലഭിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതു നമ്മളെ തകര്‍ച്ചയിലേകക്ക് നയിക്കുവാനും സാദ്ധ്യതയുണ്ട്. 

ഈ സമയത്താണ് നമുക്കൊരു പുന:സമര്‍പ്പണം, തീരുമാനം, ശ്രമം ഒക്കെ വേണ്ടിയത്. നമ്മുടെ ഈ പുതിയ സമീപനം അപ്പോഴുള്ള നമ്മുടെ വികാരത്തെയും വിചാരത്തെയും അതിജീവിക്കുന്നതായിരിക്കണം. 

നമ്മില്‍ ജീവിക്കുന്നവന്‍ ഈ ലോകത്തില്‍ ജീവിക്കുന്നവനെക്കാള്‍ വലിയവനാണെന്നുള്ള തിരിച്ചറിവ് ഇപ്രകാരമുള്ള സന്ദര്‍ഭങ്ങളില്‍ നമുക്കുണ്ടാകണം. ആയതിനാല്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവന്നാലും ഞാന്‍ നിരാശപ്പെടുകയില്ല. എന്തെല്ലാം ചിന്തകളോ വിചാരങ്ങളോ എന്നിലുണ്ടായാലും ഞാന്‍ അസ്വസ്ഥനാകയില്ല കാരണം എന്‍റെ ദൈവം ഞാനാഗ്രഹിക്കുന്ന തുറമുഖത്ത് എന്നെ എത്തിക്കും എന്നൊരു ശുഭാപ്തിവിശ്വാസം നമ്മിലുണ്ടാകണം. നിരാശയും പരാചയവും ഒരു ദൈവപൈതലിന്‍റെ ജീവിതത്തില്‍ സ്ഥിരമായിട്ടുള്ളതല്ല,  ഈ സമയത്താണ് വീണ്ടും ശ്രമിക്കുക, ഒന്നുകൂടി വല ഇറക്കുക എന്നുള്ള കര്‍ത്താവിന്‍റെ ശബ്ദം നാം തിരിച്ചറിയേണ്ടത്. 

നമ്മുടെ പദ്ധതികളും പ്രതീക്ഷകളും തകര്‍ന്നടിയുന്നതിന്‍റെ കാരണം, നാം മറ്റുളളവരില്‍ കണ്ടെത്തുന്നതിലുപരിയായി അത് നമ്മില്‍ തന്നെയാണെന്ന് നാം തിരിച്ചറിയണം. കാരണം നമ്മുടെ ഉദാസീനതയും ആത്മവിശ്വാസമില്ലായ്മയും, മടുപ്പും, മറ്റാരെ കഴിഞ്ഞും നമ്മുടെ ജീവിതത്തെ തകര്‍ത്തടുക്കും.

ഇപ്രകാരമുള്ള പരാജയഘട്ടങ്ങളില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ക്രിയാത്മകമായി ഉള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമെ ഒരു പുതിയ കാഴ്ചപ്പാടോടും, ദര്‍ശനത്തോടുംകൂടി ശക്തമായി മുമ്പോട്ടു പോകുവാന്‍ സാധിക്കൂ.

തിരുവെഴുത്ത്

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/