Athiravile Thirusanidhiyilഉദാഹരണം

Athiravile Thirusanidhiyil

366 ദിവസത്തിൽ 12 ദിവസം

ഉപവാസ പ്രാര്‍ത്ഥനകളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍, പ്രത്യേക സംരംഭങ്ങളുടെയോ ആവശ്യങ്ങളുടെയോ വിജയങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ചുരുക്കമാണ്. പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവ് എസ്രായുടെ അപേക്ഷപ്രകാരം ബാബിലോണില്‍ അവശേഷിച്ചിരുന്ന പ്രവാസികള്‍ക്ക് എസ്രായോടൊപ്പം യെരൂശലേമിലേക്കു മടങ്ങിപ്പോകുവാന്‍ അനുവാദവും, ദൈവത്തിന്റെ ആലയം അതിമനോഹരമാക്കുന്നതിന് വിലപ്പെട്ട സമ്മാനങ്ങളും നല്‍കി യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ബാബിലോണില്‍നിന്ന് യെരൂശലേമിലേക്കുള്ള വഴി ദുര്‍ഘടം നിറഞ്ഞതും കൊള്ളക്കാരുടെ വിഹാരരംഗവുമായിരുന്നു. ''ഞങ്ങളുടെ ദൈവത്തിന്റെ കൈ, അവനെ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായും അവനെ ഉപേക്ഷിക്കുന്നവര്‍ക്ക് പ്രതികൂലമായും ഇരിക്കുന്നു'' എന്ന് എസ്രാ രാജാവിനോടു പറഞ്ഞിരുന്നതിനാല്‍, തങ്ങളുടെ യാത്രയില്‍ അകമ്പടിയായി പടയാളികളെയും കുതിരച്ചേവകരെയും ചോദിക്കുവാന്‍ എസ്രാ കൂട്ടാക്കിയില്ല. വഴിയില്‍ പതിയിരിക്കുന്ന ശത്രുക്കളില്‍നിന്നും കൊള്ളക്കാരില്‍നിന്നും തങ്ങളെ രക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു കഴിയുമെന്ന് എസ്രായ്ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ സാധാരണ പ്രാര്‍ത്ഥനകള്‍കൊണ്ട് ദൈവം തന്റെ സ്വര്‍ഗ്ഗീയ സൈന്യത്തെ തങ്ങള്‍ക്ക് കാവലായി അയയ്ക്കുകയില്ലെന്ന് എസ്രായ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അഹവാനദിക്കരികെവച്ച് എസ്രാ ഒരു ഉപവാസം പ്രഖ്യാപിച്ചു. ഉപവസിച്ചശേഷം സ്വര്‍ഗ്ഗീയസൈന്യത്തിന്റെ കാവലില്‍ അവര്‍ സുരക്ഷിതരായി യെരൂശലേമില്‍ എത്തിച്ചേരുകയും ചെയ്തു. 

             സഹോദരങ്ങളേ! ജീവിതയാത്രയിലെ വെല്ലുവിളികളെയും പരീക്ഷണഘട്ടങ്ങളെയും ഉപവാസപ്രാര്‍ത്ഥനകളാല്‍ നേരിടുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ? പടയാളികളുടെ കാവല്‍ ആവശ്യപ്പെടാതെ എസ്രാ, ഉപവാസപ്രാര്‍ത്ഥനയോടെ മുന്നോട്ടു പോയതിലൂടെ അര്‍ത്ഥഹ്ശഷ്ടാരാജാവിനും തന്നോടൊപ്പമുണ്ടായിരുന്ന പ്രവാസികള്‍ക്കും ദൈവത്തെ കാണിച്ചുകൊടുക്കുകയായിരുന്നു. അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയില്‍ നാം ഉപവസിച്ചു പ്രാര്‍ത്ഥിച്ച് പ്രതിസന്ധികളെ തരണം ചെയ്യുമ്പോള്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്ത്വം നമ്മിലൂടെ മറ്റുള്ളവര്‍ ദര്‍ശിക്കുമെന്ന് നിങ്ങള്‍ ഓര്‍ക്കുമോ? 

ജയിച്ചിടും ജയിച്ചിടും ജയിച്ചിടും... യേശുവാല്‍ ജയിച്ചിടും 

പാപത്തെ ജയിച്ചിടും... പരീക്ഷയെ ജയിച്ചിടും... 

ജയിച്ചിടും... യേശുവാല്‍ ജയിച്ചിടും                           രാവിലും പകലിലും....

തിരുവെഴുത്ത്

ദിവസം 11ദിവസം 13

ഈ പദ്ധതിയെക്കുറിച്ച്

Athiravile Thirusanidhiyil

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com