Athiravile Thirusanidhiyilസാംപിൾ

ശുശ്രൂഷ ചെയ്യണമെങ്കില്‍ അതിനു ത്യാഗമ്പൂര്‍ണ്ണമായ സമര്‍പ്പണം ആവശ്യമാണ്. നമ്മെ വീണ്ടെടുക്കുവാന്‍ തന്റെ ജീവനെ മറുവിലയായി കൊടുത്തുകൊണ്ട് കര്‍ത്താവ് അതിനു മാതൃക കാട്ടിയിരിക്കുന്നു. ശുശ്രൂഷയെന്നത് പ്രസംഗം മാത്രമാണെന്നു ധരിക്കുന്നവരാണ് അധികവും. യേശുക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരവയവമായി പ്രവര്‍ത്തിക്കുവാന്‍ നാം സ്വയം സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ കൊച്ചുകൊച്ചു കഴിവുകള്‍പോലും കര്‍ത്താവ് എപ്രകാരം ഉപയുക്തമാക്കുമെന്ന് നാന്‍സി എന്ന അമേരിക്കന്‍ വനിതയുടെ സാക്ഷ്യത്തില്‍നിന്നു മനസ്സിലാക്കാം. മദ്യത്തിലും മയക്കുമരുന്നിലും ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുവാന്‍ കഴിയാതെ വന്നപ്പോള്‍, നാന്‍സി മൂന്നാം നിലയില്‍നിന്ന് താഴേക്കു ചാടി. മരണം പോലും കനിവു കാട്ടാതെ, നട്ടെല്ലിന് ക്ഷതമേറ്റ് ഗുരുതരമായ അവസ്ഥയില്‍ അവള്‍ ആശുപത്രിയിലായി. ആത്മഹത്യാശ്രമത്തിന് എല്ലാവരും പുച്ഛിച്ചുതള്ളിയ അവളുടെ അടുത്തു കടന്നുവന്ന ഒരു പാവപ്പെട്ട സുവിശേഷകനില്‍ക്കൂടി അവള്‍ യേശുവിനെ കണ്ടുമുട്ടി. അദ്ദേഹം ഒഴിവു സമയങ്ങളില്‍ ആശുപത്രികളില്‍ പോയി രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയും യേശുവിന്റെ സ്‌നേഹം അവരെ മനസ്സിലാക്കിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരുവനായിരുന്നു. വീല്‍ചെയറിലായ നാന്‍സി കര്‍ത്താവിനുവേണ്ടി സ്വയം സമര്‍പ്പിച്ചു. പരിശുദ്ധാത്മ പ്രേരിതയായ അവള്‍ പത്രത്തില്‍ ''യേശുവിന്റെ സമാധാനവും സന്തോഷവും പങ്കിടുവാന്‍ നാന്‍സി വീല്‍ചെയറില്‍നിന്നു നിങ്ങളെ ക്ഷണിക്കുന്നു'' എന്നൊരു പരസ്യം പ്രസിദ്ധപ്പെടുത്തി. പരസഹായമില്ലാതെ ഒന്നനങ്ങുവാന്‍പോലും കഴിവില്ലാത്ത, ജീവിതം മുരടിച്ച അനേകര്‍ നാന്‍സിയെ വിളിച്ചു. അങ്ങനെയുള്ള ഹതഭാഗ്യരായവര്‍ക്ക് യേശുവിനെ കാണിച്ചുകൊടുക്കുന്ന മഹത്തായ ശുശ്രൂഷ നാന്‍സി ഇന്നു നയിക്കുന്നു.
സഹോദരങ്ങളേ! അനേകമായ അനുഗ്രഹങ്ങളും കഴിവുകളും ലഭിച്ചിരിക്കുന്ന നിങ്ങള്‍ക്ക് കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി എന്തു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്? നിങ്ങളുടെ കൊച്ചുകൊച്ചു കഴിവുകള്‍പോലും കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി സമര്‍പ്പിക്കുമ്പോള്‍ അവന്‍ അതിനെ മഹത്തരമാക്കുമെന്ന് നാന്‍സിയുടെ സമര്‍പ്പണം നമ്മെ പഠിപ്പിക്കുന്നു.
ദൈവകൃപയാം താലന്തുകള്‍
വര്‍ദ്ധിപ്പിച്ചുവോ നീ ഒളിപ്പിച്ചുവോ
നേടൂ കൃപയാം താലന്തുകള്‍
വര്‍ദ്ധിപ്പിക്കൂ ദൈവം അനുഗ്രഹിക്കും
മടിയായ് നീ മറച്ചുവെച്ചാല്‍
ശിക്ഷിച്ചീടും ദൈവം നിശ്ചയമായി
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com