Athiravile Thirusanidhiyilഉദാഹരണം
പുതുവത്സരത്തില്‍, ധനസമ്പാദനത്തിനുള്ള പുതിയ മേഖലകള്‍ തിരഞ്ഞ്, നൂതനമാര്‍ഗ്ഗങ്ങള്‍ തേടുന്നത് സ്വാഭാവികമാണ്. കഴിഞ്ഞുപോയ സംവത്സരത്തിന്റെ ലാഭനഷ്ടങ്ങള്‍ വിലയിരുത്തി, പുതുവത്സരത്തില്‍ പുത്തന്‍ ലാഭങ്ങള്‍ കൊയ്‌തെടുക്കുവാന്‍ പരക്കംപായുന്ന മനുഷ്യന് ദൈവത്തെക്കുറിച്ച് ആലോചിക്കുവാനോ ദൈവസന്നിധിയില്‍ ഇരിക്കുവാനോ സമയം ലഭിക്കാറില്ല. ധനം സമ്പാദിക്കുന്നത് പാപമാണെന്ന് തിരുവചനം പഠിപ്പിക്കുന്നില്ല. എന്നാല്‍ ധനം സമ്പാദിക്കുന്നതിനായി മാത്രം ജീവിക്കുന്നത് പാപമാണ്. ജീവിതത്തില്‍ ധനം സമ്പാദിക്കുവാനുള്ള പരക്കംപാച്ചിലില്‍ ആത്മികര്‍പോലും ദൈവത്തെ മറന്ന് പാപത്തിന്റെ പടുകുഴിയില്‍ വീണു തകര്‍ന്നു പോകുന്നു. ഇവിടെയാണ് ആഗൂറിന്റെ വചനങ്ങള്‍ ഒരു ദൈവപൈതലിന്റെ ജീവിതത്തില്‍ പ്രസക്തമാകുന്നത്. സമ്പത്തും ദാരിദ്ര്യവും അകറ്റുവാനായി പ്രാര്‍ത്ഥിക്കുന്ന ആഗൂര്‍, അതിനുള്ള കാരണവും നിരത്തിവയ്ക്കുന്നു. കാപട്യവും വ്യാജവും ധനസമ്പാദനം ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്. അപ്രകാരം ധനം സമ്പാദിക്കുന്നവര്‍ ശിക്ഷാവിധിക്ക് അര്‍ഹരാണെന്ന് യഹോവയാം ദൈവം അരുളിച്ചെയ്യുന്നു. ധനം വര്‍ദ്ധിക്കുമ്പോള്‍, അതു നേരായ മാര്‍ഗ്ഗത്തില്‍ ദൈവത്തെ ഭയപ്പെട്ടു സമ്പാദിച്ചതാണെങ്കില്‍പ്പോലും, അതു നമ്മില്‍ നിഗളമുളവാക്കി ദൈവത്തെ നിഷേധിക്കുവാന്‍ മുഖാന്തരമൊരുക്കും. അതുപോലെതന്നെ ദാരിദ്ര്യത്തില്‍ക്കൂടി കടത്തിവിടുകയാണെങ്കില്‍ നാം മോഷ്ടാക്കളായിത്തീര്‍ന്ന് ദൈവനാമം ദുഷിക്കപ്പെടുവാന്‍ കാരണമായിത്തീരാം. അതുകൊണ്ടാണ് സമ്പത്തും ദാരിദ്ര്യവും തരാതെ നിത്യവൃത്തിക്കായുള്ളത് മാത്രം തന്ന് ദൈവം അനുഗ്രഹിക്കുന്നതിനായി ആഗൂര്‍ പ്രാര്‍ത്ഥിക്കുന്നത്.
സഹോദരങ്ങളേ! ധനസമ്പാദനം മാത്രമാണോ നിങ്ങളുടെ ജീവിതലക്ഷ്യം? ദൈവത്തെ മറന്നാണോ നിങ്ങള്‍ ധനം സമ്പാദിക്കുന്നത്? ദൈവം തരുന്ന സമ്പത്ത് അനുഭവിക്കുമ്പോള്‍, നിങ്ങള്‍ ദൈവത്തെ മറന്നാണോ ജീവിക്കുന്നത്? ഈ പ്രഭാതത്തില്‍, ദൈവത്തെ സമ്പാദിക്കുക, ദൈവകൃപ സമ്പാദിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിലെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാക്കിത്തീര്‍ക്കുമോ?
പൊന്നിനെക്കാള്‍, വെള്ളിയെക്കാള്‍, തങ്കത്തെക്കാള്‍
വിലയേറും നിന്‍ കൃപ തരികെനിക്ക് ഓ... ഓ... ഓ
മായയാകും ധനത്തെക്കാള്‍
നിന്‍ കൃപ മതിയെനിക്ക്
ഓ... ഓ... ഓ... നിന്‍ കൃപ മതിയെനിക്ക്. തരിക നിന്‍ കൃപ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com