Athiravile Thirusanidhiyilസാംപിൾ

സൗഖ്യത്തിനും സമാധാനത്തിനുമായി കര്‍ത്താവിന്റെ സന്നിധിയിലേക്ക് കടന്നുവന്ന പതിനായിരങ്ങളില്‍ ഒരുവനായിരുന്നു റോമന്‍സൈന്യത്തില്‍ നൂറു പടയാളികള്‍ക്ക് അധിപനായിരുന്ന ശതാധിപന്‍. യെഹൂദാസഭാമേധാവികളും ഭരണാധികാരികളും യേശുവിനെ കൊല്ലുവാന്‍ തക്കം പാര്‍ത്തിരുന്ന സാഹചര്യത്തിലാണ് ഈ ശതാധിപന്‍ യേശുവിന്റെ അടുക്കലേക്കു കടന്നുചെന്നത്. വ്യക്തിപരമായ സൗഖ്യങ്ങള്‍ക്കായും നേട്ടങ്ങള്‍ക്കായുമാണ് അനേകര്‍ കര്‍ത്താവിനെ സമീപിച്ചത്. എന്നാല്‍ ഔദ്യോഗിക സ്ഥാനമാനങ്ങളുടെ സുരക്ഷിതത്വമോ, തന്റെ സന്ദര്‍ശനം ഭാവിയില്‍ വരുത്തിവയ്ക്കാവുന്ന പ്രത്യാഘാതങ്ങളോ ഭയപ്പെടാതെ, തന്റെ പദവിയും പ്രൗഢിയും പണയംവച്ചുകൊണ്ട് ശതാധിപന്‍ യേശുവിന്റെ അടുക്കലേക്ക് കടന്നുചെന്നത് മരണത്തിന്റെ താഴ്‌വരയിലേക്കു നീങ്ങിക്കൊണ്ടിരുന്ന അവന്റെ ദാസന്റെ സൗഖ്യത്തിനായാണ്. തന്റെ അടിമയ്ക്കുവേണ്ടി, അതിവേദനയോടെ കേഴുന്ന ശതാധിപന്റെ ശബ്ദം സ്‌നേഹസാഗരമായ കര്‍ത്താവിനെ ശതാധിപന്റെ ഭവനത്തിലേക്കു നടക്കുവാന്‍ പ്രേരിപ്പിച്ചു. കര്‍ത്താവ് എഴുന്നെള്ളുവാനുള്ള യോഗ്യത തന്റെ ഭവനത്തിനില്ലെന്ന് സമ്മതിച്ചുകൊണ്ട്, കര്‍ത്താവ് ഒരു വാക്കുമാത്രം കല്പിച്ചാല്‍ തന്റെ ദാസന്‍ സൗഖ്യം പ്രാപിക്കുമെന്നു പറഞ്ഞു കേഴുന്ന ശതാധിപന്റെ വലിയ വിശ്വാസം, അവന്റെ ദാസന് കര്‍ത്താവില്‍നിന്നു സൗഖ്യം നേടിയെടുക്കുവാനും, ദൈവപുത്രനായ യേശുക്രിസ്തുവിനെ അനുഭവിച്ചറിയുവാനും മുഖാന്തരമായിത്തീര്‍ന്നു.
സഹോദരങ്ങളേ! നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി, സൗഖ്യത്തിനായി, കുഞ്ഞുങ്ങളുടെ പഠനകാര്യങ്ങള്‍ക്കായി എല്ലാം കര്‍ത്താവിന്റെ സന്നിധിയില്‍ നിലവിളിക്കാറില്ലേ? എന്നാല്‍ ആ ശതാധിപനെപ്പോലെ, ആരോരുമില്ലാതെ രോഗങ്ങളാലും വേദനകളാലും കഷ്ടതകളില്‍ കഴിയുന്നവര്‍ക്കായി യേശുവിന്റെ സന്നിധിയില്‍ വിശ്വാസത്തോടെ കടന്നുചെന്ന് കേഴുവാനും യേശുവിന്റെ സൗഖ്യവും സന്തോഷവും സമാധാനവും ആ ജീവിതങ്ങളില്‍ പകര്‍ന്ന്, ജീവിക്കുന്ന കര്‍ത്താവിനെ അവര്‍ക്കു കാണിച്ചുകൊടുക്കുവാനും നിങ്ങള്‍ക്കു കഴിയുമോ?
വന്‍കൃപകള്‍ നല്‍കണം സാക്ഷ്യമായ് പോകുവാന്‍
ഭൂതലത്തിലൊക്കെയും യേശുവിനെ കാട്ടുവാന്‍ ആത്മമാരി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com