Athiravile Thirusanidhiyilഉദാഹരണം
ലൗകിക ജീവിതത്തില്‍ നാം അപ്പോയിന്‍മെന്റുകള്‍ക്ക് അഥവാ മുന്‍നിശ്ചിത പരിപാടികള്‍ക്ക് വളരെ വില കല്പിക്കുന്നവരാണ്. കൃത്യനിഷ്ഠയോടെ അവ പാലിക്കുവാന്‍ നാം ശ്രദ്ധയോടെ മറ്റു കാര്യങ്ങള്‍ ക്രമീകരിക്കാറുണ്ട്. വിവിധ ജീവിതസരണികളില്‍ മറ്റുള്ളവരോടു നാം കാട്ടുന്ന ഈ കൃത്യനിഷ്ഠ സര്‍വ്വശക്തനായ ദൈവവുമായുള്ള ബന്ധത്തില്‍ വച്ചുപുലര്‍ത്തുവാന്‍ അനേകര്‍ക്കു കഴിയാറില്ല. പ്രാര്‍ത്ഥനയ്ക്ക് അനേക നിര്‍വ്വചനങ്ങള്‍ നല്‍കുവാന്‍ കഴിയുമെങ്കിലും, കാരുണ്യവാനായ ദൈവത്തിന്റെ തിരുസന്നിധിയില്‍ ബലഹീനനായ മനുഷ്യന്‍ കടന്നുചെന്ന് ദൈവവുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് പ്രാര്‍ത്ഥന എന്നതാണ് പരമപ്രധാനമായ ഒരു നിര്‍വ്വചനം. പലപ്പോഴും ഈ കൂടിക്കാഴ്ചയ്ക്ക് പല കാരണങ്ങളാല്‍ നാം വിഘ്‌നം വരുത്താറില്ലേ? തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതത്തില്‍, മാനുഷികമായ കൂടിക്കാഴ്ചയ്ക്ക് ഓടിനടക്കുമ്പോള്‍, നമ്മുടെമേല്‍ കാരുണ്യം ചൊരിയുന്ന കര്‍ത്താവിന്റെ സന്നിധിയില്‍ വേറിട്ടിരുന്ന്, അല്പ നിമിഷങ്ങള്‍ ആ സ്‌നേഹത്തിന്റെ ഊഷ്മാവില്‍ കര്‍ത്താവുമായി മധുരസമ്പര്‍ക്കം പുലര്‍ത്തുവാന്‍ ദൈവം നമുക്കു തരുന്ന ദിവസത്തിന്റെ ചില നിശ്ചിത നിമിഷങ്ങള്‍ മാറ്റി വയ്ക്കുവാന്‍ കഴിയാറുണ്ടോ? രാജാവിനെയല്ലാതെ മറ്റാരെയെങ്കിലും അടുത്ത മുപ്പതു ദിവസം ആരാധിച്ചാല്‍, അവനെ സിംഹങ്ങളുടെ കുഴിയിലേക്ക് എറിഞ്ഞുകളയുമെന്നുള്ള രേഖ രാജാവ് എഴുതിയിരിക്കുന്നുവെന്നറിഞ്ഞിട്ടും, തന്റെ ജീവനെ തൃണവല്‍ഗണിച്ചുകൊണ്ട് മുന്‍പതിവുപോലെ ദൈവസന്നിധിയില്‍ മുട്ടുകുത്തി നിശ്ചിത സമയത്തു പ്രാര്‍ത്ഥിക്കുന്ന ദാനീയേല്‍ നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തിന് മാതൃകയാകണം.
ദൈവപൈതലേ! സന്ദര്‍ശകര്‍, കുഞ്ഞുങ്ങളുടെ പരീക്ഷ, ടെലിവിഷന്‍ സീരിയലുകള്‍ തുടങ്ങിയ അനവധിയായ കാരണങ്ങള്‍ നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് മുടക്കം വരുത്താറില്ലേ? സാത്താന്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ തകര്‍ത്ത്, നിനക്കു ദിവസേന ദൈവസന്നിധിയില്‍ കടന്നുചെല്ലുവാന്‍ കഴിയുമോ? നിന്നെ ലോകം സിംഹക്കൂടുകളിലേക്ക് വലിച്ചെറിയുമ്പോള്‍, പ്രാര്‍ത്ഥനാജീവിതത്തില്‍ നിനക്കുള്ള കൃത്യനിഷ്ഠയും, തീക്ഷ്ണതയും, അത്യുന്നതമായ ദൈവത്തെ സിംഹക്കൂട്ടിലേക്ക് ഇറക്കിക്കൊണ്ടുവന്ന് നിന്നെ രക്ഷിക്കുവാനുള്ള മുഖാന്തരമാകുമെന്ന് ഓര്‍മ്മിക്കുമോ?
മുട്ടുവിന്‍ തുറക്കുമെന്നും യാചിപ്പിന്‍ നല്‍കുമെന്നും
വാഗ്ദത്തം ചെയ്ത നാഥനേ
നിന്‍ സന്നിധേ വന്നിടുന്നു ഞാന്‍ യേശുവേ നിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com