ബൈബിള്‍ ജീവിക്കുന്നുഉദാഹരണം
ബൈബിള്‍ രാഷ്ട്രങ്ങൾക്ക് പരിവർത്തനം വരുത്തുന്നു
ഇത് 1800-കളുടെ തുടക്കമാണ്. 12 വയസ്സുള്ള ഒരു നൈജീരിയൻ ബാലനെയും അവന്റെ കുടുംബത്തെയും അവരുടെ വീട്ടിൽ നിന്ന്, അമേരിക്കയിലേക്ക് പോകുന്ന ഒരു പോർച്ചുഗീസ് അടിമക്കപ്പലിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോകുന്നു.
പക്ഷെ, ബോട്ട് ആഫ്രിക്കന്‍ തീരം വിടുന്നതിന് മുമ്പുതന്നെ, ഒരു അടിമത്തവിരുദ്ധ പാറാവുകാരാൽ അത് ആക്രമിക്കപ്പെടുകയും മനുഷ്യക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ ബാലനെയും കുടുംബത്തെയും മോചിപ്പിച്ച് സിയറ ലിയോണിലേക്ക് കൊണ്ടുപോയി. ഇവിടെയാണ് അദ്ദേഹം ബൈബിളിന്റെ ശക്തി കണ്ടെത്തുന്നത്. ഒരു ക്രിസ്ത്യാനിയായ ശേഷം, സാമുവൽ അജയ് ക്രോതർ ഒന്നിലധികം ഭാഷകൾ പഠിച്ച് സിയറ ലിയോണിനടുത്തുള്ള രാജ്യങ്ങളിലേക്ക് മിഷനറി പര്യടനങ്ങൾക്ക് പോകാൻ തുടങ്ങി. പക്ഷേ, ഈ സമയം മുഴുവൻ അദ്ദേഹം ബൈബിൾ ഇംഗ്ലീഷിൽ പഠിക്കുകയായിരുന്നു, കാരണം അത് അദ്ദേഹത്തിന്റെ നൈജീരിയൻ ഭാഷയായ യൊറൂബയിൽ ഇല്ലായിരുന്നു. ഇതിനർത്ഥം ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത നൈജീരിയയിലെ ആളുകൾക്ക് സ്വന്തമായി ദൈവവചനം വായിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. അതിനാൽ അജയ്, യൊറൂബ ഭാഷയ്ക്ക് ഒരു ലിഖിത വ്യാകരണ സംവിധാനം ഉണ്ടാക്കാൻ സഹായിക്കുകയും തുടർന്ന് ബൈബിൾ ആ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.യൊറൂബ ഭാഷയിൽ ബൈബിൾ പൂർത്തിയാക്കിയ ശേഷം, താൻ അനുഭവിച്ചറിഞ്ഞ ജീവിതത്തിലെ പരിവർത്തനം കൂടുതൽ ആളുകൾക്ക് കണ്ടെത്താനായി അദ്ദേഹം മറ്റ് നൈജീരിയൻ ഭാഷകളിലേക്ക് തിരുവെഴുത്തുകൾ വിവർത്തനം ചെയ്തുകൊണ്ടിരുന്നു.
പിന്നീട് ആംഗ്ലിക്കൻ സഭ, "നൈജറിന്റെ ബിഷപ്പായി" ക്രോതറിനെ തിരഞ്ഞെടുത്തു, കറുത്ത വർഗക്കാരനായ ആദ്യത്തെ ആംഗ്ലിക്കൻ ബിഷപ്പ്. ഇന്ന്, ആംഗ്ലിക്കൻ ചർച്ച് ഓഫ് നൈജീരിയ 18 ദശലക്ഷത്തിലധികം സ്നാപനമേറ്റ അംഗങ്ങളുള്ള രണ്ടാമത്തെ വലിയ ആംഗ്ലിക്കൻ പ്രവിശ്യയാണ്. ക്രോതറിലൂടെ പ്രവർത്തിച്ച അതേ ദൈവം, തന്റെ വചനത്തിലൂടെ ലോകത്തെ സ്വാധീനിക്കുന്നതിനായി നിങ്ങളിലൂടെയും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് മാത്രം എത്തിച്ചേരാൻ കഴിയുന്ന സ്ഥാനത്തേക്ക് ബൈബിളിലൂടെ രൂപാന്തരപ്പെടാൻ കാത്തിരിക്കുന്ന ആളുകളുണ്ട്.അതിനാൽ ഇന്ന്, ദൈവം പറയുന്ന കഥയിൽ നിങ്ങൾക്ക് വഹിക്കാൻ കഴിയുന്ന പങ്ക് വെളിപ്പെടുത്താൻ ദൈവത്തോട് ആവശ്യപ്പെടുക, നിങ്ങൾക്ക് ചോദിക്കാനോ ചിന്തിക്കാനോ സങ്കൽപ്പിക്കാനോ കഴിയുന്നതിനേക്കാൾ കൂടുതൽ അവൻ നിങ്ങളുടെ ജീവിതത്തിലൂടെ ചെയ്യുന്നത് കാണുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
കാലത്തിന്റെ ആരംഭം മുതൽ, ദൈവത്തിന്റെ വചനം സജീവമായി ഹൃദയങ്ങളും മനസ്സുകളും വീണ്ടെടുത്തിരിക്കുന്നു—ദൈവം ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല. 7 ദിവസത്തെ ഈ പ്രത്യേക പ്ലാനിൽ, ചരിത്രത്തെ സ്വാധീനിക്കുന്നതിനും ലോകമെമ്പാടുമുള്ള ജീവിതങ്ങൾക്ക് മാറ്റം വരുത്തുന്നതിനും ദൈവം ബൈബിൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള തിരുവെഴുത്തിന്റെ ശക്തി നമുക്ക് പ്രകീര്‍ത്തിക്കാം.
More