ബൈബിള്‍ ജീവിക്കുന്നുഉദാഹരണം

كلمة الله حية

7 ദിവസത്തിൽ 4 ദിവസം

ബൈബിൾ നമ്മളെ ശക്തീകരിക്കുന്നു

മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരാൾക്ക് ""വിടുവായന്മാർ"" എന്നർത്ഥം വരുന്ന ഒരു ജനവിഭാഗത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ സ്വയം പരിചയപ്പെടുത്തുന്നതായി സങ്കൽപ്പിക്കുക. അതാണ് ""പൊപ്പോലുക്ക"" എന്ന പേരിന്റെ അർത്ഥം, ഇത് മെക്സിക്കോയിലെ വെരാക്രൂസിലുള്ള തദ്ദേശീയ ജനതയുമായും ഭാഷയുമായും ബന്ധപ്പെട്ടിരിക്കുന്നു.

ആ ഭാഷ സംസാരിക്കുന്ന ആ പ്രദേശത്തുള്ള 35,500 ആളുകളെക്കുറിച്ച് പറയുമ്പോൾ ഇന്നും ""പൊപ്പോലുക്ക"" എന്നാണ് ഉപയോഗിക്കുന്നത്.

എങ്കിലും അത് സംസാരിക്കുന്നവർ അതിനെ ""നൺറ്റാജിയി""— ""വളച്ചുകെട്ടില്ലാത്ത സംസാരം""— എന്ന് വിളിക്കുന്നു.

നൺറ്റാജിയി ചിലർക്ക് പ്രാധാന്യമില്ലാത്തതായി തോന്നാമെങ്കിലും, ഇപ്പോൾ പുതിയ നിയമം തങ്ങളുടെ ഭാഷയിൽ വായിക്കാനോ കേൾക്കാനോ കഴിയുന്നവർ, അത് സൃഷ്ടിച്ചയാൾക്ക് അത് പ്രധാനമായിരുന്നെന്ന് മനസ്സിലാക്കുന്നു. അതിൽ ഒരാളാണ് കരോലിന.

പൊപ്പോലുക്ക ഭാഷയിലുള്ള പുതിയ നിയമത്തിന്റെ പരിഭാഷകന്റെ ചെറുമകളായ കരോലിന, കോളേജിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ പൊപ്പോലുക്ക വനിതയാണ്.

തന്റെ ഭാഷയിൽ ദൈവവചനം പകർന്നുകൊടുക്കാൻ അവൾ ജീവിതം സമർപ്പിച്ചു, ഇപ്പോൾ സങ്കീർത്തനങ്ങളിൽ 50 എണ്ണം പരിഭാഷപ്പെടുത്തുന്ന ഒരു ടീമിനെ നയിക്കുന്നു. ""നമ്മൾ സ്പാനിഷ് ഭാഷയിൽ ബൈബിൾ വായിക്കുമ്പോൾ, അത് പാഴായ ഒരു ശ്രമമായി തോന്നുന്നു. പക്ഷേ അത് നമ്മുടെ ഭാഷയിൽ വായിക്കുമ്പോൾ, അത് നമ്മുടെ ഹൃദയത്തിലേക്ക് എത്തുന്നു. നഅത് നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു—നമ്മെ പ്രചോദിപ്പിക്കുന്നു—കാരണം അത് നമുക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നു."" കരോലിന YouVersion കമ്മ്യൂണിറ്റിയുടെ ഒരു സജീവ ഭാഗമാണ്, നൺറ്റാജിയിൽ ദൈവവചനം പഠിക്കാൻ അവൾ പതിവായി YouVersion ഉപയോഗിക്കുന്നു. ""ഞങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ നിങ്ങൾ നിങ്ങളുടെ ആപ്പിൽ ഉൾപ്പെടുത്തിയതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, കാരണം ഇപ്പോൾ ലോകത്തിലെ ആർക്കും അത് കാണാൻ കഴിയും—അറിയപ്പെടുന്ന ഭാഷകളോടൊപ്പം ഞങ്ങളുടെ ഭാഷയും അവിടെയുണ്ട്!  പലപ്പോഴും ഞങ്ങളുടെ ഭാഷയെ വിലമതിക്കുന്നതായി കാണാറില്ല, എന്നാൽ ഈ ആപ്പിൽ, ഞങ്ങളുടെ ഭാഷയ്ക്ക് എത്രയധികം മൂല്യമുണ്ടെന്ന് ഞങ്ങൾക്ക് കാണാൻ കഴിയുന്നു."" ഇന്ന്, നിങ്ങളുടെ ഭാഷയിൽ ബൈബിൾ ഉള്ളതിൽ ദൈവത്തോട് നന്ദി പറയാൻ ഒരു നിമിഷം എടുക്കുക. കരോലിനയ്ക്കും ലോകമെമ്പാടും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ബൈബിൾ പരിഭാഷകർക്കും വേണ്ടി ദൈവത്തിന് നന്ദി. അവരുടെ വിശ്വസ്തതയും അത്യുത്സാഹവും കാരണം, ദൈവവചനം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളുകളുടെ വ്യക്തിത്വങ്ങൾക്ക് പരിവർത്തനം വരുത്തിക്കൊണ്ട്, ദൈവവചനം ഭൂമിയിലെ എല്ലാ മേഖലകളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

كلمة الله حية

കാലത്തിന്റെ ആരംഭം മുതൽ, ദൈവത്തിന്റെ വചനം സജീവമായി ഹൃദയങ്ങളും മനസ്സുകളും വീണ്ടെടുത്തിരിക്കുന്നു—ദൈവം ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല. 7 ദിവസത്തെ ഈ പ്രത്യേക പ്ലാനിൽ, ചരിത്രത്തെ സ്വാധീനിക്കുന്നതിനും ലോകമെമ്പാടുമുള്ള ജീവിതങ്ങൾക്ക് മാറ്റം വരുത്തുന്നതിനും ദൈവം ബൈബിൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള തിരുവെഴുത്തിന്റെ ശക്തി നമുക്ക് പ്രകീര്‍ത്തിക്കാം.

More

ഈ ബൈബിളിൾ പ്ലാനിന്റെ മൂല രൂപം തയ്യാറാക്കി ലഭ്യമാക്കുന്നത് YouVersion ആണ്.