1
SAM 139:14
സത്യവേദപുസ്തകം C.L. (BSI)
ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടികൾ എത്ര വിസ്മയനീയം! അവിടുന്ന് എന്നെ നന്നായി അറിയുന്നു.
താരതമ്യം
SAM 139:14 പര്യവേക്ഷണം ചെയ്യുക
2
SAM 139:23-24
ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ ഗ്രഹിക്കണമേ. ദുർമാർഗത്തിലാണോ ഞാൻ ചരിക്കുന്നത് എന്നു നോക്കണമേ. ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ.
SAM 139:23-24 പര്യവേക്ഷണം ചെയ്യുക
3
SAM 139:13
അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്ടിച്ചത്, അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്.
SAM 139:13 പര്യവേക്ഷണം ചെയ്യുക
4
SAM 139:16
ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അവിടുന്ന് എന്നെ ദർശിച്ചു. എന്റെ ആയുസ്സിന്റെ നാളുകൾ ഞാൻ ഉരുവാകുന്നതിനു മുമ്പുതന്നെ, അങ്ങ് അവിടുത്തെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.
SAM 139:16 പര്യവേക്ഷണം ചെയ്യുക
5
SAM 139:1
സർവേശ്വരാ, അങ്ങ് എന്നെ പരിശോധിച്ച് അറിഞ്ഞിരിക്കുന്നു
SAM 139:1 പര്യവേക്ഷണം ചെയ്യുക
6
SAM 139:7
അങ്ങയെ ഒളിച്ചു ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും?
SAM 139:7 പര്യവേക്ഷണം ചെയ്യുക
7
SAM 139:2
എന്റെ വ്യാപാരങ്ങളെല്ലാം അവിടുന്ന് അറിയുന്നു. എന്റെ നിരൂപണങ്ങൾ ദൂരത്തുനിന്ന് അവിടുന്നു ഗ്രഹിക്കുന്നു.
SAM 139:2 പര്യവേക്ഷണം ചെയ്യുക
8
SAM 139:4
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുമ്പു തന്നെ, സർവേശ്വരാ, അവിടുന്ന് അത് അറിയുന്നു.
SAM 139:4 പര്യവേക്ഷണം ചെയ്യുക
9
SAM 139:3
എന്റെ നടപ്പും കിടപ്പും അവിടുന്നു പരിശോധിച്ചറിയുന്നു. എന്റെ സകല വഴിയും അവിടുന്നു നന്നായി അറിയുന്നു.
SAM 139:3 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ