1
SAM 40:1-2
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരന്റെ സഹായത്തിനായി ഞാൻ ക്ഷമയോടെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. ഭയാനകമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി. അവിടുന്ന് എന്നെ പാറമേൽ നിർത്തി; എന്റെ കാലടികൾ സുരക്ഷിതമാക്കി.
താരതമ്യം
SAM 40:1-2 പര്യവേക്ഷണം ചെയ്യുക
2
SAM 40:3
അവിടുന്ന് എന്റെ അധരങ്ങളിൽ ഒരു പുതിയ പാട്ടു നല്കി. നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ. പലരും ഇതുകണ്ട് ഭയഭക്തിയോടെ സർവേശ്വരനെ ആശ്രയിക്കും.
SAM 40:3 പര്യവേക്ഷണം ചെയ്യുക
3
SAM 40:4
സർവേശ്വരനെ ശരണമാക്കുന്നവർ അനുഗൃഹീതർ; വ്യാജദേവന്മാരെ ആരാധിക്കുന്ന ഗർവിഷ്ഠരെ അവർക്ക് ആശ്രയിക്കേണ്ടിവരില്ല.
SAM 40:4 പര്യവേക്ഷണം ചെയ്യുക
4
SAM 40:8
എന്റെ ദൈവമേ, തിരുഹിതം നിറവേറുന്നതിൽ ഞാൻ സന്തോഷിക്കും. അവിടുത്തെ കല്പനകൾ എനിക്കു ഹൃദിസ്ഥമാണ്.
SAM 40:8 പര്യവേക്ഷണം ചെയ്യുക
5
SAM 40:11
പരമനാഥാ, അവിടുത്തെ കാരുണ്യം എന്നും എന്റെമേൽ ചൊരിയണമേ. അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നെ നിത്യവും സംരക്ഷിക്കട്ടെ.
SAM 40:11 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ