1
SAM 59:16
സത്യവേദപുസ്തകം C.L. (BSI)
എന്നാൽ ഞാൻ അങ്ങയുടെ ബലത്തെ പ്രകീർത്തിക്കും, പുലർകാലത്ത് അവിടുത്തെ അചഞ്ചല സ്നേഹത്തെ ഞാൻ പ്രഘോഷിക്കും. എന്റെ കഷ്ടകാലത്ത് അവിടുന്ന് എന്റെ കോട്ടയും അഭയസങ്കേതവും ആയിരുന്നു.
താരതമ്യം
SAM 59:16 പര്യവേക്ഷണം ചെയ്യുക
2
SAM 59:17
എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങേക്കു സ്തുതി പാടും, അവിടുന്ന് എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നു. ദൈവമേ, അവിടുന്നാണ് എന്റെ അഭയസങ്കേതം.
SAM 59:17 പര്യവേക്ഷണം ചെയ്യുക
3
SAM 59:9-10
എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. അവിടുന്നാണെന്റെ അഭയസങ്കേതം. എന്റെ ദൈവം സ്നേഹത്തോടെ എന്നെ സന്ദർശിക്കും, എന്റെ ശത്രുക്കളുടെ പരാജയം കാണാൻ അവിടുന്ന് എനിക്ക് ഇടയാക്കും.
SAM 59:9-10 പര്യവേക്ഷണം ചെയ്യുക
4
SAM 59:1
എന്റെ ദൈവമേ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ, എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
SAM 59:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ