1
ആവർത്തനപുസ്തകം 28:1
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
താരതമ്യം
ആവർത്തനപുസ്തകം 28:1 പര്യവേക്ഷണം ചെയ്യുക
2
ആവർത്തനപുസ്തകം 28:2
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും
ആവർത്തനപുസ്തകം 28:2 പര്യവേക്ഷണം ചെയ്യുക
3
ആവർത്തനപുസ്തകം 28:13
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
ആവർത്തനപുസ്തകം 28:13 പര്യവേക്ഷണം ചെയ്യുക
4
ആവർത്തനപുസ്തകം 28:12
തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
ആവർത്തനപുസ്തകം 28:12 പര്യവേക്ഷണം ചെയ്യുക
5
ആവർത്തനപുസ്തകം 28:7
നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്നു ഓടിപ്പോകും.
ആവർത്തനപുസ്തകം 28:7 പര്യവേക്ഷണം ചെയ്യുക
6
ആവർത്തനപുസ്തകം 28:8
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.
ആവർത്തനപുസ്തകം 28:8 പര്യവേക്ഷണം ചെയ്യുക
7
ആവർത്തനപുസ്തകം 28:6
അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
ആവർത്തനപുസ്തകം 28:6 പര്യവേക്ഷണം ചെയ്യുക
8
ആവർത്തനപുസ്തകം 28:3
വയലിൽ നീ അനുഗ്രഹിക്കപ്പെടും.
ആവർത്തനപുസ്തകം 28:3 പര്യവേക്ഷണം ചെയ്യുക
9
ആവർത്തനപുസ്തകം 28:4
നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
ആവർത്തനപുസ്തകം 28:4 പര്യവേക്ഷണം ചെയ്യുക
10
ആവർത്തനപുസ്തകം 28:9
നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
ആവർത്തനപുസ്തകം 28:9 പര്യവേക്ഷണം ചെയ്യുക
11
ആവർത്തനപുസ്തകം 28:5
നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
ആവർത്തനപുസ്തകം 28:5 പര്യവേക്ഷണം ചെയ്യുക
12
ആവർത്തനപുസ്തകം 28:11
നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധിനല്കും.
ആവർത്തനപുസ്തകം 28:11 പര്യവേക്ഷണം ചെയ്യുക
13
ആവർത്തനപുസ്തകം 28:10
യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
ആവർത്തനപുസ്തകം 28:10 പര്യവേക്ഷണം ചെയ്യുക
14
ആവർത്തനപുസ്തകം 28:14
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
ആവർത്തനപുസ്തകം 28:14 പര്യവേക്ഷണം ചെയ്യുക
15
ആവർത്തനപുസ്തകം 28:15
എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും
ആവർത്തനപുസ്തകം 28:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ