1
സങ്കീർത്തനങ്ങൾ 139:14
സമകാലിക മലയാളവിവർത്തനം
സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, അതെനിക്കു നന്നായി അറിയാം.
താരതമ്യം
സങ്കീർത്തനങ്ങൾ 139:14 പര്യവേക്ഷണം ചെയ്യുക
2
സങ്കീർത്തനങ്ങൾ 139:23-24
ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ. ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ. സംഗീതസംവിധായകന്.
സങ്കീർത്തനങ്ങൾ 139:23-24 പര്യവേക്ഷണം ചെയ്യുക
3
സങ്കീർത്തനങ്ങൾ 139:13
അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
സങ്കീർത്തനങ്ങൾ 139:13 പര്യവേക്ഷണം ചെയ്യുക
4
സങ്കീർത്തനങ്ങൾ 139:16
എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
സങ്കീർത്തനങ്ങൾ 139:16 പര്യവേക്ഷണം ചെയ്യുക
5
സങ്കീർത്തനങ്ങൾ 139:1
യഹോവേ, അവിടന്നെന്നെ പരിശോധിച്ചു, അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139:1 പര്യവേക്ഷണം ചെയ്യുക
6
സങ്കീർത്തനങ്ങൾ 139:7
അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
സങ്കീർത്തനങ്ങൾ 139:7 പര്യവേക്ഷണം ചെയ്യുക
7
സങ്കീർത്തനങ്ങൾ 139:2
ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 139:2 പര്യവേക്ഷണം ചെയ്യുക
8
സങ്കീർത്തനങ്ങൾ 139:4
ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 139:4 പര്യവേക്ഷണം ചെയ്യുക
9
സങ്കീർത്തനങ്ങൾ 139:3
എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു; എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്.
സങ്കീർത്തനങ്ങൾ 139:3 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ