ആശുപത്രിക്കാർ എന്നെ തള്ളിഉദാഹരണം
2006 ഓഗസ്റ്റ് മാസത്തില്‍, എനിക്ക് വിഷമകരമായ ഒരു കാലഘട്ടം ഉണ്ടാകുെമന്ന് ഒരു ദൈവദാസന്‍ പ്രവചനമായി പറഞ്ഞിരുന്നു. കഠിന പരിശോധനയായിരിക്കുമെങ്കിലും, അതിനെ അതിജീവിക്കുവാന്‍ കഴിയുമെന്നും, എന്റെ സാക്ഷ്യം മറ്റുള്ളവര്‍ക്കു സഹായകമായിത്തീരുെമന്നും സൂചിപ്പിച്ചിരുന്നു. തീര്‍ച്ചയായും ഞാന്‍ അത് അത്ര കാര്യമാക്കാതെ മറന്നുകളഞ്ഞു. എന്റെ ഭര്‍ത്താവ് ടോമിനോടുപോലും കാര്യം പറഞ്ഞില്ല. 2007 ഫെബ്രുവരിയില്‍ എന്റെ ആരോഗ്യം ക്ഷയിച്ചുവരുന്നതായി തോന്നി. ഡോക്ടറെ പോയി കണ്ടപ്പോള്‍ ചില പരിശോധനകള്‍ ആവശ്യമാെണന്നു പറഞ്ഞു. ഫലം എന്റെ മൂത്രാശയത്തില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ട് എന്നായിരുന്നു. ആഡെനോകാര്‍സിനോമാ എന്ന ഈ അപൂര്‍ രോഗം, വൃത്തികെട്ടതും, ആക്രമണ സ്വഭാവമുള്ളതും, മൂത്രാശയത്തില്‍ ഉണ്ടായി കേട്ടിട്ടില്ലെന്നും ആണ് പറഞ്ഞത്. കീമോതെറാപ്പികൊണ്ടു പ്രയോജനമിെല്ലന്നും ശസ്ത്ര്രകിയ നടത്താതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നും ഡോക്ടറന്മാര്‍ പറഞ്ഞത് എനിക്ക് അത്യന്തം ഭീതിയുളവാക്കി. മനസ്സില്ലാ മനസ്സോടെ ഞാന്‍ സതം മൂളി.കാരണം കീമോതെറാപ്പി ചെയ്യണമെന്നു ഞാന്‍ ആഗ്രഹിച്ചില്ല.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ശസ്ത്രക്രിയക്ക് മുമ്പ് എന്റെ പ്രാർത്ഥന, ഡോക്ടർമാർ എന്റെ ശരീരം കീറിമുറിക്കുമ്പോൾ ക്യാൻസർ ഇല്ല എന്ന കണ്ടെത്തണമേ എന്ന് ആയിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകൾ പിന്നിട്ടപ്പോൾ, ക്യാൻസർ അസാധാരണമായി പടർന്നിരിക്കുന്നതിനാൽ അത്തരം വലിയ ഒരു ഓപ്പറേഷൻകൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാവാൻ സാധ്യതയൊന്നും കാണുന്നില്ലെന്നും അവർ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി.
More
ഈ പ്ലാൻ നൽകിയതിന് ലൈറ്റ് ഓഫ് ഹോപ്പിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://lightofhopeindia.com/