Athiravile Thirusanidhiyilസാംപിൾ

ആധുനിക ക്രൈസ്തവ സമൂഹം സാക്ഷ്യത്തെ അഥവാ ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഉണ്ടായ ദൈവിക അനുഭവങ്ങളെപ്പറ്റിയോ അനുഗ്രഹങ്ങളെപ്പറ്റിയോ പറയുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല. വീട്ടുകാരും നാട്ടുകാരും തള്ളിക്കളഞ്ഞ്, ഒറ്റപ്പെട്ടവനായി സ്വയം നശിപ്പിച്ചുകൊണ്ട് കല്ലറകളുടെ ഇടയില്‍ വസിച്ച ഭൂതഗ്രസ്തനായ മനുഷ്യനെ കര്‍ത്താവ് സൗഖ്യമാക്കിയപ്പോള്‍, സുബോധം വന്ന അവന്‍, തന്നില്‍ മനസ്സലിഞ്ഞ് തനിക്കൊരു പുതിയ ജീവിതം നല്‍കിയ യേശുവിനോടുകൂടെ പോകുവാന്‍ ആഗ്രഹിച്ചു. പക്ഷേ യേശു അവനോട് അവന്റെ വീട്ടിലേക്കു മടങ്ങിച്ചെന്ന് താന്‍ അവനില്‍ പ്രവര്‍ത്തിച്ച അത്ഭുതത്തിന്റെ സാക്ഷിയാകണം എന്നായിരുന്നു ആവശ്യപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് മടങ്ങിച്ചെന്ന് കര്‍ത്താവ് ചെയ്തതൊക്കെയും അവന്‍ പ്രസ്താവിക്കുമ്പോള്‍ വെറും വാക്കുകള്‍കൊണ്ടു മാത്രമല്ല അവന്റെ ജീവിതത്തില്‍ വന്ന വലിയ മാറ്റം കണ്ട് യേശുവിനെ എല്ലാവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും. ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ചുകൊണ്ട് സെമിത്തേരിയില്‍ പാര്‍ത്തിരുന്ന ഭ്രാന്തനായ മനുഷ്യന്‍, സുഖം പ്രാപിച്ച് സുബോധത്തോടെ, യേശു ചെയ്ത അത്ഭുതത്തെക്കുറിച്ച് തന്റെ നാട്ടില്‍ പ്രസ്താവിച്ചപ്പോള്‍ അവനെ ചിരപരിചയമുണ്ടായിരുന്ന ദെക്കപ്പൊലിനാട്ടുകാര്‍ ആശ്ചര്യപ്പെട്ടു (മര്‍ക്കൊസ് 5 : 20). അവന്റെ വാക്കുകളെക്കാള്‍, സുബോധം കൈവന്ന അവന്റെ ജീവിതത്തിലൂടെ യേശുവിനെ കാണുവാന്‍ ദെക്കപ്പൊലിനാട്ടുകാര്‍ക്കു കഴിഞ്ഞു.
സഹോദരാ! സഹോദരീ! നിന്റെ ശുശ്രൂഷയിലും ബന്ധുമിത്രാദികളുടെ നടുവിലും നീ ലജ്ജകൂടാതെ, കര്‍ത്താവു ചെയ്ത ഉപകാരങ്ങള്‍ വര്‍ണ്ണിച്ചിട്ടും നിനക്ക് ആരെയെങ്കിലും യേശുവിനായ് നേടുവാന്‍ കഴിഞ്ഞിട്ടുണ്ടോ? യേശു നിന്റെ ജീവിതത്തിലേക്കു കടന്നുവന്നശേഷം നിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കാണ് നിന്റെ വാക്കുകളെക്കാള്‍ അനേകരെ യേശുവിങ്കലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്നതെന്ന് നീ മനസ്സിലാക്കുമോ? യേശുവില്‍ പുതിയ സൃഷ്ടിയായ നിന്റെ സാക്ഷ്യം നിന്റെ വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും, നിന്റെ പ്രവൃത്തിയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കാണുവാന്‍ കഴിയണം. സാക്ഷ്യത്തിന്റെ പൊള്ളയായ വാക്കുകളും പഴയ മനുഷ്യന്റെ ജീവിതവുംകൊണ്ട് നിനക്ക് ആരെയും ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുകയില്ലെന്ന് നീ ഓര്‍ക്കുമോ? അതിനാല്‍ നീ ഒരു പുതിയ സൃഷ്ടിയായിത്തീരേണ്ടിയിരിക്കുന്നുവെന്ന് ഈ അവസരത്തില്‍ മനസ്സിലാക്കുമോ?
അവിടുത്തെ സ്‌നേഹത്തിന്‍ പാത്രമായ്
അങ്ങേ സ്‌നേഹം പകരുവാന്‍
സമര്‍പ്പിക്കുന്നീ സാധു സമ്പൂര്‍ണ്ണമായ്
അവിടുത്തെ പാദങ്ങളില്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com