Athiravile Thirusanidhiyilഉദാഹരണം

Athiravile Thirusanidhiyil

366 ദിവസത്തിൽ 35 ദിവസം

യഹോവയെ തങ്ങളുടേതായ മാനദണ്ഡങ്ങളിലൂടെ ബഹുമാനിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ദൈവത്തെ ബഹുമാനിക്കണം എന്ന് പറയുന്നതിനെക്കാളുപരി നാം എങ്ങനെ ദൈവത്തെ ബഹുമാനിക്കുന്നു എന്നുള്ളതാണ് പ്രാധാന്യമര്‍ഹിക്കുന്നത്. പാദരക്ഷകള്‍ വെടിഞ്ഞു ദൈവാലയങ്ങളില്‍ പ്രവേശിക്കുന്നവരും, ഭക്തിയുടെ പാരമ്യത്തില്‍ തലകുനിക്കുന്നവരും, കുനിഞ്ഞു കുമ്പിടുന്നവരും, ഉച്ചത്തില്‍ ദൈവത്തിന്റെ മഹത്ത്വത്തെ പാടിസ്തുതിക്കുന്നവരുമെല്ലാം ദൈവത്തെ ബഹുമാനിക്കുന്നവരാണ്. ഇങ്ങനെ ദൈവത്തെ ബഹുമാനിക്കുന്നവര്‍ക്ക് ദൈവത്തെ ബഹുമാനിക്കുന്നതിനായി യാതൊരു സാമ്പത്തിക നഷ്ടവും സഹിക്കേണ്ടിവരുന്നില്ല. തങ്ങളുടെ സമ്പത്തിന് ഒരു കുറവും വരുത്താതെ ദൈവത്തോടുള്ള ബാഹ്യമായ ഭക്ത്യാദരവുകളോടൊപ്പം ദൈവത്തെ ബഹുമാനിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള അതിപ്രധാനമായ മര്‍മ്മം ചൂണ്ടിക്കാണിക്കുന്നു. ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ ''നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും യഹോവയെ ബഹുമാനിക്കുവാന്‍'' ഉദ്‌ബോധിപ്പിക്കുന്നു. ദൈവത്തെ ആരാധിക്കുവാനായി അവന്റെ സന്നിധിയില്‍ കടന്നുചെല്ലുന്ന നാം, നമുക്ക് ദൈവം തന്ന ധനത്തിന്റെ ഒരംശം ദൈവത്തിന്റെ സന്നിധിയില്‍ കാഴ്ചയായി സമര്‍പ്പിക്കുമ്പോള്‍ ദൈവത്തെ ബഹുമാനിക്കുകയാണ്. ദൈവം നല്‍കുന്ന വിളവിന്റെ ആദ്യഫലം, ആ വിളവ് തക്കസമയത്ത് വെയിലും മഴയും തന്ന് സാദ്ധ്യമാക്കിത്തീര്‍ത്ത ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ അതു നമ്മുടെ കളപ്പുരകള്‍ സമൃദ്ധിയായി നിറയുവാന്‍ മുഖാന്തരമൊരുക്കും എന്ന് ശലോമോന്‍ ചൂണ്ടിക്കാണിക്കുന്നു. നാം ദൈവത്തിന് കൊടുക്കുന്നതിനൊന്നും ദൈവം കടക്കാരനായിരിക്കുകയില്ല. എന്തെന്നാല്‍ അതിന്റെ അനേകമടങ്ങ് അവന്‍ സമൃദ്ധിയായി നമുക്കു മടക്കിത്തരുന്നു. ദൈവത്തിന്റെ സന്നിധിയില്‍ നാം നല്‍കുന്ന കാഴ്ചകള്‍ ദൈവത്തോടു നമുക്കുള്ള ബഹുമാനത്തോടൊപ്പം സ്‌നേഹവും വിശ്വാസവും ഭക്തിയും പ്രകടമാക്കും.

                        സഹോദരാ! സഹോദരീ! അധരംകൊണ്ടും അംഗവിക്ഷേപങ്ങള്‍കൊണ്ടും ദൈവത്തെ ബഹുമാനിക്കുന്ന നീ, നിന്റെ ധനംകൊണ്ട് എത്രമാത്രം ദൈവത്തെ ബഹുമാനിക്കുന്നു എന്ന് പരിശോധിക്കുമോ? നിന്റെ സമ്പത്തിന്റെ അംശങ്ങള്‍ അത്യുന്നതനായ ദൈവത്തിന്റെ തിരുസന്നിധിയില്‍ കാഴ്ചയായി സമര്‍പ്പിക്കുമ്പോള്‍ അവന്‍ അതിനെ അമിതമായി വര്‍ദ്ധിപ്പിച്ചു നിനക്കു മടക്കിത്തരുമെന്ന് നീ ഓര്‍ക്കുമോ? 

യഹോവയ്ക്കു മഹത്ത്വം ബലവും കൊടുപ്പിന്‍ 

അവന്‍ പ്രാകാരങ്ങളില്‍ കാഴ്ചയുമായി ചെല്ലുവിന്‍                പാടുവിന്‍ പുതിയൊരു....

തിരുവെഴുത്ത്

ദിവസം 34ദിവസം 36

ഈ പദ്ധതിയെക്കുറിച്ച്

Athiravile Thirusanidhiyil

This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com