വാഗ്ദത്തം ചെയ്യപ്പെട്ടവന്‍ ഉദാഹരണം
വാഗ്ദത്ത സൂക്ഷിപ്പുകാരനെ സ്തുതിക്കുക
നിങ്ങളോട്ആരെങ്കിലും ഒരു വാഗ്ദത്തം ചെയ്യുകയും അതില്‍ നിന്നും പിന്മാറുകയും ചെയ്തിട്ടുണ്ടോ? വാഗ്ദത്തം ചെയ്യുന്ന ആളിന്‍റെ സ്വഭാവത്തിനനുസരിച്ച് മാത്രമേ വാഗ്ദത്തം നല്ലതാവുകയുള്ളൂ.
സെഖര്യാവിനോട് ചെയ്തതുപോലെ, ഗബ്രിയേല്‍ മുഖാന്തിരം ഒരത്ഭുത ശിശുവിനെക്കുറിച്ച് മറിയയോടു ദൈവം അറിയിച്ചു. പക്ഷേ മറിയയുടെ പ്രാര്‍ത്ഥനയുടെ മറുപടി ആയിരുന്നില്ല, ദൈവത്തിന്‍റെ വാക്കുകളുടെ നിവര്‍ത്തീകരണമായിരുന്നു.
“അതുകൊണ്ട് കര്‍ത്താവു തന്നെ നിങ്ങള്‍ക്ക് ഒരടയാളം തരും കന്യക ഗര്‍ഭിണിയായി ഒരുമകനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും. യെശ. 7:14.
യേശുവിന്‍റെ ജനനം യുഗങ്ങളുടെയും, വാഗ്ദത്തങ്ങളുടെയും, പ്രവചനങ്ങളുടെയും നിവര്‍ത്തീകരണമാണ്. ഉല്‍പ്പത്തിയില്‍ പറഞ്ഞിരിക്കുന്നത് ഇപ്പോള്‍ മറിയയുടെ യാഥാര്‍ത്ഥ്യമാണ്. ദൈവം തന്‍റെ വാഗ്ദത്തങ്ങളെ നിവര്‍ത്തിച്ചു. കാരണം അവന്‍ വിശ്വസ്തനും യാഥാര്‍ത്ഥ്യവുമായതുകൊണ്ടാണ്. അവളുടെ അത്ഭുത ശിശു ദൈവപുത്രനായിരുന്നു!
ദൈവത്തിന്‍റെ കരുണയോട് മറിയ പ്രതികരിച്ചത് വിശ്വാസത്തോടും സ്തുതിയോടുമാണ്. ഗബ്രിയേലിനോടുള്ള മറുപടിയില്‍ അവളുടെ വിശ്വാസം പ്രകടമാണ്. “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി” മറിയ മറുപടി പറഞ്ഞു. നിന്‍റെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ (ലൂക്കോ. 1:38). എലിസബത്തുമായി സന്തോഷിക്കുമ്പോള്‍ അവളെഴുതിയ പാട്ടില്‍ സ്തുതിയുണ്ടായിരുന്നു.
അവളുടെ പാട്ടിലെ ദൈവത്തിന്റെ സ്വഭാവത്തെ ശ്രദ്ധിക്കാന്‍ ഒരു നിമിഷമെടുക്കുക. അവന്‍ കാരുണ്യവാനാണ് (വാക്യം 50-54). ശക്തനാണ് (വാക്യം 51) കര്‍ത്താവ് താഴ്ന്നവനെ ഉയര്‍ത്തുന്നു (വാക്യം 52). വിശക്കുന്നവന് ആഹാരം കൊടുക്കുന്നു (വാക്യം 53). ദൈവം അബ്രാഹാമിനോടും അവന്‍റെ സന്തതിയോടുമുള്ള വാഗ്ദത്തങ്ങളെ ഓര്‍ത്തു. തന്‍റെ വാഗ്ദത്തം നിവര്‍ത്തിക്കുകയും രക്ഷാവഴിയായി മറിയയിലൂടെ തന്‍റെ പുത്രനെ നല്‍കുകയും ചെയ്തു. അവന്‍ കര്‍ത്താവായ യേശു ക്രിസ്തുവിനെ രക്ഷകനായി നല്‍കി.
പ്രതിഫലനം:
ദൈവത്തിന്‍റെ വചനത്തിനും, വാഗ്ദത്തങ്ങള്‍ക്കും നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ വിശ്വാസവും, സ്തുതിയും തെരഞ്ഞെടുക്കുമോ?
ഒരുമിച്ച് പ്രാര്‍ത്ഥിക്കാം:
ദൈവമേ നിന്‍റെ വാഗ്ദത്തങ്ങള്‍ക്ക് നന്ദി. നീ വിശ്വസ്തനായതുകൊണ്ട് നീ പറഞ്ഞ എല്ലാ വചനങ്ങളും നിവര്‍ത്തിയാകും. നിന്‍റെ സ്വഭാവത്തെ കാണാന്‍ എന്നെ സഹായിക്കേണമേ. നിന്നെ വിശ്വസിക്കാനും സ്തുതിയിലൂടെ നിന്നോട് പ്രതികരിക്കാനും ഇന്ന് വിശ്വാസം നല്കണമേ. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ലോക ചരിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നത് ലോകത്തിന്‍റെ വെളിച്ചമായ യേശു ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തതാണ്. ദൂതന്മാര്‍ അവന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചു, കവിതകള്‍ എഴുതപ്പെട്ടു, ഇടയന്മാര്‍ ഓടുകയും മറിയ പാടുകയും ചെയ്തു. അവന്‍റെ വെളിച്ചം പരിശോധിച്ചു കൊണ്ടുള്ള അഞ്ചു ദിവസത്തെ യാത്രയില്‍ ഞങ്ങളോടൊപ്പം വരൂ. ഇത് അവന്‍റെ കൂടെ ഉണ്ടായിരുന്നവരിലും ഇന്ന് നമ്മിലും എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലാക്കാം.
More
ലുമോ/ദൃശ്യാത്മതയുടെ കാലഘട്ടത്തിലേക്കുള്ള സുവിശേഷങ്ങള്‍. ആഖ്യാതാവ്: ബെന്നി എബ്രഹാം www.lumoproject.com