വാഗ്ദത്തം ചെയ്യപ്പെട്ടവന്‍ ഉദാഹരണം

വാഗ്ദത്തം ചെയ്യപ്പെട്ടവന്‍

5 ദിവസത്തിൽ 4 ദിവസം

ലോകത്തിന്‍റെ വെളിച്ചം

ശാരീരികമായോ, വൈകാരികമായോ, മാനസികമായോ, ആത്മീകമായോ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാം ഇരുട്ട് അനുഭവിച്ചിട്ടുണ്ട്. നമുക്ക് സഹായമോ, പ്രത്യാശയോ ആവശ്യമുള്ളപ്പോള്‍ എവിടെയെങ്കിലും വെളിച്ചം പ്രകാശിക്കുന്നത് മാത്രം മതിയാകില്ല. പ്രകാശം ഉണ്ടെന്നുള്ള അറിവ് നമുക്ക് ആവശ്യമില്ല. വെളിച്ചം നമ്മോടൊപ്പം എന്നുള്ളതാണ് നമുക്ക് ആവശ്യം. പ്രകാശത്തിന്‍റെ സാമിപ്യം നമ്മുടെ വ്യക്തിപരമായ സാഹചര്യത്തില്‍ പ്രത്യാശ നല്‍കുന്നു.

നമ്മുടെ ഇരുകണ്ണുകളിലും വെളിച്ചം ഒരുപോലെയാണ് പ്രവൃത്തിക്കുന്നത്. വെളിച്ചത്തിന്‍റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടതാണ് കാഴ്ച. ലൂക്കോ-2-ല്‍ ആട്ടിടയന്മാര്‍ക്ക് ദൂതന്മാര്‍ പ്രത്യക്ഷമാകുന്നു. അവര്‍ സ്വർഗ്ഗത്തിന്‍റെ മഹത്വത്താല്‍ തിളങ്ങുന്നവരായിരുന്നു (വാക്യം-9). ഇപ്പോള്‍ ദൂതന്മാര്‍ പ്രഖ്യാപിച്ചത് പോയി കാണുവാന്‍ ഇടയന്മാര്‍ക്ക് സാധിച്ചു

(വാ.15). ഭൂമിയില്‍ യേശുവിനെ കാണുവാന്‍ അവര്‍ക്ക് സാധിച്ചതില്‍ ദൈവത്തെ സ്തുതിച്ചു (വാ. 20).

എട്ടു ദിവസം കഴിഞ്ഞ് സമര്‍പ്പിക്കപ്പെടേണ്ടതിനായി യേശുവിനെ ആലയത്തില്‍ കൊണ്ടുവന്നു. ശിമോന്‍ ദൈവത്തിന്‍റെ വാഗ്ദത്തത്തിനായി അവിടെ കാത്തിരിക്കയായിരുന്നു. മശിഹയായ യേശു വന്നു എന്ന് അവന്‍ തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ ഒരു പ്രാവചനിക സൂക്തം പാടാന്‍ തുടങ്ങി.

ജാതികള്‍ക്ക് വെളിപ്പെടുവാനുള്ള പ്രകാശവും, നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണു കണ്ടുവല്ലോ എന്നു പറഞ്ഞു (ലൂക്കോ. 2:30-32).

യേശുവിന്‍റെ വെളിച്ചം ദൈവത്തിന്‍റെ രക്ഷയെ കാണുന്നതിനായി ശിമോന്‍റെ കണ്ണു തുറന്നു. അത് ഒരു പട്ടണത്തിനോ ദേശത്തിനോ വേണ്ടി മാത്രമുള്ളതായിരുന്നില്ല. അത് സകല ലോകത്തിനും വേണ്ടിയുള്ളതായിരുന്നു!

യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് വന്നത് ഒരു കുഞ്ഞിന്‍റെ രൂപത്തിലായിരുന്നു. ഇതിനെ ജഡാവതാരം എന്ന് ബൈബിള്‍ വിളിക്കുന്നു. നമ്മളോട് ഉള്ള സ്നേഹം നിമിത്തം അവന്‍ മനുഷ്യനായിത്തീര്‍ന്നു. അവന്‍റെ വെളിച്ചം രക്ഷയുടെ പാതയില്‍ വെളിപ്പെട്ടു. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ അരികിലേക്ക് അത്ഭുതാവഹമായ ബന്ധത്തിന്‍റെ അവിശ്വസനീയമായ പദ്ധതി!

പ്രതിഫലനം:

യേശുവിലൂടെ ദൈവം നമ്മിലേക്ക് വന്നു- അവന്‍ അരികിലുണ്ട്. ഒരുപക്ഷേ നിങ്ങള്‍ അവനെ അനുഭവിച്ചില്ലെങ്കിലും അവന്‍റെ സാന്നിദ്ധ്യം ഇപ്പോള്‍ നിങ്ങളോടൊപ്പമുണ്ട്. ഈ സത്യം എങ്ങനെ നിങ്ങളെ സ്വാധീനിക്കും.

പ്രാര്‍ത്ഥന:

കര്‍ത്താവേ, അങ്ങയുടെ മകന്‍റെ വെളിച്ചത്തിനായി നന്ദി. നിന്‍റെ രക്ഷയെ കാണാന്‍ എന്റെ കണ്ണുകളെ തുറക്കേണമേ. എന്നോടുള്ള നിന്‍റെ പരാജയപ്പെടാത്ത സ്നേഹത്തെ അറിയുവാന്‍ എന്നെ സഹായിക്കേണമേ. എന്‍റെ പട്ടണത്തിനും, ദേശത്തിനും അപ്പുറമായി സകല ലോകത്തിലും നിന്‍റെ രക്ഷയെ പങ്കുവയ്ക്കുവാന്‍ എന്നെ സഹായിക്കേണമേ. ആമേന്‍.

തിരുവെഴുത്ത്

ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

വാഗ്ദത്തം ചെയ്യപ്പെട്ടവന്‍

ലോക ചരിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നത് ലോകത്തിന്‍റെ വെളിച്ചമായ യേശു ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തതാണ്. ദൂതന്മാര്‍ അവന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചു, കവിതകള്‍ എഴുതപ്പെട്ടു, ഇടയന്മാര്‍ ഓടുകയും മറിയ പാടുകയും ചെയ്തു. അവന്‍റെ വെളിച്ചം പരിശോധിച്ചു കൊണ്ടുള്ള അഞ്ചു ദിവസത്തെ യാത്രയില്‍ ഞങ്ങളോടൊപ്പം വരൂ. ഇത് അവന്‍റെ കൂടെ ഉണ്ടായിരുന്നവരിലും ഇന്ന് നമ്മിലും എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലാക്കാം.

More

ലുമോ/ദൃശ്യാത്മതയുടെ കാലഘട്ടത്തിലേക്കുള്ള സുവിശേഷങ്ങള്‍. ആഖ്യാതാവ്: ബെന്നി എബ്രഹാം www.lumoproject.com