വാഗ്ദത്തം ചെയ്യപ്പെട്ടവന്‍ ഉദാഹരണം

വാഗ്ദത്തം ചെയ്യപ്പെട്ടവന്‍

5 ദിവസത്തിൽ 5 ദിവസം

വിജയകരമായ ശക്തി

ഏറ്റവും താഴ്മയുള്ളവനായാണ് ലോകത്തിന്‍റെ വെളിച്ചം ഭൂമിയിലേക്ക് വന്നത്, അത് പുല്‍ത്തൊഴുത്തില്‍ കിടത്തിയ ഒരു കുഞ്ഞ് എന്ന രൂപത്തിലായിരുന്നു. അവന്റെ വരവിനെ അനുഗമിച്ചുകൊണ്ട് മാലാഖമാര്‍ പാടി, ഇടയന്മാര്‍ അവനെ കണ്ടു. ബെത്ലെഹേം നഗരം സമാധാനത്തിന്‍റെ പ്രഭു വന്ന വിവരം അറിഞ്ഞില്ല.

എന്നാല്‍ ലോകത്തിന്‍റെ വെളിച്ചം അന്ധകാരത്തെ പരാജയപ്പെടുത്തിയപ്പോള്‍, അത് എല്ലാവര്‍ക്കും കാണുംവിധം പൂര്‍ണ്ണ രൂപത്തിലായിരുന്നു. റോമന്‍ സാമ്രാജ്യം, യഹൂദരുടെ മതമേധാവികള്‍, പെസഹായ്ക്ക് വന്ന പതിനായിരക്കണക്കിന് യഹൂദന്മാര്‍. യേശു വിസ്തരിക്കപ്പെടുകയും ചാട്ടവാറിന് അടിക്കപ്പെടുകയും, പൊതുസ്ഥലത്ത് കൊല്ലപ്പെടുകയും ചെയ്തു. ആത്മീയ, ഭൗതീക അന്ധകാരത്തിന്‍റെ നടുവില്‍ യേശു മനസ്സോടെ തന്റെ ജീവനെ കൊടുത്ത് പാപത്തിന്‍റെ ശക്തിയെ പൊട്ടിച്ചു.

യേശു തന്നെത്താന്‍ രക്ഷിക്കാന്‍ വന്നവനല്ല. ലോകത്തെ രക്ഷിക്കാന്‍ വന്നവനാണ്. മോറിയ മലയുടെ മുകളില്‍ ഒരു കുരിശിന്‍ മുകളില്‍ വിജയം സംഭവിച്ചു. യേശു മരിച്ചപ്പോള്‍ ദേവാലയത്തിലെ തിരശീല ചീന്തിപ്പോകുകയും എല്ലാവര്‍ക്കും ദൈവത്തിന്‍റെ അടുക്കല്‍ പ്രവേശനം സാധ്യമാകുകയും ചെയ്തു. യേശുവിന്റെ മരണത്തില്‍ ഉണ്ടായ ദൈവശക്തി കണ്ടിട്ട് ശതാധിപന്‍ പോലും യേശു ദൈവപുത്രനാണെന്ന് പറഞ്ഞു (മത്താ. 27:54).

പിന്നീട് താന്‍ പറഞ്ഞതുപോലെ 3 ദിവസം കഴിഞ്ഞ് അവന്‍ ഉയര്‍ത്തെഴുന്നേറ്റു. അവന്‍റെ ഉയിര്‍പ്പ് എന്നത് പാപത്തിന്‍റെ മേല്‍ മാത്രമുള്ള വിജയമല്ല മറിച്ച് മരണത്തിന്റെ മേലുള്ള വിജയം കൂടെയാണ്. മരണമെന്നത് എന്നന്നേക്കും വിഴുങ്ങപ്പെട്ടു. ഇത് നമുക്ക് യെശ. 25:9-ല്‍ കാണാവുന്നതാണ്.

“നിശ്ചയമായും ഇത് നമ്മുടെദൈവമാണ്. നമ്മള്‍ അവനില്‍ ആശ്രയിച്ചു. അവന്‍ നമ്മെ രക്ഷിച്ചു. ഇത് കര്‍ത്താവാകുന്നു, നാം അവനില്‍ ആശ്രയിച്ചു അവന്‍റെ രക്ഷയില്‍ സന്തോഷിച്ച് ഉല്ലസിക്കുക.”

നമ്മുടെ തേജോമയനായ ദൈവം വിജയിച്ചിരിക്കുന്നു. യേശുവിന്‍റെ ജനന, മരണ, പുനരുത്ഥാനത്തിലൂടെ എല്ലാ ജനത്തിനും രക്ഷ വാഗ്ദാനം ചെയ്യപ്പെടുന്നു. ഇതാണ് ക്രിസ്തുമസ്സിന്‍റെ സന്ദേശം. ഇതുകൊണ്ടാണ് വെളിച്ചം വന്നത്. അതുമൂലം അന്ധകാരവും, മരണവും ഒരുനാളും നമ്മെ വാഴുകയില്ല. യേശുവിലൂടെ നാം പാപക്ഷമ പ്രാപിക്കുന്നു!

പ്രതിഫലനം:

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ യേശു ഏത് പാപങ്ങളെയാണ് തോല്പിച്ചത്? നിങ്ങള്‍ ആരോടെങ്കിലും അവന്‍റെ വിജയകരമായ ശക്തിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ?

ലുമോ/ദൃശ്യാത്മതയുടെ കാലഘട്ടത്തിലേക്കുള്ള സുവിശേഷങ്ങള്‍. ആഖ്യാതാവ്: ബെന്നി എബ്രഹാം www.lumoproject.com
ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

വാഗ്ദത്തം ചെയ്യപ്പെട്ടവന്‍

ലോക ചരിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നത് ലോകത്തിന്‍റെ വെളിച്ചമായ യേശു ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തതാണ്. ദൂതന്മാര്‍ അവന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചു, കവിതകള്‍ എഴുതപ്പെട്ടു, ഇടയന്മാര്‍ ഓടുകയും മറിയ പാടുകയും ചെയ്തു. അവന്‍റെ വെളിച്ചം പരിശോധിച്ചു കൊണ്ടുള്ള അഞ്ചു ദിവസത്തെ യാത്രയില്‍ ഞങ്ങളോടൊപ്പം വരൂ. ഇത് അവന്‍റെ കൂടെ ഉണ്ടായിരുന്നവരിലും ഇന്ന് നമ്മിലും എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലാക്കാം.

More

ലുമോ/ദൃശ്യാത്മതയുടെ കാലഘട്ടത്തിലേക്കുള്ള സുവിശേഷങ്ങള്‍. ആഖ്യാതാവ്: ബെന്നി എബ്രഹാം www.lumoproject.com