നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വാക്ക്ഉദാഹരണം

One Word That Will Change Your Life

4 ദിവസത്തിൽ 2 ദിവസം

ഒരു വാക്ക് മാത്രം

സജ്ജീകരിക്കുക
ജീവിതം ലളിതമാക്കുക പ്രയാസമാണ്. ദൃഷ്ടികേന്ദ്രം ചുരുക്കുന്നത് അസാധ്യമാണെന്ന് തോന്നുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, "എന്തുണ്ട് വിശേഷം?" എന്ന് നൂറുകണക്കിന് തവണ നിങ്ങളോട് മറ്റുള്ളവർ ചോദിച്ചിട്ടുണ്ടാകും. നിങ്ങളുടെ പ്രതികരണം ഒരുപക്ഷേ, "ഞാൻ വളരെ തിരക്കിലായിരുന്നു!" "എന്നായിരുന്നിരിക്കാം. ഒരിക്കലും "എനിക്ക് ഒരുപാടു സമയം ഉള്ളതിനാൽ പുതിയ എന്തെങ്കിലും ചെയ്യാൻ ഞാൻ നോക്കുകയാണ്" എന്ന് ആരും പറയുന്നത് നിങ്ങൾ കേൾക്കില്ല. അങ്ങനെ ഒരു വ്യക്തി നിലവിലില്ല.

നിങ്ങൾക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്, നിങ്ങളുടെ കാര്യപട്ടിക നീണ്ടതാണ്. നിങ്ങൾ ജീവിതത്തിൽ എപ്പോഴും നെട്ടോട്ടം ഓടുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നു. അതുകൊണ്ടാണ് നാം മനഃപൂർവ്വം ജീവിതത്തെ വ്യക്തമാക്കുന്നതിലും ലളിതമാക്കുന്നതിലും ശ്രദ്ധ വെക്കേണ്ടത്. വരാനിരിക്കുന്ന വർഷത്തേക്കുള്ള പ്രമേയമായി ഒരു വാക്ക് മാത്രം വികസിപ്പിക്കുന്നതിനുള്ള ലളിതമായ പ്രക്രിയ ഞങ്ങൾ നിരവധി ആളുകളുമായി പങ്കിട്ടു പോരുന്നു. പുതുവത്സര തീരുമാങ്ങൾ നിർത്തി ഒറ്റവാക്ക് പ്രമേയം ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വേദപുസ്തകത്തിൽ "ഒറ്റവാക്ക് പ്രമേയം" എന്ന പദപ്രയോഗം ഇല്ലെങ്കിലും, "ഒരു കാര്യം" എന്ന വാചകം അഞ്ച് തവണ പ്രത്യക്ഷപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്: ഫിലിപ്പിയരിൽ ഒരിക്കൽ, സുവിശേഷങ്ങളിൽ നാല് തവണ.

ഫിലിപ്പിയർ 3:13-14-ൽ പൗലോസ് തന്റെ വിളിയിൽ ശ്രദ്ധയും വ്യക്തതയും കൊണ്ടുവരാൻ "ഒരു കാര്യം" എന്ന പ്രയോഗം ഉപയോഗിക്കുന്നു. ലൂക്കോസ് 10:42 ൽ, യേശു മാർത്തയോട് പറയുന്നു, "ഒരേ ഒരു കാര്യം മാത്രം മതി." ലൂക്കോസ് 18:22-ലും മർക്കോസ് 10:21-ലും ധനികനോടുള്ള സംഭാഷണത്തിൽ യേശു "ഒരു കാര്യത്തിന്റെ" അഭാവം പ്രകടിപ്പിക്കുന്നു. യോഹന്നാൻ 9:25 -ൽ "ഒരു കാര്യം എനിക്കറിയാം. ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ കാണുന്നു!" എന്ന് അന്ധനായ മനുഷ്യൻ ഫരിസേയരോട് പറയുന്നു. തിരുവെഴുത്തുകൾ ഈ പദങ്ങൾ ഉപയോഗിക്കുന്നതുപോലെ, ഒരു വർഷത്തേക്കുള്ള ഒറ്റവാക്ക് പ്രമേയം വെളിപ്പെടുത്താൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമുക്കത് ഉപയോഗപ്പെടുത്താം.

ഞങ്ങൾ ആദ്യം ഈ പ്രക്രിയ ആരംഭിച്ചപ്പോൾ, വർഷത്തേക്കുള്ള വാക്ക് തിരഞ്ഞെടുക്കുന്നതു രസകരമായ ഒരു കാര്യമായിരുന്നു. എന്നാൽ വാക്ക് തിരഞ്ഞെടുക്കുന്നത് നമ്മളല്ല, മറിച്ച് അത് നമുക്ക് വെളിപ്പെടുത്തുന്നത് ദൈവമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ദൈവത്തിന് തീർച്ചയായും നിങ്ങളുടെ ആത്മാവിലേക്ക് അഭിഷിക്തവും നിർദ്ദിഷ്ടവുമായ ഒരു വാക്ക് ഇടാൻ കഴിയും. ഞങ്ങളുടെ ആദ്യ കുറച്ച് വർഷങ്ങളിൽ, കൂടുതലും ഞങ്ങൾ തന്നെയാണ് ആ വാക്ക് തിരഞ്ഞെടുത്തുതെന്നും ദൈവത്തിൽ നിന്ന് വളരെ കുറച്ച് മാത്രമേ വചനം സ്വീകരിച്ചുള്ളുവെന്നും ഞങ്ങൾ സമ്മതിക്കുന്നു. എന്നിട്ടും ദൈവം അത് ഉപയോഗിച്ചു! എന്നാൽ ഈ പ്രക്രിയയിൽ ഞങ്ങൾ കൂടുതൽ അനുഭവപരിചയമുള്ളവരായിത്തീർന്നപ്പോൾ, വചനം തിരഞ്ഞെടുക്കുന്നതിൽ ദൈവത്തിന്റെ നേതൃത്വം ശരിക്കും ശ്രദ്ധിക്കാനും നിരീക്ഷിക്കാനും ഞങ്ങൾ പഠിച്ചു. ദൈവത്തിന്റെ ശബ്ദം കേൾക്കുന്നതിലൂടെ, വെറും ഒരു നല്ല വാക്കല്ല, ഒരു ദൈവീക വാക്ക് നിങ്ങൾ കണ്ടെത്തും.

പ്രക്രിയ ആസ്വദിക്കുക അതോടൊപ്പം ഓർക്കുക: ഒരു വാക്ക് മാത്രം. ഒരു വാക്യമല്ല. രണ്ടു വാക്ക് പോലുമില്ല. ജീവിത മാറ്റത്തിനുള്ള ദൃഷ്ടികേന്ദ്രം ചുരുക്കുക. ഒരു വാക്ക്!

പോകുക
1. ജീവിതം ലളിതമാക്കാൻ എന്തുകൊണ്ടാണ് ഇത്ര ബുദ്ധിമുട്ട്? എന്തുകൊണ്ടാണ് ഈ ജീവിതം ഇത്ര സങ്കീർണ്ണമായത്?
2. നമ്മൾ കുറവിനെക്കാൾ കൂടുതൽ കൊണ്ട് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നതെന്ന് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ കരുതുന്നത്?
3. ഈ വർഷത്തെ നിങ്ങളുടെ ഒറ്റവാക്ക് പ്രമേയത്തെപ്പറ്റി ദൈവം ഇപ്പോൾ നിങ്ങളോട് എന്താണ് പറയുന്നത്? പ്രാർത്ഥിക്കാനും നിങ്ങളോട് സംസാരിക്കാൻ ദൈവത്തോട് ആവശ്യപ്പെടാനും ഗൗരവമായ സമയം നൽകുക.

പ്രവർത്തിക്കുക

എബ്രായർ 12:1-2, യോഹന്നാൻ 9:25, ഫിലി 3:13-14

പ്രാർത്ഥിക്കുക
"പ്രിയ സ്വർഗ്ഗസ്ഥനായ പിതാവേ, ഞാൻ ഒരു വാക്ക് മാത്രം ചോദിക്കുന്നു. എനിക്ക് അങ്ങയിൽ നിന്ന് ഒരു വാക്ക് വേണം. ദയവായി അങ്ങയെത്തന്നെ എനിക്ക് വെളിപ്പെടുത്തിത്തരൂ. എനിക്കായി ഉദ്ദേശിച്ച വാക്ക് സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. യേശുവിന്റെ നാമത്തിൽ, ആമേൻ."

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

One Word That Will Change Your Life

നിങ്ങളുടെ ജീവിതം ലളിതമാക്കാൻ ഒരു വാക്ക് നിങ്ങളെ സഹായിക്കും - വർഷം മുഴുവനും ആ ഒരു വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ. നിങ്ങൾക്കായി ദൈവത്തിനുള്ള ആ ഒരു വാക്ക് കണ്ടെത്തുന്നതിലെ ലാളിത്യം അതിനെ ജീവിതമാറ്റത്തിനു തന്നെയുള്ള ഒരു ഉത്തേജകം ആക്കുന്നു. അലങ്കോലവും സങ്കീർണ്ണതയും കാലതാമസത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്നു, അതേസമയം ലാളിത്യവും ശ്രദ്ധയും വിജയത്തിലേക്കും വ്യക്തതയിലേക്കും നയിക്കുന്നു. ഈ 4-ദിന പദ്ധതി, നിങ്ങളുടെ ഉദ്ദേശ്യത്തിന്റെ ആഴത്തിലേക്ക് ഇറങ്ങി എങ്ങനെ വർഷത്തേക്കുള്ള ദർശനം ഒറ്റ വാക്കിൽ കേന്ദ്രീകരിക്കാൻ സാധിക്കും എന്ന് കാണിക്കും.

More

ഈ പദ്ധതി നൽകിയതിന് ജോൺ ഗോർഡൻ, ഡാൻ ബ്രിട്ടൺ, ജിമ്മി പേജ് എന്നിവരോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.getoneword.com