1
സഭാപ്രസംഗി 9:10
സമകാലിക മലയാളവിവർത്തനം
നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.
താരതമ്യം
സഭാപ്രസംഗി 9:10 പര്യവേക്ഷണം ചെയ്യുക
2
സഭാപ്രസംഗി 9:11
മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു: ഓട്ടം വേഗമുള്ളവർക്കുള്ളതല്ല, യുദ്ധം ശക്തരായവർക്കുള്ളതുമല്ല. ജ്ഞാനികൾക്കു ഭക്ഷണവും വിവേകികൾക്കു സമ്പത്തും വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല; എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു.
സഭാപ്രസംഗി 9:11 പര്യവേക്ഷണം ചെയ്യുക
3
സഭാപ്രസംഗി 9:9
ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി.
സഭാപ്രസംഗി 9:9 പര്യവേക്ഷണം ചെയ്യുക
4
സഭാപ്രസംഗി 9:7
പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു.
സഭാപ്രസംഗി 9:7 പര്യവേക്ഷണം ചെയ്യുക
5
സഭാപ്രസംഗി 9:18
ജ്ഞാനം യുദ്ധത്തിലെ ആയുധങ്ങളെക്കാൾ ശ്രേഷ്ഠം. എന്നാൽ ഒരു പാപി വളരെയധികം നന്മ നശിപ്പിക്കുന്നു.
സഭാപ്രസംഗി 9:18 പര്യവേക്ഷണം ചെയ്യുക
6
സഭാപ്രസംഗി 9:17
ഭോഷനായ രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ ശാന്തവചനങ്ങൾ ശ്രദ്ധിക്കണം.
സഭാപ്രസംഗി 9:17 പര്യവേക്ഷണം ചെയ്യുക
7
സഭാപ്രസംഗി 9:5
ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു, എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല, അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.
സഭാപ്രസംഗി 9:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ