വിദ്വേഷം നിങ്ങളെ നശിപ്പിക്കരുത്ഉദാഹരണം
തലക്കെട്ട്: അഹീഥോഫെൽ ആരായിരുന്നു?
ദാവീദ് രാജാവിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ആയിരുന്നു അഹീഥോഫെൽ. ശമുവേൽ 16 :23 ൽ പറയുന്ന അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടു പോലെ ആയിരുന്നു. മറ്റൊരു വിവർത്തനത്തിൽ പറയുന്നു, അഹീഥോഫെൽ സംസാരിച്ച ഓരോ വാക്കും ജ്ഞാനമുള്ളതും ദൈവത്തിന്റെ നാവിൽ നിന്നും നേരിട്ട് പ്രസ്താവിച്ചത് പോലെയും ആയിരുന്നു. അതിനർത്ഥം ദൈവത്തിന്റ അരുളപ്പാടു അറിയിക്കാൻ ശക്തമായി അഭിഷേകം ചെയ്യപ്പെട്ട വ്യക്തി ആയിരുന്നു അഹീഥോഫെൽ. “ലോകത്തിലെ സമർത്ഥനായ വ്യക്തി” എന്നും അറിയപ്പെട്ടിരുന്നു.
സങ്കീർത്തനം 55:12-14 വരെയുള്ള വ്യാക്യങ്ങളിൽ ദാവീദും താനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു. അവിടെ വിവരിക്കുന്നു, അഹീഥോഫെൽ ദാവീദിന് സമനായ മനുഷ്യനും, സഖിയും പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
അഹീഥോഫെൽ എന്ന പേരിനർത്ഥം വിഡ്ഢിത്തത്തിന്റെ സഹോദരൻ എന്നാണ്. അങ്ങനെ ഈ ജ്ഞാനമുള്ളവൻ വിഡ്ഢിത്തത്തിന്റെ സഹോദരനായിത്തീർന്നു? എന്ത് വിഡ്ഢിത്തമാണ് താൻ ചെയ്തത്?.
ദാവീദ് രാജാവ് ഹെബ്രോനിൽ തന്റെ ഭരണം ആരംഭിച്ചത് മുതല്‍ അനേക വർഷങ്ങൾ അഹീഥോഫെൽ ദാവീദിനെ സേവിച്ചതായി നമുക്ക് കാണാൻ സാധിക്കും. എന്നാൽ 2 ശമുവേൽ 16:15 ൽ താൻ രാജാവിനെ വഞ്ചിച്ചു കൊണ്ട് അബ്‌ശാലോമിന്റെ ഗൂഢാലോചനയിൽ പങ്കുചേർന്നു.
അബ്ശാലോം തന്റെ പിതാവിനെതിരെ മറുത്തു മത്സരിച്ചപ്പോൾ അഹീഥോഫെൽ അബ്‌ശാലോമിന്റെ ഉപദേഷ്ടാവായി തിരിഞ്ഞു.
താൻ രണ്ടു തന്ത്ര പരമായ ഉപദേശങ്ങൾ അബ്ശാലോമിന് കൊടുത്തു. ഒന്നാമത്തേത്, രാജധാനി സൂക്ഷിക്കാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക. എന്നാൽ നീ നിന്റെ അപ്പനെക്കാൾ ശക്തിമാൻ എന്ന് നീ അറിയും (2 ശമുവേല്‍ 16:21, 22).
രണ്ടാത്തത്; ദാവീദിനെ പിന്തുടർന്ന് അവൻ നിന്റെ പക്കൽ നിന്ന് ഓടിപ്പോകുമ്പോൾ കൊന്നുകളക. ക്ഷീണിച്ചും അധൈര്യപ്പെട്ടുമിരിക്കുന്ന അവനെ ആക്രമിച്ചു ഭ്രമിപ്പിക്കുക. അപ്പോൾ അവനോടു കൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും രാജാവിനെ മാത്രം കൊന്നു കളയുക ((2 ശമുവേൽ 1:1-4).
അഹീഥോഫെലിന്റെ ജീവിതത്തിൽ നിന്നും പഠിക്കേണ്ട പ്രധാന വസ്തുത എന്തെന്നാൽ, സമർത്ഥരായ വ്യക്തികൾ പോലും ചില സമയത്ത് ബുദ്ധിശൂന്യമായാ തീരുമാനങ്ങൾ എടുക്കാറുണ്ട്. ലോകത്തിൽ ജീവിക്കപ്പെട്ടവരിൽ ജ്ഞാനികളിൽ ഒരാളായിരുന്നു അഹീഥോഫെൽ. എന്നാൽ താനോ ജീവിതത്തെ പോലും നശിപ്പിച്ച തെറ്റായ തീരുമാനത്തെ തടയാൻ തന്റെ ജ്ഞാനത്തിനു കഴിഞ്ഞില്ല.
നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്കു നോക്കുമ്പോൾ നിങ്ങളുടെ ബന്ധങ്ങളിൽ ഏതെങ്കിലും തെറ്റായ തീരുമാനം എടുത്തിട്ടുണ്ടോ? നിങ്ങളുടെ നല്ല സ്നേഹിതൻ / സുഹൃത്ത് നിങ്ങളെ ഒറ്റി കൊടുത്ത അനുഭവം ഉണ്ടായിട്ടുണ്ടോ?
അഹീഥോഫെലിന്റെ ജീവിതം ഇത്തരം അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാൻ നിങ്ങളെ സഹായിക്കും.
ഉദ്ധരണി : " നിങ്ങൾ ചിലപ്പോൾ ആർക്കു വേണ്ടിയാണോ വെടിയുണ്ടയേറ്റത്, അവർ തന്നെയായിരിക്കും ഒരു പക്ഷേ കാഞ്ചി വലിച്ചതും."
പ്രാർത്ഥന: കർത്താവെ, ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കേണമേ. മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്നവരോ, ഗൂഢാലോചനക്കാരെ വിശ്വസിക്കുന്നവരോ, സ്വാർത്ഥ ചിന്താഗതിക്കാരോ ആകാതിരിക്കുവാൻ സഹായിക്കേണമേ. ആമേൻ.
ഈ പദ്ധതിയെക്കുറിച്ച്
സംഗ്രേഹം- ദാവീദ് രാജാവിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ആയിരുന്നു അഹീഥോഫെൽ. എന്നാൽ വിദ്വേഷം മൂലം താൻ രാജാവിനെ ഒറ്റിക്കൊടുക്കുകയും അബ്ശാലോമിന്റെ ഗൂഢാലോചനയിൽ പങ്കു ചേരുകയും ചെയ്തു. തൽഫലമായി അവസാനമായി തൻ ദാരുണമായി ആത്മഹത്യ ചെയ്തു. നിങ്ങളെയും വിദ്വേഷം നശിപ്പിക്കാതിരിപ്പാൻ അതിന്റെ കാരണവും പ്രതിവിധിയും അഞ്ചാം ദിവസത്തെ ബൈബിൾ ധ്യാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതിക്ക് വിജയ് തങ്കയ്യയ്ക്ക് നന്ദി പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://www.facebook.com/ThangiahVijay