വിദ്വേഷം നിങ്ങളെ നശിപ്പിക്കരുത്ഉദാഹരണം
എന്താണ് കൈപ്പിന്റെ ആത്മാവിന്റെ അപായത?
തന്റെ കൊച്ചുമകളുമായിട്ടുള്ള ദാവീദിന്റെ വ്യഭിചാരവും ഒപ്പം അവളുടെ ഭർത്താവിനെ കൊലപ്പെടുത്തിയതും അഹീഥോഫെൽ കേട്ടപ്പോൾ ആ സമയം മുതൽ ദാവീദ് തന്റെ സാധനങ്ങൾ എടുത്തുകൊണ്ടു ഗീലോനിൽ തന്റെ പട്ടണത്തിലേക്കു മടങ്ങി ചെന്നു.
നമുക്കറിയാം അബ്ശാലോം അഹീഥോഫെലുമായിട്ടു ബന്ധപ്പെട്ട സമയത്തു അഹീഥോഫെൽ കൊട്ടാരത്തിൽ ദാവീദിന്റെ ആലോചനക്കാരനായിട്ടല്ല താമസിച്ചിരുന്നു, മരിച്ചു അവൻ നാഴികകൾ/മൈലുകൾക്കകലെ ഗീലോനിൽ തന്റെ ഭവനത്തിൽ ആയിരുന്നു.
അഹീഥോഫെലിൽ ഉണ്ടായ കൈപ്പിന്റെ വേര് ഒരു ദശകത്തോളം ആരും കാണാതെ ശേഷിച്ചു. എന്നാൽ ഈ പത്തു വർഷം അവൻ മനോവേദനയും പകയും കയ്പ്പും വളർത്തുകയായിരുന്നു. എങ്ങനെയെങ്കിലും ദാവീദിനെ തിരിച്ചു ലഭിയ്ക്കാൻ അവൻ ആഗ്രഹിക്കുകയായിരുന്നു.
എന്നാൽ അവൻ ഈ കയ്പ്പിനെ വെള്ളമൊഴിച്ചു ഹൃദയത്തിൽ വളർത്തുകയും ഒപ്പം പക വീട്ടുന്നതിനെ ക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണുകയുംചെയ്യുമായിരുന്നു. ഒരു ദിവസം ഏതു മുളച്ചു വരികയും ദുർഗന്ധമുള്ള ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വലിയ വൃക്ഷമായിത്തീരുകയും ചെയ്തു. ഏതു ആയിരങ്ങളുടെ ജീവിതത്തിൽ വിഷം ചേർക്കുവാൻ ഇടയായി.
അഹീഥോഫെൽ ആത്മഹത്യ ചെയ്യുന്നതിനും വളരെ മുൻപു, അവന്റെ ആത്മാവ് ചുളുങ്ങിയും ശുഷ്‌കിച്ചും നിർജ്ജീവമായും തീർന്നു.കാരണം അവാൻ ക്ഷമിക്കാൻ വിസമ്മതിച്ചു.
അബ്ശാലോമിനു അഹീഥോഫെൽ കൊടുത്ത രണ്ടാമത്തെ ആലോചന, 2 ശാമുവേൽ പതിനേഴിന്റെ രണ്ടാം വാക്യത്തിൽ വായിക്കുമ്പോൾ അവൻ ഇപ്രകാരം പറയുന്നു, "ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും"
അഹീഥോഫെൽ കൊല്ലാൻ ആഗ്രഹിച്ചതു ഒരേ ഒരു വ്യക്തിയെ ആയിരുന്നു - ദാവീദ്! എന്നാൽ ഇതിലെ അപൂർവമായ വസ്‌തുത എന്തെന്നാൽ അഹീഥോഫെൽ ഒരു പോരാളി/സൈനികൻ അല്ലായിരുന്നു. അവൻ ഒരു ഉപദേഷ്ടാവു ആയിരുന്നു, ഒരു ജ്ഞാനി ആയിരുന്നു, ഒരു ബുദ്ധിമാൻ - പോരാളി അല്ലായിരുന്നു. എന്നാൽ അവൻ തന്നെ ദാവീദിനെ ആക്രമിക്കുവാനും കൃത്യം നിർവ്വഹിക്കുവാനും ആഗ്രഹിച്ചു.
എന്നാൽ അവന്റെ ആലോചന വകവെക്കുകയോ അവനു ദാവീദിനെ കൊല്ലുവാനോ കഴിഞ്ഞില്ല. എങ്കിലും അബ്ശാലിമിനൊപ്പം അവൻ വളർത്തിയ /പരിപാലിച്ച ലഹള മുഖാന്തിരം, ദാവീദും അബ്ശാലേമും തമ്മിലുണ്ടായ യുദ്ധം 20000 പേരുടെ മരണത്തിൽ കലാശിച്ചു.
എബ്രായർ: 12:15ൽ നാം വായിക്കുന്നു, "ആരും ദൈവകൃപ വിട്ടു പിന്മാറുകയും വല്ല കയ്പ്പുള്ള വേരും മുളച്ചു കലക്കമുണ്ടാക്കി, അനേകർ അതിനാൽ മലിനപ്പെടുകയും". നിലത്തിനടിയിലായിരിക്കുമ്പോൾ അത് മറഞ്ഞിരിക്കുന്നു. എന്നാൽ അത് മുഴുവൻ ചെടിയെയും പോഷിപ്പിക്കുന്നു.
വേര് എന്നത്, കാണാൻ പറ്റാത്തതും, മറഞ്ഞിരിക്കുന്നതും, അടിച്ചമർത്തപ്പെട്ടതും, സ്വകാര്യമായതും ,കാണപ്പെടാത്തതും, എന്നിരുന്നാലൂം ഇതു നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്നു. നമ്മുടെ മനസിനെ അറിയിക്കുന്നു. നമ്മുടെ അന്ത:രേന്ദ്രിയത്തെ ഉദ്ദിപിപ്പിക്കുന്നു.
എന്നാൽ ഏതൊരു കയ്പ്പായ വേരാണ്, ഏതു നമ്മിൽ വിഷം ചേർക്കുകയും പരസ്പരം പ്രവർത്തിക്കുകയും ചെയുന്നു. നാം പുറമെയുള്ളതു നോക്കി നിരീക്ഷിക്കുക. പരിശോധന നടത്താത്ത ഏതൊരു കയ്പ്പിന്റെ വേരും ഹാനികരമായ കള മുളപ്പിക്കുകയും അത് മരണത്തെയും നാശത്തെയും പരത്തുകയും ചെയുന്നു.
സങ്കീർത്തനം 51ൽ ദാവീദ് ദൈവത്തോട് ക്ഷമ ചോദിക്കുകയും തന്റെ ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്നു, എന്നാൽ അഹീഥോഫെൽ കയ്‌പ്/വിദ്വേഷം ഉള്ളവനായി തീരുകയും ഈ കയ്പ്പിന്റെ വേര് തന്റെ ജീവിതം അവസാനിപ്പിക്കാൻ തന്നെ നയിച്ചു.
ഉദ്ധരണി: "പക കയ്പിലേക്കു നയിക്കുന്നു, കയ്പ്പ് കോപത്തിലേക്കും, യാത്ര അധികം ചെയ്താൽ ആ റോഡും വഴിയും നഷ്ടമാകും." - ടെറി ബ്രൂക്ക്സ്
പ്രാർത്ഥന: കർത്താവേ, കയ്പായ റോഡിലൂടെ സഞ്ചരിക്കുന്നതു അപകടമാണെന്നു മനസിലാക്കാൻ സഹായിക്കണമേ. എന്റെ ചുവടുകൾ പിൻവാങ്ങാൻ ഇടയാക്കണമേ, അങ്ങിൽ നിന്ന് ക്ഷമ കണ്ടെത്തി എന്നെ ക്ഷതമേല്പിച്ച വ്യക്തിക്കു ക്ഷമ ദാനം ചെയ്യാൻ ഇടയാക്കണമേ. ആമേൻ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സംഗ്രേഹം- ദാവീദ് രാജാവിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ആയിരുന്നു അഹീഥോഫെൽ. എന്നാൽ വിദ്വേഷം മൂലം താൻ രാജാവിനെ ഒറ്റിക്കൊടുക്കുകയും അബ്ശാലോമിന്റെ ഗൂഢാലോചനയിൽ പങ്കു ചേരുകയും ചെയ്തു. തൽഫലമായി അവസാനമായി തൻ ദാരുണമായി ആത്മഹത്യ ചെയ്തു. നിങ്ങളെയും വിദ്വേഷം നശിപ്പിക്കാതിരിപ്പാൻ അതിന്റെ കാരണവും പ്രതിവിധിയും അഞ്ചാം ദിവസത്തെ ബൈബിൾ ധ്യാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതിക്ക് വിജയ് തങ്കയ്യയ്ക്ക് നന്ദി പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://www.facebook.com/ThangiahVijay