വിദ്വേഷം നിങ്ങളെ നശിപ്പിക്കരുത്ഉദാഹരണം
കൈപ്പിന്റെ ആത്മാവിനുള്ള പ്രതിവിധി എന്താണ്?
കൈപ്പിനെ പ്രതിവിധിക്കാനുള്ള ഔഷധം ഒരു വൃക്ഷത്തിൽ നിന്നും വരുന്നു. പഴയ നിയമത്തിൽ പുറപ്പാട് 15:23 ൽ നാം വായിക്കുന്നു, ഇസ്രായേൽ മക്കൾ മാറയിലെത്തിയപ്പോൾ മാറയിലെത്തിയപ്പോൾ കുടിക്കാനവർക്കു കഴിഞ്ഞില്ല. അത് കൈപ്പുള്ളതായിരുന്നു. അപ്പോൾ മോശക്ക് ദൈവം ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവനതു വെള്ളത്തിലിട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. വൃക്ഷം (കുരിശ്) കൈപ്പായ ലോകത്തിലേക്കിറങ്ങിയപ്പോൾ ജീവിതം മധുരമായി തീർന്നു.
ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ അടയാളമാണ് യേശുക്രിസ്തുവിന്റെ കുരിശ്. അതു നമ്മുടെ ജീവിതത്തിലെ കൈപ്പിനെ വേരോടെ പിഴുതു കളയുന്നു. പാപം അറിയാത്തവൻ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു അവൻ നമുക്കു വേണ്ടി പാപമാക്കി'' (2 കൊരിന്തിര് 2:21)
ദൈവം നമ്മുടെ കുറച്ചു പാപങ്ങൾ ക്ഷമിക്കാനല്ല നമ്മെ വിളിച്ചത്. മറിച്ച് എല്ലാം ക്ഷമിക്കാനാണ്. ഏറ്റവും അധികമുള്ള കൈപ്പിനെ സൂക്ഷിക്കാനല്ല (എബ്രായർ 12 :15 ) മറിച് ഒരു കയ്പ്പും നമ്മിൽ ഉണ്ടാകാൻ പാടില്ല.
ആരെങ്കിലും രണ്ടു ശതമാനം എലിവിഷം കലർത്തിയ ഒരു കേക്ക് നിങ്ങള്ക്ക് ദാനം ചെയ്താൽ എനിക്കുറപ്പുണ്ട് ആരും അതിൽ ഒരു കഷ്ണം പോലും വാങ്ങില്ല. വിഷം ചെറിയ ഒരു ശതമാനം ആണെങ്കിൽ പോലും. അളവല്ല ഇവിടുത്ത വിഷയം എന്നാൽ ചെറിയ അളവിലെ വിഷത്തിന്റെ സാന്നിധ്യം പോലും അപകടമുണ്ടാക്കുന്നു.
നാം കേക്ക് പോലെയാണ്. കൈപ്പു എലിവിഷവും. ആരോ പറഞ്ഞത് പോലെ "വിഷം കുടിച്ചിട്ട് മറ്റൊരു വ്യക്തി മരിക്കാൻ കാത്തിരിക്കുന്നത് പോലെയാണ് കൈപ്പ്”.
കൈപ്പുണ്ടാക്കുന്ന വിഷത്തെ പ്രതിവിധി ചെയ്യാനുള്ള ഒരു വഴിയെന്നത് യേശുക്രിസ്തുവിലൂടെ നമ്മുക്ക് ലഭിച്ച ആ വലിയ ക്ഷമ ഓർക്കുകയെന്നതത്രെ. ക്ഷമ എന്നത് ഒരു ക്രിയയാണ്, ഒരു വികാരമല്ല. അത് നാം ചെയ്തു കാണിക്കേണ്ട കാര്യമാണ്, അല്ലാതെ നമ്മൾ അനുഭവിച്ചറിയുന്നതോ പ്രാർഥിക്കുന്നതോ അല്ല.നാം പിണങ്ങിയ (ഏറ്റുമുട്ടിയ) വ്യക്തിയുടെ അടുക്കൽ പോയി ക്ഷമിക്കുമ്പോൾ സമാധാനം അതിനു പുറകെ കടന്നുവരുന്നു. അവർ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ക്ഷമിച്ചാലും ദൈവീക സമാധാനം നിങ്ങളുടെ ഹൃദയത്തിൽ ലഭിക്കുന്നു.
മറ്റുള്ളവർ നമ്മുടെ അടുക്കൽ വന്നു മുട്ടിന്മേൽ ഇഴയുമ്പോൾ അല്ല നാം അവർക്കു ക്ഷമ കൊടുക്കേണ്ടത്. അവർ തെറ്റുകാരെന്നും നാം തെറ്റുകാരല്ലെന്നും അവർ തിരിച്ചറിഞ്ഞു നമ്മുടെ ക്ഷമയ്ക്കായി യാചിക്കുന്നു വരെ നാം നീട്ടികൊണ്ടു പോകേണ്ട ഒന്നല്ല ക്ഷമ. എന്നാൽ ക്ഷമ എന്നത് നാം മറ്റുള്ള വ്യക്തികളോട് പക സൂക്ഷിച്ചു വയ്ക്കുന്നില്ല എന്നൊരു മനോഭാവമാണ്. നാം കൈപ്പു വഹിക്കാൻ പാടില്ല. കാരണം കൈപ്പു മറ്റുള്ളവരെ അല്ല നമ്മെയത്രേ വൃണപ്പെടുത്തുന്നത്.
നിങ്ങൾ കുരിശിനരികിൽ വന്നു നിങ്ങളുടെ ക്ഷമ കണ്ടെത്തിയോ? എഴുന്നേറ്റ് യേശുവിന്റെ ക്ഷമ നിങ്ങൾക്കെതിരെ തെറ്റുചെയ്തവർക്കു ദാനമായി കൊടുത്തു. കൈപ്പിൽ ജീവിച്ചു നമ്മെത്തന്നെ ഒരിക്കലും നശിപ്പിക്കരുത്.
ഉദ്ധരണി: "ക്ഷമ ദാനമായി ലഭിക്കുന്നത് ജീവൻ നിലനിർത്താൻ പ്രാണവായു ലഭിക്കുന്നതു പോലെയാണ്" - ജോർജ് മാക്ഡൊണാൾഡ്
പ്രാർത്ഥന: കർത്താവെ, അങ്ങ് കാൽവറി കുരിശിൽ വച്ച് എനിക്ക് തന്ന ക്ഷമയാണ് മറ്റുള്ളവർക്ക് ക്ഷമ കൊടുക്കുവാൻ എന്നെയും ഇടയാക്കിയതെന്ന് ഞാൻ തിരിച്ചറിയുന്നു. കുരിശിങ്കൽ വന്നു ഈ ക്ഷമ പ്രാപിച്ചെടുക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സംഗ്രേഹം- ദാവീദ് രാജാവിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ആയിരുന്നു അഹീഥോഫെൽ. എന്നാൽ വിദ്വേഷം മൂലം താൻ രാജാവിനെ ഒറ്റിക്കൊടുക്കുകയും അബ്ശാലോമിന്റെ ഗൂഢാലോചനയിൽ പങ്കു ചേരുകയും ചെയ്തു. തൽഫലമായി അവസാനമായി തൻ ദാരുണമായി ആത്മഹത്യ ചെയ്തു. നിങ്ങളെയും വിദ്വേഷം നശിപ്പിക്കാതിരിപ്പാൻ അതിന്റെ കാരണവും പ്രതിവിധിയും അഞ്ചാം ദിവസത്തെ ബൈബിൾ ധ്യാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതിക്ക് വിജയ് തങ്കയ്യയ്ക്ക് നന്ദി പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://www.facebook.com/ThangiahVijay