വിദ്വേഷം നിങ്ങളെ നശിപ്പിക്കരുത്ഉദാഹരണം
എന്ത് കാരണം കൊണ്ടാണ് അഹീഥോഫെൽ തന്റെ ഉറ്റ സുഹൃത്തിനെ വഞ്ചിചത്ത്?
എങ്ങനെയാണു ദാവീദിന്റെ വിശ്വസ്തനും ഉറ്റ സുഹൃത്തുമായ അഹീഥോഫെൽ തന്നെ വഞ്ചിച്ചത് എന്ന് മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ ദൈവവചന പഠനം തെളിവായി ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
മനുഷ്യരിൽ വിദ്വേഷം ഉണ്ടാകുന്നതിനു ഇപ്പോഴും ചില കാരണങ്ങൾ കാണാം. അധിക്ഷേപം കൊണ്ടോ തെറ്റായ പെരുമാറ്റം കൊണ്ടോ, തിരിച്ചു സ്നേഹം കിട്ടാത്തത് കൊണ്ടോ, ഇങ്ങനെയുള്ള അനേകം കാരണങ്ങൾ കൊണ്ടാകാം.
അഹീഥോഫെലിന്റെ വിദ്വേഷത്തിന് ഒരു കാരണം ഉള്ളതായി നമുക്ക് കാണാൻ സാധിക്കും. 2 ശമുവേൽ 11 : 3 ൽ നാം വായിക്കുന്നു. "ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിച്ചു. അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത് - ശേബ എന്ന് അറിഞ്ഞു."
എലിയാം ആരാണെന്നു അറിയുന്നതിൽ കൂടി ഈ സങ്കടകരമായ വസ്തുത തിരിച്ചറിയാൻ സാധിക്കും. 2 ശമുവേൽ 23 ൽ ദാവീദിന്റെ വീരന്മാരുടെ പേരുകൾ കാണാൻ സാധിക്കും. വീരന്മാരുടെ പേരുകൾ നിരീക്ഷിക്കുമ്പോൾ 2 ശമുവേൽ 23 ന്റെ അവസാന ഭാഗത്തു അതായത് 34 ൽ വായിക്കുന്നു. "ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലിയാം "
ബത്ത് - ശെബയുടെ പിതാവിന്റെ പിതാവ് ആയിരുന്നു അഹീഥോഫെൽ. ദാവീദ് രാജാവിന്റെ ഈ പ്രവൃത്തി കാരണം തന്റെ കുടുംബം തകർന്നു തരിപ്പണമായിരുന്നു.
ബത്ത് - ശെബയുമായുള്ള വ്യഭിചാരവും ഊരിയാവിനെ താൻ കൊലപ്പെടുത്തിയതും കൊണ്ട് അവർ ദാവീദിനെ അത്യന്തം വെറുത്തു കളഞ്ഞു. അഹീഥോഫെൽ കോപാകുലനായി. ഊരിയാവു മരിച്ചു; അവന്റെ സ്നേഹ നിധിയായ ബത്ത് - ശെബയെ ദാവീദ് വഴിതെറ്റിച്ചു. ക്രോധം പൂണ്ട അഹീഥോഫെൽ ദാവീദിനെ വിട്ടു ഉപേക്ഷിച്ചു. വ്യസനം നിമിത്തം മൂഢനെപ്പോലെ ഗില്യോന്യയിൽ തന്റെ ഭവനത്തിലേക്ക് മടങ്ങിച്ചെന്നു.
എന്ത് മാത്രം ആഘാതമാണ് തനിക്കും തന്റെ കുടുംബത്തിനും ദാവീദിന്റെ വിശ്വാസ വഞ്ചന മുഖാന്തിരം നേരിടേണ്ടി വന്നത്. അഹീഥോഫെൽ ബഹുമാനത്തോടും ഭിന്നതയില്ലാതെയും ഭക്തിയോടെ ദാവീദിനെ സേവിച്ചു, യുദ്ധത്തിന് തന്റെ ആൺമക്കളെ കൊടുത്തു, കൂടാതെ തന്റെ മരുമകനെയും കൊടുത്തു (ദാവീദിന്റെ വീരന്മാരിൽ ഒരാളായിരുന്ന ഊരിയാവു).
അതിനു ശേഷമുള്ള ദാവീദിന്റെ കൈപ്പോടുകൂടിയ ഏറ്റുപറച്ചിൽ അഹീഥോഫെന്റെ ഹൃദയത്തെ കഠിനപ്പെടുത്തി. തന്റെ ഏറ്റുപറച്ചിലിനും കണ്ണുനീരിനും ഊരിയാവിനെ മടക്കിക്കൊണ്ടുവരാൻ കഴിയുമോ? മാനഭംഗപ്പെടുത്തിയ ബത്ത് - ശെബയുടെ ജീവിതത്തിലെ കറ തന്റെ കണ്ണുനീരിനു തീർക്കാൻ കഴിയുമോ? ഒരിക്കലുമില്ല! 10 വർഷത്തിന് ശേഷം അബ്ശാലോം തന്റെ പിതാവിനെ വഞ്ചിക്കുന്നു എന്ന് അഹീഥോഫെൽ കേട്ടപ്പോൾ, താൻ ഇത് തനിക്ക് ലഭിച്ച അവസരം എന്ന് കണ്ടു.
അഹീഥോഫെലിനു രാജാവിനോട് വിദ്വേഷം ഉണ്ടെന്നു അബ്ശാലോം അറിഞ്ഞു. അതുകൊണ്ട് 2 ശമുവേൽ 15 ന്റെ 12 ൽ വായിക്കുന്നു "അബ്ശാലോം അഹീഥോഫെലിനെ ഗിലോന്യയിൽ നിന്നും ആളയച്ചു വരുത്തി. അവന്റെ കൂട്ടുകെട്ടിന് ബലം ഏറിവന്നു. "
2 ശമുവേൽ 16:20 ൽ നാം വായിക്കുന്നു, അഹീഥോഫെൽ അബ്ശാലോമിന്റെ ഉപദേഷ്ടാവായി മാറി: " അനന്തരം അബ്ശാലോം അഹീഥോഫെലിനോട്: നാം ചെയ്യേണ്ടത് എന്ത് എന്ന് നിങ്ങൾ ആലോചിച്ചു പറവിൻ എന്ന് പറഞ്ഞു.
ജെ ആദം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കിന്നു. ആരെങ്കിലും ഒരാൾ നിങ്ങൾക്കെതിരെ ഒരു തെറ്റായ പ്രവൃത്തി ചെയ്താൽ രണ്ടു തരാം തെറ്റായ പ്രതികരണം ഉണ്ടാവാം. ഒന്നുകിൽ നിങ്ങൾ അത് "ഊതി വീർപ്പിക്കും" അല്ലെങ്കിൽ " ശാന്തമാകും." വ്യക്തികൾ അവരുടെ കോപത്തെ കൈകാര്യം ചെയ്യാതെ ശാന്തമാക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതെന്തെന്നാൽ പിന്നത്തേതിൽ അതൊരു പൊട്ടിത്തെറിക്ക് കാരണമാകും. ഇതായിരുന്നു അഹീഥോഫെന്റെ ജീവിതത്തിലും സംഭവിച്ചത്.
10 വര്ഷം തൻ കാത്തിരുന്നു. ഈ വിദ്വേഷം തന്റെ ഉള്ളിൽ ഒരു അർബുദ രോഗം പോലെ വളരുകയും അവസാനം തനിക്കുതന്നെ ജീവഹാനി വരുത്തുകയും ചെയ്തു. ദാവീദ് ബത്ത് - ശെബയെ അപമാനിച്ചതും ഊരിയാവിനെ കൊന്നതും നിമിത്തം തന്റെ ഉള്ളിൽ തറഞ്ഞു കയറിയ പ്രതികാരം കൊണ്ട് ക്ഷമാപരമല്ലാത്ത ഒരു തെറ്റായ ന്യായവിധി നടത്തി. അവൻ ഒരിക്കലും അവന്റെ ഉള്ളിൽ കൈപ്പു വളരാൻ അനുവദിക്കേണ്ടതല്ലായിരുന്നു.
നിങ്ങൾ ആർക്കെങ്കിലും എതിരായി വര്ഷങ്ങളായി വിരോധോം സൂക്ഷിക്കുന്നുണ്ടോ? അത് ഒരിക്കലും നിങളുടെ ഉള്ളിൽ അർബുദം പോലെ വളരാനോ ജീവഹാനി വരുത്തുവാനോ അനുവദിക്കരുത്.
ഉദ്ധരണി: “കൈപ്പു എന്ന ഒരു രാസപദാർത്ഥം അത് സൂക്ഷിച്ചിരിക്കുന്ന പാത്രത്തെ നശിപ്പിക്കും.”
പ്രാർത്ഥന: കർത്താവേ, മറ്റുള്ളർക്കെതിരായി ഒരിക്കലും വിദ്വേഷം കാണിക്കാതിരിക്കുവാൻ സഹായിക്കേണമേ. അവർ എന്ത് തെറ്റ് ചെയ്താലും അത് അവർക്കു ഹാനി വരുത്തില്ല മറിച് അത് എനിക്കുതന്നെ ഹാനി വരുത്തുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു ആമേൻ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സംഗ്രേഹം- ദാവീദ് രാജാവിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ആയിരുന്നു അഹീഥോഫെൽ. എന്നാൽ വിദ്വേഷം മൂലം താൻ രാജാവിനെ ഒറ്റിക്കൊടുക്കുകയും അബ്ശാലോമിന്റെ ഗൂഢാലോചനയിൽ പങ്കു ചേരുകയും ചെയ്തു. തൽഫലമായി അവസാനമായി തൻ ദാരുണമായി ആത്മഹത്യ ചെയ്തു. നിങ്ങളെയും വിദ്വേഷം നശിപ്പിക്കാതിരിപ്പാൻ അതിന്റെ കാരണവും പ്രതിവിധിയും അഞ്ചാം ദിവസത്തെ ബൈബിൾ ധ്യാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതിക്ക് വിജയ് തങ്കയ്യയ്ക്ക് നന്ദി പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://www.facebook.com/ThangiahVijay