ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020ഉദാഹരണം
ജെറുശലേമിലേക്കുള്ള ജൈത്രയാത്ര | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 1
ആമുഖം
യേശു പല പ്രാവശ്യം യെരുശലേം സന്ദര്‍ശിച്ചിരുന്നുവെങ്കിലും "ഓശാന ഞായര്” എന്ന് വിളിക്കപ്പെടുന്ന ആ ദിവസം ഒലിവ് മലയില്‍ നിന്നും യെരുശലേമിലേക്ക് താന്‍ നടത്തിയ ആ പ്രവേശനം വലിയ പ്രാധാന്യമുള്ളതായിരുന്നു. പ്രവചനത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കഴുതക്കുട്ടിയുടെ പുറത്ത് കയറി വന്നത് ഒരു വിജയിയുടെ എളിമ നമ്മെ കാട്ടിത്തരുന്നു. തന്‍റെ ക്രൂശികരണത്തിനും മരണത്തിനും ഒരാഴ്ച മുമ്പുള്ള ആ വരവില്‍ ജനങ്ങള്‍ തങ്ങളുടെ അങ്കികളും മരച്ചില്ലകളും വഴിയില്‍ വിരിക്കുന്നു. ദൈവരാജ്യത്തിന്‍റെ വരവിനായി കാത്തിരുന്ന അവര്‍ പാടുന്നു - ‘യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ (സങ്കീ.118:26).
ഒരു നിമിഷം ചിന്തിക്കുക
· ദേവാലയാങ്കണത്തിലെ കച്ചവടം എന്ത് കൊണ്ട് യേശുവിനെ അസന്തുഷ്ടനാക്കി ?
· ക്രിസ്തുവിന്‍റെ എളിമ എങ്ങനെ നിങ്ങളുടെ ജീവിതത്തിന് ഒരു മാതൃകയാക്കാം ?
വിശ്വാസത്തിന്‍റെ ചുവട്
എളിമയുള്ള രാജാവായ കര്‍ത്താവിന് നന്ദി പറയുവാന്‍ ഒരു നിമിഷം വേര്‍തിരിക്കുക. നിങ്ങളുടെ ജീവിതത്തിലെ നാശകരമായ അഹങ്കാരത്തെ ചൂണ്ടി കാണിക്കുവാന്‍ അദ്ദേഹത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/DigitalEasterExperience2020