ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020ഉദാഹരണം
യേശുവിനെ അറസ്റ്റു ചെയ്യുന്നു | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 4
ആമുഖം
താന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടും എന്ന് പിടിക്കപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് യേശു ശിഷ്യന്മാരോട് പറഞ്ഞു. താന്‍ ഒരു പാപവും ചെയ്തില്ലെങ്കിലും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും നയിച്ച ജനക്കൂട്ടം തന്നെ ഒരു കുറ്റവാളിയെപ്പോലെ കരുതി. യെഹൂദന്മാരുടെയോ റോമാക്കാരുടെയോ ഒരു കോടതിയും യേശുവില്‍ ശിക്ഷിക്കാന്‍ പറ്റിയ ഒരു കുറ്റവും കണ്ടെത്തിയില്ല. നമ്മുടെ പാപങ്ങള്‍ നിമിത്തം യേശു അനീതി സഹിച്ചു. പലപ്പോഴും പരീക്ഷ കടന്നു വരുമ്പോള്‍ നാം പത്രോസിനെപ്പാലെ യേശുവിനെ തള്ളി പറയും. അത്തരം അവസരങ്ങളില്‍ യേശുവിന്‍റെ കൃപ നമുക്ക് സഹായമായി വരും.
ഒരു നിമിഷം ചിന്തിക്കുക
· നിങ്ങള്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ ഒരാളായിരുന്നുവെങ്കില്‍, ക്രിസ്തുവിനെ പിടിച്ച് കെട്ടുന്നത് കാണുമ്പോള്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?
വിശ്വാസത്തിന്‍റെ ചുവട്
ക്രിസ്തുവിന് വേണ്ടി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുവര്‍ക്ക് വേണ്ടി, അവരുടെ സുരക്ഷയ്ക്കും, അവര്‍ വിശ്വാസത്തില്‍ നില നില്ക്കുവാനും വേണ്ടി, ഒരു നിമിഷം പ്രാര്‍ത്ഥിക്കാം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/DigitalEasterExperience2020