ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020ഉദാഹരണം
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 7
ആമുഖം
യേശുവിന്‍റെ മരണം, കബറടക്കം, ഉയിര്‍ത്തെഴുന്നേൽപ്പ് എന്നിവ ലോകചരിത്രത്തിന്‍റെ ഗതിയെ എക്കാലത്തേക്കുമായി മാറ്റി മറിച്ചു. ഇവയാണ് നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം. യേശുവിന്‍റെ മരണം നമ്മുടെ പാപത്തിന്‍റെ പ്രായശ്ചിത്തവും ഉയിര്‍ത്തെഴുന്നേൽപ്പ് പുതിയ ആകാശവും ഭൂമിയിലുമുള്ള നമ്മുടെ നിത്യവാസത്തിന്‍റെ വാഗ്ദത്തവുമാണ്.
ഒരു നിമിഷം ചിന്തിക്കുക
· യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേൽപ്പ് നമ്മുടെ ഇന്നത്തെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും ?
· യേശുവിന്‍റെ ശൂന്യമായ കല്ലറയും, മരണത്തിന്മേലുള്ള വിജയവും നമ്മള്‍ക്ക് നല്‍കുന്ന പ്രത്യാശ എന്താണ് ?
വിശ്വാസത്തിന്‍റെ ചുവട്
ശൂന്യമായ കല്ലറയും മരണത്തിന്മേലുള്ള യേശുവിന്‍റെ വിജയവും ഒരു നിമിഷം ധ്യാനിക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/DigitalEasterExperience2020