ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020ഉദാഹരണം
യേശുവിന്റെ വിചാരണയും ക്രൂശീകരണവും | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 5
ആമുഖം
റോമന്‍ ഗവര്‍ണ്ണറായിരുന്ന പീലാത്തോസിന്‍റെ വിസ്താരത്തില്‍ യേശുവില്‍ കുറ്റമൊന്നും കണ്ടില്ല. പക്ഷേ, യഹൂദന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി യേശുവിനെ ക്രൂശിപ്പാന്‍ വിധിച്ചു. യേശുവിന്‍റെ തലയ്ക്ക് മുകളില്‍ യെഹൂദന്മാരുടെ രാജാവ് എന്നൊരു പരിഹാസവാചകവും കുരിശിന്മേല്‍ എഴുതി വെച്ചു.
ഒരു നിമിഷം ചിന്തിക്കുക
· യേശുവിന്‍റെ വിസ്താരത്തില്‍ നിങ്ങളെ അതിശയിപ്പിച്ച ഒരു കാര്യം ഏത് ?
· യേശുവിന്‍റെ ക്രൂശീകരണം നമ്മള്‍ക്ക് എന്താണ് നല്‍കിയത് ?
വിശ്വാസത്തിന്‍റെ ചുവട്
യേശുവിന്‍റെ ക്രൂശീകരണത്തിന്‍റെ വേദഭാഗം വായിച്ച് നിങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ കാര്യം കണ്ടെത്തുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/DigitalEasterExperience2020