ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)ഉദാഹരണം
അഞ്ചപ്പവും രണ്ട് മീനും 'ഐസൊലേഷൻ കാലവും'
യേശു അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം (ആയിരക്കണക്കിന്) ആളുകളെ പോഷിപ്പിച്ച സംഭവം (യോഹന്നാൻ 6:1-15) നാല് സുവിശേഷകരും രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളിൽ ഒന്നാണ്. അന്യവത്കരിക്കപ്പെട്ടവരും അശണരുമായ ആയിരക്കണക്കിനാളുകൾ തന്റെ അടുക്കലേക്ക് വരുന്നത് കണ്ടപ്പോൾ അവരുടെ അടിസ്ഥാന ആവശ്യമായ വിശപ്പിന് പരിഹാരം കാണുവാൻ ശിഷ്യവൃന്ദങ്ങളോട് ആവശ്യപെടുന്നു. ആറു മാസത്തെ കൂലികൊണ്ടുപോലും അൽപ്പമെങ്കിലും നൽകാൻ സാധ്യമല്ല എന്ന ഫിലിപ്പോസിന്റെ നിഗമനം വിശപ്പിന്റെ തീവ്രസ്വഭാവവും അത് ശമിപ്പിക്കുന്നതിന്റെ വലിയ ആവശ്യകതയെയും സൂചിപ്പിക്കുന്നു.
ഇവിടെ ഒരു ബാലകന്റെ കൈയിൽ അഞ്ചപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും അത് എന്തുള്ളു എന്ന വിലാപം ഉറവിടത്തിന്റെ അപര്യാപ്തതയെ ദ്യോതിപ്പിക്കുന്നു (the insufficiency of resources). ഒരു ബാലകൻ എന്ന പദപ്രയോഗം യുവാവ് എന്ന അർത്ഥവും നൽകാവുന്നതാണ് (ഉത്പത്തി 37 ആം അധ്യായത്തിൽ 17 വയസ്സുള്ള യോസേഫിനെ പരിചയപ്പെടുത്തുമ്പോൾ ഈ പദം ഉപയോഗിച്ചിട്ടുണ്ട്).
ഈ ഐസൊലേഷൻ കാലത്തിൽ, ആവശ്യത്തിന്റെ അപാരതയും (immensity of need) ഉറവിടങ്ങളുടെ അപര്യാപ്തതയും (insufficiency of resources) ഒരു യാഥാർഥ്യമാണ്. ഇവിടെയാണ് അഞ്ചപ്പവും രണ്ട് മീനും നൽകിയ യുവാവിനെ പോലുള്ളവരുടെ പ്രസക്തി. അന്യവത്കരിക്കപ്പെട്ട, അശരണരായ ആയിരക്കണക്കിനാളുകളെ വിശപ്പടക്കുവാൻ ഈ ഐസൊലേഷൻ കാലത്ത് യുവജന സംഘടനകൾ (സഭാ വ്യത്യാസമില്ലാതെ) മുന്നോട്ട് വരണം. നമ്മുടെ സർക്കാർ തുടക്കമിട്ട കമ്മ്യുണിറ്റി കിച്ചൻ പോലുള്ള പ്രവർത്തങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിക്കാം. സമൂഹത്തിന് നന്മയായി മാറാം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഈ ലോക് ഡൗൺ സമയത്ത് വേദാധ്യാപകനും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. ബിജു ചാക്കോ (ഡെറാഡൂൺ) ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ എഴുതിയ തിരഞ്ഞെടുത്ത ഏഴ് പ്രതിദിന ചിന്തകൾ... ഈ ചിന്തകൾ അനേകർക്ക് ആശ്വാസവും അനുഗ്രഹവുമായിരുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion/