ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)ഉദാഹരണം

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

7 ദിവസത്തിൽ 6 ദിവസം

മഹാമാരിയും മരണത്തിന് അണികളെ വിട്ടുകൊടുക്കാത്ത നേതാവും

കോവിഡ്-19 പ്രതിരോധത്തിന്റെ "കേരള മോഡൽ" പല തദ്ദേശീയ നേതാക്കന്മാരും അവരുടെ പ്രസംഗത്തിൽ എടുത്തു കാട്ടാൻ മനഃപൂർവം വിസ്മരിച്ചാലും, ലോകം മുഴുവൻ പ്രതീക്ഷയോടെയും അഭിവാദ്യങ്ങളോടെയും ഏറ്റെടുത്ത ഒന്നാണ്. മരണത്തിന് അണികളെ വിട്ടുകൊടുക്കില്ല എന്ന നേതാവിന്റെ (കേരള മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും) നിശ്ചയദാർഢ്യം ഏത് മനുഷ്യനും, വിശേഷിച്ച്‌ ലോകത്തെമ്പാടുമുള്ള മലയാളി സമൂഹത്തിന് ആത്മധൈര്യവും ആവേശവും പകരുന്ന ഒന്നാണ്.

"ഞാൻ നല്ല ഇടയനാകുന്നു" എന്ന യേശു ക്രിസ്തുവിന്റെ വിഖ്യാതമായ പ്രസ്താവന, മരണത്തിന് ആടുകളെ വിട്ടുകൊടുക്കാതെ, പ്രത്യുത അവർക്കായി ജീവൻ അർപ്പിച്ച്‌ ജീവനിലേക്കും സമൃദ്ധിയായ ജീവനിലേക്കും നയിക്കുവാൻ ലോകത്തിലേക്ക് വന്ന നേതാക്കന്മാരുടെ നേതാവും, രാജാധിരാജാവും ജീവന്റെ നായകനും യേശു  മാത്രമാണെന്നതിന്റെ തെളിവാണ്. (യോഹന്നാൻ 10:10-11). 

മോഷ്‌ടിക്കുകയും അറുക്കുകയും മുടിക്കുകയും ചെയ്യുന്ന കള്ളന്മാരും കവർച്ചക്കാരും (യോഹന്നാൻ 10:1, 10) ആളുകളുടെ ജീവന് വില കല്പിക്കാതെ നേതാവ് ചമയുന്ന സാഹചര്യത്തിൽ ആണ്  തന്റെ അനുയായികൾക്ക് നിത്യജീവൻ നൽകി, "അവരിലാരും  നശിച്ചു പോകയില്ല, അവയെ എന്റെ കൈയിൽനിന്നും പിടിച്ചു പറിക്കുവാൻ ആർക്കും കഴിയുകയില്ല" (യോഹന്നാൻ 10:28) എന്ന യേശുവിന്റെ ഉറപ്പായ പ്രഖ്യാപനത്തിന്റെ പ്രസക്തി. 

അതുമാത്രമല്ല, തന്റെ അനുയായികൾക്ക്  ദൈവീക  സംരക്ഷണത്തിന്റെ  ഉറപ്പ് യേശു നൽകുന്നു. ആളുകളുടെ ജീവനെ എന്ത് വിലകൊടുത്തും, ജീവൻ അർപ്പിച്ചും സംരക്ഷിക്കും എന്ന നിശ്ചയ ദാർഢ്യമാണ് ഏത് നേതാവിനെയും വ്യത്യസ്തനാക്കുന്നത്. അങ്ങനെയെങ്കിൽ സകല സൃഷ്‌ടിയുടെയും വീണ്ടെടുപ്പിനായി ജീവൻ അർപ്പിച്ച യേശുവോളം നിസ്തുല്യനായ ഒരു നേതാവില്ല. യേശു നൽകുന്ന വാഗ്‌ദത്തം, "അവന്റെ കരങ്ങളിൽ നാം സുരക്ഷിതരാണ്, നിത്യ മരണത്തിന് നമ്മെ വിട്ടുകൊടുക്കില്ല" എന്നാണ്.

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

ഈ ലോക് ഡൗൺ സമയത്ത്‌ വേദാധ്യാപകനും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. ബിജു ചാക്കോ (ഡെറാഡൂൺ) ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ എഴുതിയ തിരഞ്ഞെടുത്ത ഏഴ് പ്രതിദിന ചിന്തകൾ... ഈ ചിന്തകൾ അനേകർക്ക്‌ ആശ്വാസവും അനുഗ്രഹവുമായിരുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion/