മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

14 ദിവസത്തിൽ 10 ദിവസം

നിങ്ങള്‍ ചിന്തിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കുക

യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍ ആറ്റരികത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും. അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും. - സങ്കീര്‍ത്തനങ്ങള്‍ 1:2,3

ഞാന്‍ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വചനത്തെ എന്‍റെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു... ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ധ്യാനിക്കുകയും നിന്‍റെ വഴികളെ സൂക്ഷിക്കുകയും ചെയ്യുന്നു. - സങ്കീര്‍ത്തനങ്ങള്‍ 119:11,15

കംപ്യൂട്ടറുകളുടെ ആദ്യകാലത്ത് ഒരു പ്രത്യേക കാര്യം നടക്കണമെങ്കില്‍ അതിനാവശ്യമായ നിര്‍ദ്ദേശം കംപ്യൂട്ടറിന് നല്‍കണമായിരുന്നു. ഓരോ വ്യത്യസ്തമായ നിര്‍ദ്ദേശത്തിനും ഒടുവിലാണ് ഓരോ പ്രോഗ്രാമുകളും പ്രവര്‍ത്തിച്ചിരുന്നത്. 

കംപ്യൂട്ടറിന്‍റെ കാര്യത്തിലാണെങ്കില്‍, അത് നമുക്ക് വേഗത്തില്‍ മനസ്സിലാകും. എന്നാല്‍ നമ്മുടെ സ്വന്തം മനസ്സിന്‍റെ കാര്യത്തിലാണെങ്കില്‍ നമുക്കത് അറിയാന്‍ സാധിക്കുന്നില്ല, അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല. നിരവധി കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയിലേക്ക് കടന്നു വരുന്നു. അവയെല്ലാം കേവലം പാപം നിറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല. അപ്പോസ്തലനായ പൗലോസ് പറയുന്നു. "സകലത്തിലും എനിക്ക് കര്‍ത്തവ്യം ഉണ്ട് എങ്കിലും സകലവും പ്രയോജനം ഉള്ളതല്ല." (1 കൊരിന്ത്യര്‍ 6:12)

മനസ്സിന്‍റെ യുദ്ധത്തില്‍ വിജയം നേടുകയും, ശത്രുവിനെ പരാജയപ്പെടുത്തുകയും ചെയ്യണമെങ്കില്‍, എവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങള്‍ എത്രത്തോളം ദൈവവചനം ധ്യാനിക്കുന്നുവോ അത്രത്തോളം ശക്തരാകുകയും വിജയം എളുപ്പമായിത്തീരുകയും ചെയ്യും. 

വചനം ധ്യാനിക്കുന്നതും, പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം അനേകര്‍ക്കും അറിയില്ല. ദൈവവചനം വായിക്കുമ്പോഴൊക്കെ, ദൈവവചനത്തിലെ ആഴമേറിയ സത്യങ്ങള്‍ തങ്ങള്‍ ഗ്രഹിക്കുകയാണെന്ന് അവര്‍ ചിന്തിക്കുന്നു. മിക്കപ്പോഴും ആളുകള്‍ ബൈബിളിലെ ഓരോ അദ്ധ്യായം വീതമാണ് വായിക്കുന്നത്. അവസാനത്തെ വാക്യം വായിച്ചുകഴിയുമ്പോള്‍ അവര്‍ക്ക് വേദഭാഗത്തെക്കുറിച്ച് വളരെക്കുറച്ച് ആശയം മാത്രമാണ് ലഭിക്കുന്നത്. ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കുന്നവര്‍, അവര്‍ എന്ത് വായിക്കുന്നുവെന്ന് ചിന്തിക്കുന്നവരാണ്. 

ഈ വാക്കുകളല്ലെങ്കിലും അവര്‍ ഇപ്രകാരം ദൈവത്തോട് പറയുന്നവരാണ്. "ദൈവമെ, എന്നോട് സംസാരിക്കേണമെ, ഞാന്‍ അങ്ങയുടെ വചനത്തിലൂടെ കടന്നുപോകുമ്പോള്‍, അതിന്‍റെ ആഴം എനിക്ക് വെളിപ്പെടുത്തി നല്‍കേണമെ." 

കഴിഞ്ഞ അദ്ധ്യായത്തില്‍ ഞാന്‍ ഒന്നാം സങ്കീര്‍ത്തനം ഉദ്ധരിച്ചു. അനുഗ്രഹിക്കപ്പെട്ട ഒരു മനുഷ്യനെ ചൂണ്ടിക്കാട്ടിക്കൊണ്ട് ആരംഭിക്കുന്ന ഈ സങ്കീര്‍ത്തനം, തുടര്‍ന്ന് ആ വ്യക്തിയുടെശരിയായ പ്രവര്‍ത്തനരീതികളെക്കുറിച്ച് വിവരിക്കുന്നു. ദൈവവചനം ധ്യാനിക്കുന്നവര്‍ തക്കകാലത്ത് ഫലം കായിക്കുന്ന വൃക്ഷങ്ങള്‍ പോലെയാണെന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. അവര്‍ ചെയ്യുന്നതെല്ലാം സാധിക്കും.

ദൈവവചനത്തെ ധ്യാനിക്കുന്നതും അതെക്കുറിച്ച് ചിന്തിക്കുന്നതും ഫലങ്ങള്‍ ഉളവാക്കുമെന്ന് സങ്കീര്‍ത്തനക്കാരന്‍ വ്യക്തമാക്കുന്നു. ദൈവം ആരാണെന്നും, അവിടുന്ന് നമുക്കുവേണ്ടി എന്താണ് ചെയ്തിരിക്കുന്നതെന്നും മനസ്സിലാക്കുമ്പോള്‍, നാം വളരും. ഇത് അത്രത്തോളം ലളിതമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നിങ്ങള്‍ എന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത് ആയിത്തീരും. ദൈവത്തിന്‍റെ സ്നേഹത്തിലും ശക്തിയിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമ്മില്‍ അത് പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കും. 

ഫിലിപ്പിയര്‍ 4:8-ല്‍ അപ്പോസ്തലനായ പൌലോസ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. "സത്യമായത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായത് ഒക്കെയും, നിര്‍മ്മലമായത് ഒക്കെയും, രമ്യമായത് ഒക്കെയും, സല്‍ക്കീര്‍ത്തിയായത് ഒക്കെയും, സല്‍ഗുണമോ, പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍."

ദൈവവചന പഠനത്തിനായി മിക്ക ക്രിസ്ത്യാനികളും സമയം കണ്ടെത്തുന്നില്ല എന്നത് ദുഃഖകരമാണ്. അവര്‍ മറ്റുള്ളവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നു, പ്രസംഗ ടേപ്പുകളും മറ്റും ശ്രദ്ധിക്കുന്നു. എന്നാല്‍ ദൈവവചനത്തെ തങ്ങളുടെ ജീവിതത്തിന്‍റെ ഒരു പ്രധാനഭാഗമായി മാറ്റുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

നിങ്ങള്‍ ചിന്തിക്കുന്നത് എന്ത് എന്നതിനെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കുക. നല്ല കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോള്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ നല്ലതായിത്തീരും. യേശുക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ ഉപദേശങ്ങളെപ്പറ്റിയും നാം കൂടുതല്‍ ചിന്തിക്കുന്തോറും നാം ക്രിസ്തുവിനോട് കൂടുതല്‍ സദൃശരാകുകയും ശക്തരായി വളരുകയും ചെയ്യും. നിങ്ങള്‍ വളരുന്തോറും മനസ്സിന്‍റെ യുദ്ധത്തില്‍ വിജയം കൈവരിക്കും.

__________________

കര്‍ത്താവായ ദൈവമെ, അങ്ങയെ മഹത്വപ്പെടുത്തുന്ന രീതിയില്‍ ചിന്തിക്കാന്‍ എന്നെ ശക്തീകരിക്കേണമെ. അങ്ങയെക്കുറിച്ചും അങ്ങയുടെ വചനത്തെക്കുറിച്ചും ഉള്ള ദാഹം എന്‍റെ ജീവിതത്തില്‍ നല്‍കേണമെ. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ചോദിക്കുന്നു. ആമേന്‍.

ദിവസം 9ദിവസം 11

ഈ പദ്ധതിയെക്കുറിച്ച്

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam