മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
നാം ആഗ്രഹിക്കുന്നത് ലഭിക്കുന്നു
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും. - സദൃശവാക്യങ്ങള്‍ 3:5,6
ഞാന്‍ ആഗ്രഹിക്കുന്നതെന്താണെന്ന് എനിക്ക് മിക്കപ്പോഴും അറിയാം. അതുതന്നെ ലഭിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ മറ്റുള്ള മിക്ക ആളുകളെയും പോലെതന്നെയാണ്. നാം ആഗ്രഹിക്കുന്നത് ലഭിക്കാതിരിക്കുമ്പോള്‍ നിഷേധാത്മക വികാരങ്ങള്‍ ശക്തി പ്രാപിക്കും. (ആ വികാരങ്ങള്‍ ചിന്തകളില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ഓര്‍മ്മിക്കുക.)
"ഞാന്‍ ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയത് ആ ഡ്രസ് വാങ്ങാനാണ്. പക്ഷെ ഇപ്പോള്‍ എന്‍റെ സൈസിലുള്ള ഡ്രസ് ഇല്ലെന്ന് നിങ്ങള്‍ പറയുന്നു?"
"എച്ച്. ഡി. റ്റി. വികള്‍ സ്റ്റോക്കില്ലെന്ന് നിങ്ങള്‍ പറയുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ പരസ്യം നല്‍കിയത്?"
നാം മിക്കപേരും ഇങ്ങനെയാണ്. നാം ആഗ്രഹിക്കുന്നത് നമുക്ക് ലഭിക്കാതെവരുമ്പോള്‍, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് നാം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇത് നാം സ്കൂളില്‍ പഠിച്ചതല്ല. ജന്മനാ ഉള്ളതാണ്.
ഇതെഴുതുമ്പോള്‍, പലചരക്കുകടയിലെ ഒരു ദൃശ്യം ഞാന്‍ ഓര്‍ക്കുന്നു. ഒരു സ്ത്രീ സാധനങ്ങള്‍ എടുത്ത് ഉന്തുവണ്ടിയില്‍ വച്ച് കൊണ്ടുവരികയായിരുന്നു. പാല്‍പ്പൊടികള്‍ വച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവള്‍ നിന്നു. അവളോടൊപ്പമുള്ള രണ്ട് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടി വാശിപിടിക്കുന്നു. "വേണം, വേണം"
"വേണ്ട, ആവശ്യത്തിന് വീട്ടിലുണ്ട്" എന്ന് പറഞ്ഞ് അമ്മ മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി കരഞ്ഞുകൊണ്ട് "വേണം, വേണം" എന്നുപറഞ്ഞ് അമ്മയെ തള്ളാനും ഇടിക്കാനുമൊക്കെ തുടങ്ങി. ഏതായാലും അമ്മ കുട്ടിയുടെ ശ്രദ്ധ മറ്റുചിലതിലേക്ക് തിരിച്ചുവിട്ട് അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങി.
ഈ സ്വഭാവം കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു, മിക്ക സമയത്തും നാമെല്ലാവരും ഈ സ്വഭാവത്തോടെയാണ് ആയിരിക്കുന്നത്. നമുക്ക് എന്താണ് ആഗ്രഹമെന്ന് നാം നിശ്ചയിക്കുന്നു. അത് ലഭിക്കാതെ വരുമ്പോള്‍ നാം കോപിക്കുന്നു.
"ജാക്കും ഞാനും ഒരേ പ്രമോഷന് ശ്രമിച്ചിരുന്നു. ഞാനാണ് കമ്പനിയില്‍ കൂടുതല്‍ കാലം ഉണ്ടായിരുന്നത്, മാത്രമല്ല എന്‍റെ വില്പന കണക്കുകളും മികച്ചതായിരുന്നു. എനിക്കായിരുന്നു അര്‍ഹത, എന്നിട്ടും അവന് ജോലി കിട്ടി.
"എനിക്ക് ക്ലാസ്സില്‍ ഒരു പരീക്ഷയ്ക്ക് 98 ഗ്രേഡ് ഉണ്ടായിരുന്നു. പക്ഷെ അടുത്തതിന് 83 മാത്രമാണ് കിട്ടിയത്. അതിന് 100 ഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ ക്ലാസ്സില്‍ ഒന്നാമതാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനം മാത്രമാണുള്ളത്. എനിക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നു. പക്ഷെ ടീച്ചര്‍ക്ക് എന്നെ ഇഷ്ടമായിരുന്നില്ല."
ഈ പ്രശ്നത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന ആളുകള്‍ക്ക് അവര്‍ ആഗ്രഹിച്ചത് ലഭിച്ചില്ല. അതുകൊണ്ട് അവരുടേത് പൊതുവായ പ്രസ്താവനയാണ്. "എനിക്ക് അതിന് അര്‍ഹതയുണ്ടായിരുന്നു. പക്ഷെ ലഭിച്ചില്ല."
മിക്കപ്പോഴും ക്രിസ്ത്യാനികളായ നാം, പൂര്‍ണ്ണതയുള്ളതും, പ്രശ്നരഹിതവുമായ ഒരു ജീവിതവുമാണ് ആഗ്രഹിക്കാറുള്ളത്. വിജയവും, സന്തോഷവും, സമാധാനവും ഒക്കെയാണ് നമ്മുടെ പ്രതീക്ഷ. അതിന് വിഘ്നമുണ്ടാകുമ്പോള്‍ നാം പരാതിപ്പെടാന്‍ തുടങ്ങും.
നമുക്ക് ഒരു നല്ല ജീവിതം ഉണ്ടാകണം എന്നുതന്നെയാണ് ദൈവം ആഗ്രഹിക്കുന്നതെങ്കിലും, പലപ്പോഴും നാം ക്ഷമയോടെയും, സഹനവും പ്രകടിപ്പിക്കേണ്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ സ്വഭാവത്തെയും, ആത്മിക പക്വതയുടെ അളവിനെയും പരിശോധിക്കുന്ന സന്ദര്‍ഭങ്ങളാണ് ഇവ. നാം സ്ഥാനക്കയറ്റത്തിന് യോഗ്യരാണോ എന്ന് അവയിലൂടെ പരിശോധിക്കപ്പെടുന്നു.
നാം എല്ലായ്പ്പോഴും ഒന്നാം സ്ഥാനത്തായിരിക്കണമെന്നും, മറ്റുള്ളവര്‍ നമ്മെക്കാള്‍ കുറഞ്ഞ സ്ഥാനം മാത്രം വഹിക്കണമെന്നും നാം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? നാം പൂര്‍ണ്ണതയുള്ള ഒരു ജീവിതം മാത്രം നയിക്കാന്‍ അര്‍ഹതയുള്ളവരാണ് എന്ന് കരുതുന്നത് എന്തുകൊണ്ടാണ്? പലപ്പോഴും നാം ആയിരിക്കുന്നതിനെക്കാള്‍ വലുതായി നമ്മെക്കുറിച്ച് നാം സ്വയം ചിന്തിക്കുന്നതുകൊണ്ടായിരിക്കും അത്. വിനയമുള്ള ഒരു മനസ്സ് പിന്‍നിരയില്‍ ഇരിക്കാനും ദൈവത്തിന് നമ്മെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള സമയം നല്‍കാനും അനുവദിക്കും. ക്ഷമയോടും, വിശ്വാസത്തോടും കൂടെ നാം വാഗ്ദത്തങ്ങളെ അവകാശമാക്കണമെന്ന് ദൈവവചനം പറയുന്നു. ദൈവം നല്ലവനാണെന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ ജീവിതം അത്ര സുഖകരമല്ലാത്തപ്പോള്‍, ദൈവത്തിലുള്ള വിശ്വാസത്തില്‍ തുടരുവാനും അവനില്‍ ആശ്രയിക്കുവാനും നമുക്ക് സാധിക്കുന്നുണ്ടോ?
സാത്താന്‍ നമ്മുടെ മനസ്സുകൊണ്ടാണ് കളിക്കുന്നത്. മിക്കപ്പോഴും നിഷേധാത്മകമായ കാര്യങ്ങള്‍ അവന്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കും. "നിനക്ക് അതിന് അര്‍ഹതയില്ല. നീ യാതൊരു വിലയുമില്ലാത്തവനാണ്. നീ ഒരു വിഡ്ഢിയാണ്." ചിലപ്പോഴൊക്കെ മറ്റൊരു തന്ത്രവും അവന്‍ സ്വീകരിക്കും. നാം എത്രത്തോളം അദ്ധ്വാനിക്കുന്നുണ്ടെന്നും, നമുക്ക് എത്രയൊക്കെ നേടാനുള്ള അവകാശമുണ്ടെന്നും അവന്‍ നമ്മോട് പറഞ്ഞുതരും. നാം അത് കേള്‍ക്കുകയും വിശ്വസിക്കുകയുമാണെങ്കില്‍ നാം വഞ്ചിക്കപ്പെട്ടുപോയെന്നും, മറ്റാരൊക്കെയോ നമ്മെക്കൊണ്ട് നേട്ടമുണ്ടാക്കുകയാണെന്നും വിശ്വസിക്കുവാന്‍ ഇടയായിത്തീരും.
നാം ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോള്‍, നിരാശനായി "അത് എനിക്ക് അവകാശപ്പെട്ടതായിരുന്നു" എന്ന് വിലപിക്കും. നാം നമ്മുടെ ബോസിനോടോ, ടീച്ചറോടോ, മറ്റുള്ളവരോടോ കോപിക്കും എന്നുമാത്രമല്ല, നമുക്ക് അവകാശപ്പെട്ടത് നല്‍കാത്തതിന് ദൈവത്തോടുവരെ നാം കോപിക്കുന്നവരായിത്തീരും.
"അത് എനിക്ക് അവകാശപ്പെട്ടതായിരുന്നു" എന്ന് നാം പറയുന്നത് വലിയ അബദ്ധമാണ്. കാരണം അത് സ്വയം സഹതപിക്കലിലേക്ക് വഴിമാറും. ഒന്നുകില്‍ നിങ്ങള്‍ക്ക് ആ മനോഭാവം സ്വീകരിക്കാം. അല്ലെങ്കില്‍ ഒരു തെരഞ്ഞെടുപ്പിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് എന്ന് തിരിച്ചറിയാം. ജീവിതത്തെ അതായിരിക്കുന്ന അവസ്ഥയില്‍തന്നെ സ്വീകരിക്കുകയും അതില്‍ നിന്നും ഏറ്റവും മികച്ചതിനുവേണ്ടി ശ്രമിക്കുകയും ചെയ്യാം. അല്ലെങ്കില്‍ ഒന്നുംതന്നെ പൂര്‍ണ്ണതയുള്ളതല്ലെന്ന് പരാതിപ്പെട്ടുകൊണ്ട് മുന്നോട്ട് പോകാം.
യോനായുടെ കഥ ഞാന്‍ ഓര്‍ക്കുന്നു. നാല്പത് ദിവസം കൊണ്ട് നിനവെ പട്ടണം നശിച്ചുപോകുമെന്ന് അവന്‍ പ്രവചിച്ചു. എന്നാല്‍ അവിടെയുള്ള ജനം പശ്ചാത്തപിച്ചു. ദൈവം അവരുടെ നിലവിളി കേട്ടപ്പോള്‍ യോന കോപിച്ചു. "ആകയാല്‍ യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമെ, ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നത് എനിക്ക് നന്ന്" (യോന 4:3) എന്ന് അവന്‍ ദൈവത്തോട് പറഞ്ഞു.
ദുഃഖകരം അല്ലേ? ഒരു ലക്ഷത്തിഇരുപതിനായിരം പേര്‍ രക്ഷിക്കപ്പെടുന്നതിനെക്കാള്‍ താന്‍ പറഞ്ഞത് നിറവേറാന്‍ അവന്‍ ആഗ്രഹിച്ചു. നമ്മുടെ സാഹചര്യങ്ങളും മിക്കപ്പോഴും ഇതുപോലെ നാടകീയമായിരിക്കും. എന്നാല്‍ നാം പലപ്പോഴും സാത്താന്‍റെ ശബ്ദത്തിന് കാതോര്‍ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തില്‍ ആശ്രയിച്ച് ദൈവത്തോടൊപ്പം ആയിരിക്കാനുള്ള സാഹചര്യം നഷ്ടമാക്കുന്നു.
ദൈവകരങ്ങളിലേക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്നതാണ് ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം. നാം നമ്മുടെ ഇഷ്ടങ്ങളെ ദൈവത്തിന് സമര്‍പ്പിക്കുമെങ്കില്‍, സംഭവിക്കുന്നതൊന്നും നമ്മെ കുപിതരാക്കുകയില്ല. നാം ആഗ്രഹിച്ചതും നാം ചോദിച്ചതുമായ കാര്യം ദൈവം നമുക്ക് നല്‍കിയില്ലെങ്കില്‍, "എന്‍റെ ഇഷ്ടമല്ല, അങ്ങയുടേത് ആകട്ടെ" എന്നു പറയാന്‍ തക്കവണ്ണം നമ്മുടെ വിശ്വാസം ശക്തമായിരിക്കണം.
__________________
ദൈവമെ, എന്നെ സഹായിക്കേണമെ, ആഗ്രഹിച്ചത് ലഭിക്കാതെ വരുമ്പോള്‍ ഞാന്‍ നിരാശപ്പെടാറുണ്ട്. എന്നോട് ക്ഷമിക്കേണമെ. യേശുക്രിസ്തു പിതാവിന്‍റെ ഇഷ്ടത്തിന് വിധേയമായി ക്രൂശില്‍ മരിച്ചതുപോലെ, യേശുക്രിസ്തു മൂലം, പൂര്‍ണ്ണ വിധേയത്വത്തിലും, സമര്‍പ്പണത്തിലും അങ്ങ് നല്‍കുന്നതില്‍ തൃപ്തിപ്പെട്ട് ജീവിക്കാന്‍ എന്നെ ശക്തീകരിക്കണെ. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam