മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

14 ദിവസത്തിൽ 1 ദിവസം

ആസൂത്രിതമായ പദ്ധതികള്‍

നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും ആകാശ മണ്ഡലങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രെ. - എഫെസ്യര്‍ 6:12

"നിങ്ങള്‍ക്കെങ്ങനെ?" ഹെലന്‍ നിലവിളിച്ചെു. "നിങ്ങള്‍ക്കെങ്ങനെ ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിഞ്ഞു?" 

ടോം നിസഹായനായി തന്‍റെ ഭാര്യയെ നോക്കി. അവന്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തി. പാപപ്രവര്‍ത്തി ചെയ്ത അവന്‍ തന്‍റെ ഭാര്യയോട് ക്ഷമ ചോദിച്ചു.

"പക്ഷെ നിങ്ങള്‍ക്കറിയില്ലേ അത് തെറ്റാണെന്ന്?" അവള്‍ പറഞ്ഞു. "നമ്മുടെ വിവാഹബന്ധത്തെ ആത്യന്തികമായി വഞ്ചിക്കുകയാണ് അതെന്ന് നിങ്ങള്‍ക്ക് അറിയില്ലേ?"

"ഇത്തരമൊരു ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചതേയല്ല." ടോം കണ്ണീരോടെ പറഞ്ഞു.

ടോം കള്ളം പറഞ്ഞതല്ലായിരുന്നു. തെറ്റായ തെരഞ്ഞെടുപ്പുകളാണ് താന്‍ നടത്തുന്നതെന്ന് അവന് അറിയാമായിരുന്നു. എന്നാല്‍ അതിന്‍റെ പരിണിത ഫലങ്ങളെക്കുറിച്ച് അവന്‍ ബോധവാനായിരുന്നില്ല. ഒരു മണിക്കൂറോളം നീണ്ട അഭ്യര്‍ത്ഥനയ്ക്ക് ഒടുവില്‍ ടോം ചില കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. 

"ഞാന്‍ മറ്റൊരു സ്ത്രീയോട് ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് നൂറുകണക്കിന് കാര്യങ്ങളില്‍ നിന്നോട് അവിശ്വസ്തനായിരുന്നു." ഒരുമിച്ച് സമയം ചെലവഴിക്കാതിരുന്നതിനെക്കുറിച്ച്, തന്‍റെ വിമര്‍ശനാത്മകമായ പെരുമാറ്റത്തെക്കുറിച്ച്, അവളുടെ വൈകാരികമായ പ്രതികരണമില്ലായ്മയെക്കുറിച്ച്, ഓഫീസിലെ പ്രശ്നങ്ങളെക്കുറിച്ച് താന്‍ സംസാരിക്കുമ്പോള്‍ അവള്‍ ശ്രദ്ധിക്കാതിരിക്കുന്നതിനെക്കുറിച്ച് ടോം സംസാരിച്ചു. "വളരെ ചെറിയ കാര്യങ്ങള്‍, എല്ലായ്പ്പോഴും ചെറിയ കാര്യങ്ങള്‍." "തുടക്കത്തിലെങ്കിലും ചെറിയ കാര്യങ്ങളായിരുന്നു ഇവ." ടോം പറഞ്ഞു. 

സാത്താന്‍ മനുഷ്യജീവിതങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെതന്നെയാണ്. അസ്വസ്ഥതയുടെയും, അസ്വാരസ്യങ്ങളുടെയും, സംശയങ്ങളുടെയും, ഭയത്തിന്‍റെയുമൊക്കെ ആസൂത്രിതമായ പദ്ധതികള്‍ അവന്‍ മനുഷ്യമനസ്സുകളിലേക്ക് ബോംബുകളെപ്പോലെ വലിച്ചെറിയും. 

ഹെലന്‍ തന്നെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് കാര്യങ്ങള്‍ ആരംഭിച്ചതെന്ന് ടോം പറയുന്നു. അവള്‍ തന്നെ ശ്രദ്ധിക്കുന്നില്ല, തന്‍റെ മാനസികമായ ഭാവങ്ങളോട് പ്രതികരിക്കുന്നില്ല. അവന്‍ ആ ചിന്തകളില്‍ തുടര്‍ന്നു. അവള്‍ എന്തുചെയ്താലും അവന് ഇഷ്ടപ്പെടാതെയായി. തന്‍റെ അസംതൃപ്തികളുടെ പട്ടികയിലേക്ക് ഓരോന്നായി ഉള്‍പ്പെടുത്തുന്നതില്‍ അവന്‍ വ്യാപൃതനായിത്തീര്‍ന്നു.

ടോമിന്‍റെ ഒരു സഹപ്രവര്‍ത്തക ഇത് ശ്രദ്ധിക്കുകയും അവനോട് സഹതപിക്കുകയും ചെയ്തു. ഒരിക്കല്‍ അവള്‍ ഇങ്ങനെ പറഞ്ഞു. "ഹെലന് നിന്നെപ്പോലെ ഒരു കരുതലുള്ള ഭര്‍ത്താവിനെ ലഭിക്കാനുള്ള യോഗ്യതയില്ല." (അവളിലും സാത്താന്‍ പ്രവര്‍ത്തിച്ചിരുന്നു.) അവന്‍ തെറ്റായ വഴിയിലേക്ക് ഓരോ ചുവടു വയ്ക്കുമ്പോഴും സ്വയം ന്യായീകരിച്ചിരുന്നു. "ഹെലന്‍ എന്നെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, എന്നെ ശ്രദ്ധിക്കാന്‍ വേറെ ആളുകളുണ്ട്." 'ആളുകള്‍' എന്ന് അവന്‍ തന്നോടുതന്നെ പറഞ്ഞെങ്കിലും ആ സഹപ്രവര്‍ത്തകയെക്കുറിച്ചായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്.

സഹപ്രവര്‍ത്തക അവനെയും ശ്രദ്ധിച്ചു. ആഴ്ചകള്‍ക്ക് ശേഷം, അവളെ അവന്‍ ആലിംഗനം ചെയ്തു. തന്‍റെ ഭാര്യയില്‍ നിന്ന് ലഭിക്കുന്ന അതേ കരുതലുള്ള ആലിംഗനം ഇവളില്‍ നിന്നും ലഭിക്കുമെന്ന് അവന്‍ കരുതിയെങ്കിലും അതുണ്ടായില്ല. അത് അപകടകരമല്ലാത്ത ഒരു ആലിംഗനമായിരുന്നു - അല്ലെങ്കില്‍ അത് അങ്ങനെയാണ് കാണപ്പെട്ടത്. സാത്താന്‍ വലിയ തിടുക്കമുള്ളവനല്ല എന്ന് ടോമിന് അറിയില്ലായിരുന്നു. തന്‍റെ പദ്ധതികള്‍ നടപ്പാക്കാന്‍ അവന്‍ സമയം എടുക്കുമായിരുന്നു. അതിശക്തമായ വികാരങ്ങള്‍ കൊണ്ട് നിറയ്ക്കുക എന്നതല്ല അവന്‍റെ പദ്ധതി. ചെറിയ അസംതൃപ്തികള്‍, ചെറിയ ആഗ്രഹങ്ങള്‍ അതില്‍ നിന്നാണ് തുടക്കം. 

തന്‍റെ സ്ഥാപനത്തില്‍ നിന്ന് മുപ്പത് ലക്ഷത്തോളം ഡോളര്‍ മോഷ്ടിച്ച നാല്പത്തിരണ്ടുകാരിയുടെ കഥയും വ്യത്യസ്തമല്ല. അവള്‍ പറഞ്ഞു. "ആരെയും മുറിവേല്‍പ്പിക്കണമെന്നോ തെറ്റായി എന്തെങ്കിലും പ്രവര്‍ത്തിക്കണമെന്നോ ഞാന്‍ ആഗ്രഹിച്ചില്ല." വലിയ തെറ്റുകള്‍ ഒന്നും ചെയ്യണമെന്ന് അവള്‍ ആഗ്രഹിച്ചില്ല. ചെറിയ തുകകള്‍ മാത്രമാണ് അവള്‍ എടുത്തുമാറ്റിയത്. ഇരുപത് വര്‍ഷത്തോളം അവള്‍ കമ്പനിയില്‍ നിന്ന് മോഷണം നടത്തുകയായിരുന്നുവെന്നാണ് കോടതിയില്‍ കമ്പനി അഭിഭാഷകന്‍ പറഞ്ഞത്.

അങ്ങനെയാണ് സാത്താന്‍ പ്രവര്‍ത്തിക്കുന്നത്. മെല്ലെ, ജാഗ്രതയോടെ, വളരെ ചെറിയ വഴികളിലൂടെ. നേരിട്ടോ മുന്നില്‍ നിന്നോ ഉള്ള ആക്രമണങ്ങളിലൂടെ അവന്‍ നമുക്ക് നേരേ വരുന്നത് അത്യപൂര്‍വ്വമായിട്ടുമാത്രമാണ്. സാത്താന് ആവശ്യം ഒരു തുടക്കം കിട്ടുക എന്നതാണ്- അശുദ്ധവും സ്വയംകേന്ദ്രീകൃതവുമായ ചിന്തകള്‍ നമ്മുടെ തലയിലേക്ക് കുത്തിവയ്ക്കാനുള്ള ഒരു അവസരം മാത്രമേ അവന് ആവശ്യമുള്ളു. നാം അവയെ പുറത്താക്കിക്കളയുന്നില്ലെങ്കില്‍ അവ നമ്മുടെ ഉള്ളില്‍ വാസമുറപ്പിക്കും. സാത്താന് തന്‍റെ തിന്മ നിറഞ്ഞ നാശോന്മുഖമായ പദ്ധതി തുടരാന്‍ സാധിക്കും.

നമ്മുടെ ഉള്ളില്‍ തെറ്റായ ചിന്തകള്‍ വാസമുറപ്പിക്കാന്‍ നാം അനുവദിക്കരുത്. അപ്പോസ്തലനായ പൗലോസ് എഴുതുന്നു. "ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ... ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നെ. അവയാല്‍ ഞങ്ങള്‍ സങ്കല്‍പ്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞ് ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി..." (2 കൊരി. 10:4,5)

__________________

കര്‍ത്താവായ യേശുവേ, നിന്‍റെ നാമത്തില്‍ ഞാന്‍ വിജയത്തിനായി അപേക്ഷിക്കുന്നു. എല്ലാ ചിന്തകളെയും അനുസരണത്തില്‍ കൊണ്ടുവരാന്‍ എന്നെ ശക്തീകരിക്കണമെ. സാത്താന്‍റെ വാക്കുകള്‍ എന്‍റെ മനസ്സില്‍ നിലനിന്ന് എന്‍റെ വിജയത്തെ കവര്‍ന്നെടുക്കാന്‍ അവനെ അനുവദിക്കാതിരിക്കുവാന്‍ എന്നെ സഹായിക്കേണമെ. ആമേന്‍. 

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam