മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
ആദ്യം കഷ്ടതകള്‍
എന്നാല്‍ അല്പകാലത്തേക്ക് കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവില്‍ തന്‍റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സര്‍വ്വകൃപാലുവായ ദൈവം തന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ച് ശക്തീകരിക്കും. - 1 പത്രോസ് 5:10
"നാം കഷ്ടം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?" "ദൈവം നമ്മെ വാസ്തവമായി സ്നേഹിക്കുന്നുണ്ടെങ്കില്‍ ഈ ദോഷകാര്യങ്ങളെല്ലാം നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്തുകൊണ്ട്?" ഞാന്‍ ഇത്തരം ചോദ്യങ്ങള്‍ മിക്കപ്പോഴും കേള്‍ക്കാറുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി എന്നെക്കാള്‍ മിടുക്കരായ ആളുകള്‍ ഈ ചോദ്യവുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു അഭിപ്രായം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. "നാം വിശ്വാസികളായിത്തീരുന്നതോടെ നമ്മുടെ എല്ലാ കഷ്ടതകളും, ബുദ്ധിമുട്ടും, വേദനകളുമെല്ലാം ദൈവം എടുത്തുനീക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് ആളുകളെ വിശ്വാസത്തിലേക്ക് കൈക്കൂലി നല്‍കി ആകര്‍ഷിക്കുന്നതിന് സമാനമാകുകയില്ലായിരുന്നോ?"
ദൈവത്തിന്‍റെ മാര്‍ഗ്ഗം അതല്ല. നാം തന്നോടുള്ള സ്നേഹത്തിലും ആവശ്യമനോഭാവത്തിലും തന്‍റെ അരികിലേക്ക് വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നാം ജനിച്ച നാള്‍ മുതല്‍ ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെടുന്നതുവരെ പല സന്ദര്‍ഭങ്ങളിലായി കഷ്ടതയിലൂടെ കടന്നുപോകേണ്ടിവരും എന്നതുതന്നെയാണ്. ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ കാഠിന്യമേറിയതായിരിക്കും. എന്നാല്‍ കഷ്ടത എപ്പോഴും കഷ്ടത തന്നെയാണ്.
നാം കഷ്ടതയുടെ വേളകളില്‍ ദൈവസന്നിധിയിലേക്ക് തിരിയുന്നതും നമുക്ക് ലഭിക്കുന്ന വിജയവും കാണുമ്പോള്‍ അനേകരുടെ മുമ്പില്‍ അത് ഒരു സാക്ഷ്യമായിത്തീരും. ഈ സാക്ഷ്യം ഒരു പക്ഷെ അവരെ യേശുവിങ്കലേക്ക് തിരിക്കയില്ലായിരിക്കാം. എന്നാല്‍ അത് അവര്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ചും അവര്‍ക്ക് നഷ്ടമാകുന്നത് എന്താണ് എന്നതിനെക്കുറിച്ചും ബോധ്യം പകരും.
അതെ. നാം കഷ്ടത അനുഭവിക്കേണ്ടവരാണ്. മറ്റൊരു ദിവസം എനിക്ക് വേറൊരു ചിന്തയുണ്ടായി: കഷ്ടത ദൈവത്തിന് നന്ദി പറയുന്നതിലേക്ക് വഴിതുറക്കും. നമ്മുടെ ജീവിതം പ്രശ്നസങ്കീര്‍ണ്ണമാകുകയും നമുക്ക് എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോള്‍, നാം കര്‍ത്താവിന്‍റെ മുഖത്തേക്ക് സഹായത്തിനായി നോക്കും. കര്‍ത്താവ് നമ്മുടെ പ്രാര്‍ത്ഥന കേട്ട് നമ്മെ സ്വതന്ത്രരാക്കും. ദൈവം നമ്മോട് സംസാരിക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യും. തല്‍ഫലമായി നാം നന്ദിയുള്ളവരായിത്തീരും. അതിന്‍റെ ഫലമായി നാം ദൈവത്തിന് സ്തോത്രം പറയുവാന്‍ ഇടയായിത്തീരും.
കഷ്ടതയുടെയും സ്തോത്രത്തിന്‍റെയും മധ്യത്തിലുള്ള സമയത്ത് സാത്താന്‍ നമ്മുടെ ചിന്തകളെ ആക്രമിക്കാന്‍ ശ്രമിക്കും. "ദൈവം യഥാര്‍ത്ഥത്തില്‍ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ നിനക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരികയില്ലായിരുന്നു." ദൈവത്തെ സേവിക്കുന്നത് പ്രയോജനരഹിതമാണെന്ന് മറ്റൊരു മാര്‍ഗ്ഗത്തിലൂടെ അവന്‍ പറയുകയാണ്. സത്യം എന്തെന്നാല്‍, നാം വിശ്വാസികളാണെങ്കില്‍, നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. നാം അവിശ്വാസികളാണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. എന്നാല്‍ നാം വിശ്വാസികളാണെങ്കില്‍ നമുക്ക് വിജയമുണ്ട്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെന്ന നിലയില്‍ നമുക്ക് കൊടുങ്കാറ്റിന്‍റെ മധ്യത്തിലും സമാധാനമുണ്ട്. കഷ്ടതയും മധ്യത്തിലും നമുക്ക് സന്തോഷിക്കാന്‍ സാധിക്കും. കാരണം നമുക്ക് വിടുതല്‍ നല്‍കാനായി ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നാം പൂര്‍ണ്ണമായി വിശ്വസിക്കുന്നവരാണ്.
സാത്താന്‍റെ മറ്റൊരു ആക്രമണം അവന്‍റെ മന്ത്രിക്കലാണ്, "ഇതൊന്നും നേരെയാകാന്‍ പോകുന്നില്ല. നോക്കുക, ദൈവത്തെ നിങ്ങള്‍ ഒരു പ്രയോജനവുമില്ലാതെ സേവിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമായ സാഹചര്യങ്ങളില്‍ ദൈവത്തില്‍ ആശ്രയിച്ചതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് നോക്കുക. അവന്‍ നിങ്ങളെ കരുതുന്നതേയില്ല. അവന്‍ യഥാര്‍ത്ഥത്തില്‍ കരുതുന്നുണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ കഷ്ടത സഹിക്കേണ്ട ആവശ്യമെന്താണ്?"
ഇവിടെയാണ് നാം ഉറച്ചുനില്‍ക്കേണ്ടത്. ഇയ്യോബിന്‍റെ കഥയില്‍നിന്ന് നമുക്ക് ധൈര്യം പ്രാപിക്കാം. നാമാരും അദ്ദേഹത്തെപ്പോലെ കഷ്ടത സഹിച്ചിട്ടില്ല. മക്കള്‍, സമ്പത്ത്, ആരോഗ്യം എല്ലാം അവന് നഷ്ടമായി. കപടഭക്തിയും ദൈവനിന്ദയും അവന്‍റെ വിമര്‍ശകര്‍ ആരോപിച്ചു. അവന്‍റെ സുഹൃത്തുക്കളെന്ന് വിളിക്കപ്പെട്ടവര്‍ പോലും സാത്താന്‍റെ ആയുധങ്ങളായി. ഇയ്യോബിനെ നിരാശപ്പെടുത്താന്‍ സാത്താന്‍ തങ്ങളെ ഉപയോഗിക്കുകയാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ അറിഞ്ഞില്ല എന്നതുകൊണ്ട് സാത്താന്‍ അവരെ ഉപയോഗിച്ചില്ല എന്ന് അര്‍ത്ഥമാകുന്നില്ല.
എന്നാല്‍ ഇയ്യോബ് ദൈവഭക്തനായ ഒരു മനുഷ്യനായിരുന്നു. "അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നെ കാത്തിരിക്കും" (ഇയ്യോബ് 13:15). സാത്താന്‍ തന്‍റെ മനസ്സിനെ കീഴ്പ്പെടുത്താനും അങ്ങനെ ദൈവത്തെ താന്‍ ചോദ്യം ചെയ്യാനും ഇയ്യോബ് സാത്താനെ അനുവദിച്ചില്ല. ദൈവം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നത് ഒരിക്കലും ഇയ്യോബിന് മനസ്സിലായിട്ടില്ല. എന്നാല്‍ ഒരു കാര്യം അവന് ഉറപ്പുണ്ടായിരുന്നു. ദൈവം തന്നോടുകൂടെ ഉണ്ട്. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെയും സ്നേഹത്തെയും ഒരിക്കലും അവന്‍ സംശയിച്ചില്ല.
ഇതാണ് നമുക്ക് ആവശ്യമായിരിക്കേണ്ട മനോഭാവം. "അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നെ കാത്തിരിക്കും." നമുക്ക് മനസ്സിലാകേണ്ടതോ, വിശദീകരിക്കപ്പെടേണ്ടതോ ആയ ആവശ്യമില്ല. അതെക്കുറിച്ച് ഇങ്ങനെ പറയാം. "അനുസരമാണ് ആവശ്യം; മനസ്സിലാക്കുക എന്നത് ആപേക്ഷികമാണ്."
ഒടുവിലായി, ദൈവത്തിന്‍റെ വലിയ വിശുദ്ധന്‍മാരുടെ പാതയിലൂടെയാണ് നമ്മളും നടക്കുന്നതെന്ന് ബോധ്യമാകും. പത്രോസിന്‍റെ സമയത്ത് പോലും അവര്‍ കഷ്ടത അനുഭവിക്കേണ്ടിവന്നു. അത് റോമന്‍ പീഡനമായിരുന്നു. ഇന്ന് അത് നമ്മുടെ കുടുംബാംഗങ്ങളോ നമ്മെ മനസ്സിലാക്കാത്തവരോ ആയിരുന്നിരിക്കാം. എന്തുതന്നെയായാലും കഷ്ടതകള്‍ സ്തോത്രത്തിലായിരിക്കും അവസാനിക്കുക.
__________________
എന്‍റെ യജമാനനും ദൈവവും ആയുള്ളോവെ, എല്ലായ്പ്പോഴും ആയാസരഹിതമായ ജീവിതം നയിപ്പാന്‍ ആഗ്രഹിച്ചതിന് എന്നോട് ക്ഷമിക്കേണമെ. കഷ്ടത സഹിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നത് സമ്മതിക്കുന്നു. കാര്യങ്ങള്‍ കുഴപ്പത്തിലേക്ക് നീങ്ങുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നല്‍ ശരിയായ മനോഭാവത്തോടെ അങ്ങയില്‍ ആശ്രയിക്കാനും അതില്‍ നിന്ന് നന്മ പ്രാപിക്കാനും എന്നെ ശക്തീകരിക്കേണമെ. യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam